tik tok vs youtube

ടിക് ടോക് VS യൂട്യൂബ്, അര്‍ജ് യു റോസ്റ്റിംഗില്‍ എന്താണ് കുഴപ്പം?

ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ തരംഗം ആയി കൊണ്ട് ഇരിക്കുന്ന ഒരാളാണ് അര്‍ജുന്‍ എന്ന യൂട്യൂബര്‍. കേരളത്തില്‍ തന്നെ ആദ്യമായി ഗോള്‍ഡന്‍ ബട്ടണും സില്‍വര്‍ ബട്ടണും ഒരുമിച്ചു കരസ്ഥമാക്കുന്ന യൂട്യൂബറാണ് അര്‍ജുന്‍. അര്‍ജുന്റെ ലളിതവും തമാശ നിറഞ്ഞതുമായ അവതരണം കൊണ്ട് തന്നെ ഈ റിയാക്ഷന്‍ റോസ്റ്റിംഗ്‌വീഡിയോസ് ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. ഈ റിയാക്ഷന്‍ വീഡിയോസിനെ വിമര്‍ശിച്ചും ഒരുപാട് പോസ്റ്റുകളും വിഡിയോസും പിന്നാലെ എത്തുകയുണ്ടായി. അതില്‍ അര്‍ജുന്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഒന്ന് 'കോളനി ' എന്ന് വിളിപ്പേരുള്ള സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തെ അധിക്ഷേപിച്ചു എന്നായിരുന്നു.വ്യക്തിഹത്യ ആയിരുന്നു മറ്റൊരു വിമര്‍ശനം. ഇതിനു ശേഷം അദ്ദേഹം ദ ക്യു അഭിമുഖത്തില്‍ പകത്വയോടെയാണ് വിമര്‍ശനങ്ങള്‍ക്ക് ക്ഷമ ചോദിക്കുകയും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം എന്ന് പറയുകയും ചെയ്തത്.

അര്‍ജുന്റെ പുതിയ വീഡിയോ എന്തെങ്കിലും മാറ്റം ഉണ്ടായോ?

അഭിമുഖത്തിന് ശേഷം വന്ന അര്‍ജുന്റെ പുതിയ വീഡിയോ അദ്ദേഹം പറഞ്ഞ ക്ഷമ ചോദിക്കലിനോട് ഒട്ടും തന്നെ നീതി പുലര്‍ത്താത്ത ഒന്നായിരുന്നു. ടിക്ക് ടോക്ക് ആളുകളും വിഷയവും മാറി എന്നല്ലാതെ, വിമര്‍ശനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലമായുണ്ടാവേണ്ട ഒരു മാറ്റവും അതിലില്ല. പുതിയ വിഡിയോയുടെ തുടക്കത്തില്‍ അര്‍ജുനെ വിമര്‍ശിച്ച രണ്ടു പേരെ അദ്ദേഹം കളിയാക്കാന്‍ ഉപയോഗിച്ച ബിംബങ്ങളാണ് പുതിയ വീഡിയോയില്‍ല്‍ ഒരു വിമര്‍ശനമായി കാണേണ്ടത്..ഗേ ആയും homosexual ആയുമാണ് ആ യുവാക്കളെ അര്‍ജുന്‍ ചിത്രീകരിക്കുന്നത്. അവരെ ഗേ ആയും homosexual ആയും ചിത്രീകരിക്കുന്നതില്‍ 'it is legal' എന്ന് തുടര്‍ച്ചയായി പറയുകയും അതുപോലെ വീഡിയോ Bgm ഉം frame എഫ്ക്റ്റ്‌സും അത് ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു.. ട്രാന്‍സ് ഫോബിയ, ഹോമോഫോബിയ, ബൈഫോബിയ തുടങ്ങി സമീപനങ്ങള്‍ സ്വീകരിക്കുന്ന ഭൂരിപക്ഷം ഉള്ള കാലത്ത് ഈ പരാമര്‍ശം പ്രശ്‌നം തന്നെയാണ്.. അര്‍ജുന് ഇപ്പോള്‍ ഉള്ള പോപ്പുലാരിറ്റി ഇതുപോലുള്ള ഫോബിയകളുടെ എണ്ണം വര്‍ധിപ്പിക്കാനുമാണ് സാധ്യത.

carryminati

അവരെ ഗേ ആയും ഹോമോസൈക്ഷ്വല്‍ ആയും ചിത്രീകരിക്കുന്നതില്‍ എന്താണ് തെറ്റ്.. അതൊരു തമാശയായി കണ്ടാല്‍ പോരേ?

ചോദ്യം നിഷ്‌കളങ്കമാണ്, പക്ഷേ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ മാനസികവും ശാരീരികവുമായ പീഡനവും അവഗണനയും നേരിടുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍-ഗേ -ക്വീര്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍. അവര്‍ സമൂഹത്തില്‍ ഏതൊരു വ്യക്തിയെയും പോലെ തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന വിഭാഗമാണ്. ജനാധിപത്യപരമായ ആശയങ്ങള്‍ വികസിക്കുന്ന ഈ കാലത്തു സ്വന്തം സ്വത്വം നോക്കുന്ന LBGTQ (Lesbian, Gay, Bisexual, Transgender and Queer) വിഭാഗത്തില്‍ പെടുന്നവരെ സ്വത്വം മുന്‍നിര്‍ത്തി പരിഹസിക്കമ്പോള്‍ അത് അവരെ മാനസികാമയി തളര്‍ത്തുന്നുണ്ട്...സമൂഹത്തിന്റെയും വീട്ടുകാരുടെയും പീഡനം മൂലം അഞ്ജന ചിഞ്ചു സുള്‍ഫിക്കര്‍ പോലുള്ളവര്‍ ആത്മഹത്യാ ചെയ്ത കാലമാണ് ഇതെന്ന് ഓര്‍ക്കണം..എന്റര്‍ടൈന്‍മെന്റ് ആയി കണ്ടാല്‍ പോരെ എന്ന് ചോദിക്കുമ്പോള്‍ ചാന്തു പൊട്ട് എന്ന സിനിമ ഇറങ്ങിയ ശേഷമാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം ചാന്തുപൊട്ട് എന്നുള്ള കളിയാക്കലുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നത് എന്ന് ഓര്‍ത്താല്‍ മതിയാകും..

അര്‍ജുന്‍ മാത്രമാണോ ഇതുപോലുള്ള തെറ്റുകള്‍ ചെയ്യുന്നത്?

തീര്‍ച്ചയായും അല്ല.. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ ക്രീയേറ്റിവിറ്റിക്ക് ചേര്‍ന്ന വിമര്‍ശനമല്ല ഉയര്‍ത്തിയിരിക്കുന്നത്. ഉദാഹരണമായി ഫുക്രു എന്ന സെലിബ്രിറ്റിയുടെ വീഡിയോയിലൂടെ ഉള്ള വിമര്‍ശനം.. അര്‍ജുന്റെ ശരീരത്തെയും അവതരണ രീതിയേയും ഫുക്രു കളിയാക്കുന്നുണ്ട്. ഇതുവഴി വ്യക്തിഹത്യയാണ് ഫുക്രുവും നടത്തിയിരിക്കുന്നത്..

Reaction റോസ്റ്റിങ് വീഡിയോകള്‍ എപ്പോഴെങ്കിലും സമൂഹത്തെ ബാധിച്ചിട്ടുണ്ടോ?

ചില റിയാക്ഷന്‍ റോസ്റ്റിങ് വീഡിയോകള്‍ സാരമായി തന്നെ സമൂഹത്തെ ബാധിച്ചിട്ടുണ്ട്..ചിലര്‍ക്കെങ്കിലും ഹിന്ദിയില്‍ റിയാക്ഷന്‍ റോസ്റ്റിങ് ചെയ്യുന്ന ഒരു യുട്യൂബ് ചാനലായ carryminati യെ കുറിച്ച് അറിയാമായിരിക്കും. അര്‍ജുനെക്കാള്‍ സബ്‌സ്‌ക്രൈബേഴ്‌സും കാണികളും ഈ ചാനലിനുണ്ട്. യൂട്യൂബ് ഡയമണ്ട് ബട്ടണ്‍ ഈ ചാനലിലെ യുട്യൂബര്‍ ആയിട്ടുള്ള അജയ് നാഗര്‍ സ്വന്തമാക്കിട്ടുണ്ട്.. യുട്യൂബ് v/s ടിക്ക് റ്റോക് എന്ന രീതിയില്‍ തുടങ്ങിയ റോസ്റ്റിംങ് വീഡിയോകള്‍ അടുത്ത കാലത്തു LBGTQ വിഭാഗക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ഇറക്കിയതിനെ തുടര്‍ന്ന് യൂട്യൂബ് ആ വീഡിയോകള്‍ പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വീഡിയോകള്‍ പിന്‍വലിച്ചങ്കിലും അജയ് പറഞ്ഞ ഡയലോഗുകള്‍ ഇപ്പോഴും LBGTQ വിഭാഗക്കാരോടുള്ള വിദ്വേഷം പ്രകടിപ്പിക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നു.. ഇതിനെതിരെ ഋഷി രാജ് പോലുള്ള ക്വീര്‍ ആക്ടിവിസ്റ്റുകള്‍ രംഗത്ത് ഇറങ്ങിയിരുന്നു. അമീര്‍ സിദ്ദിഖ് എന്നുള്ള ടിക് ടോക്കറുടെ വീഡിയോസ് ആണ് അജയ് റോസ്റ്റ് ചെയ്യാന്‍ ആദ്യം ഉപയോഗിച്ചിരുന്നത്.. ഈ റോസ്റ്റിംഗ് റിയാക്ഷന്‍ വീഡിയോസ് പിന്നീട് ടിക് ടോക്കര്‍സും യൂട്യൂബര്‍സും തമ്മില്‍ ഉള്ള ഒരു ഡിജിറ്റല്‍ യുദ്ധമായി മാറി.. ഈ രണ്ടു പ്ലാന്റ്ഫോമുകളിലും ഇരകള്‍ ആയത് സമൂഹത്തിലേ പിന്നോക്ക വിഭാഗക്കാരും ഒപ്പം LBGTQ വിഭാഗക്കാരുമാണ്..

ഈ ഡിജിറ്റല്‍ യുഗത്തില്‍ ടിക് ടോക് യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ സമാന്തര ലോകം കലയ്ക്കും പല തരത്തിലുള്ള ഇതര സൃഷ്ടികള്‍ക്കും വിശാലമായ പ്ലാറ്റഫോം തുറന്നു വെച്ചിട്ടുണ്ട്.. അത് സമൂഹത്തില്‍ പ്രിവിലേജ് ഇല്ലാത്തവന്റെ സൃഷ്ടികള്‍ക്കും ആസ്വാദകരെ ലഭ്യമാക്കുന്നുണ്ട്.. അതില്‍ റിയാക്ഷന്‍ റോയ്സ്റ്റിങ്ങ് എന്നത് ഒരു കല തന്നെയാണ്.. അതുകൊണ്ട് തന്നെ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയും വിമര്‍ശനാത്മകമായി തന്നെ ഈ ടിക് ടോക്കേഴ്‌സിനെയും യൂട്യൂബേഴ്‌സിനും സമീപിക്കണം അതില്‍ വംശീയതയും ലൈംഗിക സ്വത്വവും മുന്‍നിര്‍ത്തിയുള്ള പരിഹാസം കലരാതിരിക്കണമെന്ന് മാത്രം.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT