Blogs

യുദ്ധത്തിന് മേല്‍ ഫുട്‌ബോള്‍ കൊണ്ടൊരു ക്രിസ്മസ് ഉടമ്പടി

1914 ഡിസംബർ 26നു ഹെൻറി വില്യംസൺ എന്ന ബ്രിടീഷ് സേനയിൽ പ്രൈവറ്റ് റാങ്കിലുള്ള പട്ടാളക്കാരൻ തന്റെ അമ്മയ്ക്ക് ഇപ്രകാരം എഴുതി : "In [my] pipe is tobacco. Of course, you say. But wait. In the pipe is German tobacco. Haha, you say, from a prisoner or found in a captured trench. Oh dear, no! From a German soldier. Yes a live German soldier from his own trench. Yesterday the British & Germans met & shook hands in the Ground between the trenches, & exchanged souvenirs, & shook hands. Yes, all day Xmas day, & as I write. Marvellous, isn't it?"

പടിഞ്ഞാറൻ മുന്നണിയിൽ സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും അച്ചുതണ്ടു ശക്തികളായ ജർമൻ പടയെ നേരിടുകയായിരുന്നു അപ്പോൾ.ആധുനിക സമൂഹത്തിനു ദഹിക്കാൻ അല്പം ബുദ്ദിമുട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രേരിതമായി ജന്മനാടിന്റെ മാനം കാക്കാനിറങ്ങിയ ഒരുലക്ഷത്തോളം പട്ടാളക്കാർ ആ ക്രിസ്ത്മസ് രാത്രിയിൽ ശത്രുത മറന്നു ട്രെഞ്ചുകളിൽ നിന്ന് പുറത്ത് വന്നു പുകയിലയും മദ്യവും ചോക്ളേറ്റുകളും കൈമാറി.'നിശബ്ദ രാത്രിയെന്ന' (silent night )ജർമൻ ഗാനം ഉച്ചത്തിലൊന്നിച്ചു പാടുകയും ക്രിസ്തുമസ് ആശംസകൾ പരസ്പരം കൈമാറുകയും ചെയ്തു .ജർമൻ പട അധിനിവേശം നടത്തിയ ബെൽജിയത്തിലെ നോമാൻസ് ലാൻഡിൽ വെച്ച് ക്രിസ്ത്മസ് സന്ധ്യയിൽ അവർക്കിടയിൽ ഒരു തുകൽപന്ത് കടന്നു വരികയും അതുവരെയുള്ള മനുഷ്യവംശത്തിന്റെ യുദ്ധചരിത്രത്തെ അട്ടിമറിക്കുകയും യുദ്ധമെന്ന മാനവരാശിക്കെതിരെയുള്ള പകർച്ചവ്യാധിയെ ഒരു ദിവസത്തേക്ക് മരവിപ്പിച്ചു നിർത്തുകയും ചെയ്തു.കേവലമൊരു തുകൽപന്ത് ആയിരം സമാധാന ചർച്ചകളെയും നോക്കുകുത്തിയാക്കി ആ മനുഷ്യർക്കിടയിൽ തികച്ചും അസാധാരണമായ ചലനം നടത്തി.

1914 ലെ ക്രിസ്മസ് രാവിൽ, ഐതിഹ്യവും യുദ്ധ പത്രപ്രവർത്തനം, ദൃക്‌സാക്ഷി വിവരണങ്ങൾ എന്നിവ സൂചിപ്പിക്കുന്നത് പോലെ, ഏത് ഭാഗത്താണ് വെടിനിർത്തലിന് തുടക്കമിട്ടത് എന്നത് വ്യക്തമല്ല. 1914 ലെ ക്രിസ്മസ് ഉടമ്പടി പ്രകാരം ഇരുഭാഗത്ത് നിന്നും വെടിനിർത്തലുണ്ടായി. അതൊരു അനൗപചാരികമായ വെടിനിർത്തലായിരുന്നു. അതൊരിക്കലും ഒരു ദിവസത്തിനു മേൽ നീണ്ടു പോയില്ല.യുദ്ധക്കൊതിയിൽ കഴഞ്ചും മാറ്റമുണ്ടാക്കിയില്ല .അതിർത്തികളിൽ ഈയാംപാറ്റകളെ പോലെ മനുഷ്യർ മരിച്ചു വീഴുന്നതിൽ മാറ്റമുണ്ടാക്കിയില്ല.എന്നാൽ ഷെല്ലുകൾക്കും ഗ്രനേഡുകൾക്കും വെടിയുണ്ടകൾക്കും കുഴിബോംബുകൾക്കും പകരമായി സംഭാഷണങ്ങളിൽ സന്തോഷ ചിരിയും പാട്ടുകളും കൊണ്ടുവന്നു.

യുദ്ധമുന്നണിയിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊണ്ടിരുന്ന ആൽഫ്രഡ്‌ ആൻഡേഴ്സൺ എന്ന പഴയ ബ്രിടീഷ് സൈനികൻ ഓർക്കുന്നു:''ഞാനാ നിശബ്ദതയെ ഓർക്കുന്നു.വളരെ അപരിതമായ നിശബ്തത.ഗാർഡുകൾ മാത്രമായിരുന്നു ഡ്യൂട്ടിയിൽ.ഞങ്ങൾ എല്ലാവരും തകർന്ന ഫാം കെട്ടിടത്തിനു പുറത്ത് പോയി കേട്ട് നോക്കി. ആളുകൾ തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെന്നാണ് ഞങ്ങൾ കരുതിയത് . രണ്ട് മാസമായി ഞാൻ ട്രെഞ്ചുകളിൽ ഇരുന്നു കേട്ടിരുന്നത് വിമാനത്തിന്റെ പറക്കൽ, മെഷീൻ ഗൺ ശബ്ദം , വിദൂരത്ത് നിന്നുള്ള ജർമ്മൻ സംഭാഷണങ്ങൾ എന്നിവയായിരുന്നു.'

യുദ്ധമുന്നണിയിൽ നിന്ന് അകലെയായിരുന്നു ആൻഡേഴ്സനു ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായില്ല.എന്നാൽ കയ്യിൽ കൈയിൽ വിള ക്കുകൊണ്ട് ആലങ്കാരിച്ച ക്രിസ്ത്മസ് ട്രീയുമായി അവരുടെ ട്രെഞ്ചിനടുത്തേക്ക് അവിചാരിതമായി കടന്നുവന്ന ജർമൻ കാലാൾ പടയിലെ ഭടനെ അയാൾ ഓർക്കുന്നു.

'Stille Nacht. Heilige Nacht. Alles Schlaft, einsam wacht'.('Merry Christmas. We not shoot, you not shoot.')അയാൾ പറഞ്ഞുവത്രെ! ആർക്കും സന്തോഷം തോന്നുന്നില്ലെങ്കിലും ഞങ്ങൾ "മെറി ക്രിസ്മസ്" എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു . ആ നിശബ്ദത ഉച്ചകഴിഞ്ഞ് അവസാനിക്കുകയും കൊലപാതകം വീണ്ടും ആരംഭിക്കുകയും ചെയ്തു. ഭയങ്കരമായ യുദ്ധത്തിൽ ഇത് ഒരു ചെറിയ സമാധാനമായിരുന്നു. '

“പന്ത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു, എവിടെനിന്നാണെന്നു എനിക്കറിയില്ല .പക്ഷേ അത് ജെർമ്മനിയുടെ ഭാഗത്തുനിന്നായിരുന്നു - പന്ത് വന്നത് ഞങ്ങളുടെ ഭാഗത്തുനിന്നല്ല. അസ്സലൊരു ഫുട്‍ബോളായിരുന്നു അത് . അവർ കോട്ടുകൾ ചിലത് അഴിച്ചുമാറ്റി ഗോൾപോസ്റ്റുകളാക്കി . ഒരാൾ ഗോൾ കീപ്പറായി പോയി, അത് ഒരു പൊതു കിക്കാബൗട്ട് മാത്രമാ
wikimedia commons

യുദ്ധത്തിൽ കുടുങ്ങിയ മനുഷ്യരെ യുദ്ധം എത്രമാത്രം മാറ്റിമറിച്ചുവെന്ന് നമുക്ക് ഊഹിക്കാനാവില്ല. ദിവസങ്ങളല്ല, വര്ഷങ്ങളോളമത് നീണ്ടുനിന്നു. ജീവൻ പൊലിയുന്നതും , തോക്കുകളുടെ പീരങ്കിയുടെ ബോംബുവര്ഷങ്ങളുടെ കാതടപ്പിക്കുന്ന ഒരേനിലയിലുള്ള ശബ്ദവും .മനുഷ്യശരീരത്തിനു നേരെയുള്ള കടന്നു കയറ്റവും, സൈനികരെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ഭീകര ലോകത്തേക്ക് കൊണ്ടുപോയി. ജീവിത സുഖങ്ങൾ സ്വപ്നം കാണുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം വീട്ടിലേക്ക് മടങ്ങുന്നത് വിഭാവനം ചെയ്യുന്നത് അവരുടെ യുദ്ധ ദിനങ്ങളെ കഠിനമാക്കി : ഭാര്യമാർ, കുടുംബം, കുട്ടികൾ, ചൂടുള്ള ഭക്ഷണം, വൃത്തിയുള്ള ഉടുപ്പുകൾ ഉറക്കം എല്ലാം അവരിൽ നിന്ന് എത്രയോ വിദൂരമായിരുന്നു.

ആറാമത്തെ ബറ്റാലിയൻ ചെഷയർ റെജിമെന്റിലെ 19 കാരനായ ആൻറണി വില്യംസ് എന്ന പ്രൈവറ്റ് യുദ്ധകാലത്ത് ബെൽജിയത്തിലെ യെപ്രെസിനടുത്തായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത് . പീറ്റർ ഹാർട്ടിന്റെ പുസ്തകമായ Fire and Movement: The British Expeditionary Force and the Campaign of 1914' ൽ ഫുട്‌ബോൾ ഇരുപക്ഷത്തെയും ഒരുമിച്ച് കൊണ്ടുവന്നത് ചിത്രീകരിക്കുന്നുണ്ട്.

“പന്ത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു, എവിടെനിന്നാണെന്നു എനിക്കറിയില്ല .പക്ഷേ അത് ജെർമ്മനിയുടെ ഭാഗത്തുനിന്നായിരുന്നു - പന്ത് വന്നത് ഞങ്ങളുടെ ഭാഗത്തുനിന്നല്ല. അസ്സലൊരു ഫുട്‍ബോളായിരുന്നു അത് . അവർ കോട്ടുകൾ ചിലത് അഴിച്ചുമാറ്റി ഗോൾപോസ്റ്റുകളാക്കി . ഒരാൾ ഗോൾ കീപ്പറായി പോയി, അത് ഒരു പൊതു കിക്കാബൗട്ട് മാത്രമായിരുന്നു.''

“ധാരാളം പാസുകൾ വിശാലമായി പോയി, പക്ഷേ എല്ലാവരും അമേച്വർ ഫുട്ബോൾ കളിക്കാരായിരുന്നു. അവർ വളരെ ക്ഷീണിതരാണെങ്കിലും, വളരെ ആവേശത്തോടെയാണ് കളിച്ചത്…

“ചില ജർമ്മൻകാർക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയുമായിരുന്നു ഞങ്ങളുടെ ഭാഗത്തുള്ള പലർക്കും ജർമ്മൻ സംസാരിക്കാനറിയുമായുമായിരുന്നില്ല . റഫറിയൊന്നുമില്ല, അത്തരം ഗെയിമിനായി ഞങ്ങൾക്ക് ഒരു റഫറിയുടെ ആവശ്യമില്ല. തെരുവുകളിൽ കുട്ടിയായി കളിക്കുന്നതിന് പന്ത് ചവിട്ടുന്നതും റഫറി പോലീസുകാരനാകുകയും നിങ്ങളെ ഓടിക്കുകയും ചെയ്യുന്നതുപോലെയായിരുന്നു ഇത്. സ്‌കോർ ഇല്ല, ഇത് കേവലം ഒരു മെലെയായിരുന്നു(ലക്ഷ്യബോധമില്ലാത്ത ഒന്ന് ). ടെലിവിഷനിൽ നിങ്ങൾ കാണുന്ന ഫുട്ബോൾ പോലെ ഒന്നുമില്ല. ഞങ്ങൾ ധരിച്ചിരുന്ന ബൂട്ടുകൾ പോലും ഒരു ഭീഷണിയായിരുന്നു'

ആറാമത്തെ ബറ്റാലിയൻ ചെഷയർ റെജിമെന്റിലെ അംഗമായിരുന്ന ലെഫ്റ്റനന്റ് ചാൾസ് ബ്രോക്ക്ബാങ്ക് ഫുട്ബോൾ മത്സരത്തെക്കുറിച്ച് പിന്നീട് എഴുതി: “ഏറ്റവും അസാധാരണമായ സംഭവം… ജർമ്മൻ സൈനികർ ഞങ്ങളോട് 'പുറത്തുവരൂ' എന്നും 'കുടിക്കൂ' എന്നും വിളിച്ചു പറയുകയും ട്രെഞ്ചുകളിൽ നിന്ന് കയറുകയും ചെയ്യുന്നു. ഞങ്ങളിലൊരാൾ പുറത്തേക്കിറങ്ങിയതിനാൽ അവരിൽ ഒരാൾ റൈഫിളോ ആയുധങ്ങളോ ഇല്ലാതെ ഞങ്ങളുടെ മുന്നിൽ വന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം രൂപപ്പെട്ടു. ഞങ്ങൾ ഒരു ചെറിയ തുകൽ പന്ത് കണ്ടെത്തി, അതിനാൽ ഒരു ഫുട്ബോൾ മത്സരം ആരംഭിക്കുകയും ഞങ്ങൾ പലതും കൈമാറുകയും ചെയ്തു. ”

പീറ്ററിന്റെ പുസ്തകത്തിൽ ജർമൻ സൈനികന്റെ ഭാഗവും കൊടുത്തിട്ടുണ്ട്.സാക്സൺ 133 റെജിമെന്റ് ലെഫ്റ്റനന്റ് ആയിരുന്ന ജൊഹാൻ നീമാൻ പറയുന്നു : "ഒരു സ്കോട്ടിഷ് സൈനികൻ ഫുട്ബോളുമായി പ്രത്യക്ഷപ്പെട്ടു . സ്കോട്ടുകൾ അവരുടെ വിചിത്രമായ തൊപ്പികൾ ഉപയോഗിച്ച് അവരുടെ ഗോൾ പോസ്റ്റ് അടയാളപ്പെടുത്തി, ഞങ്ങളുടേത് ഞങ്ങളും . ഫ്രീസുചെയ്‌ത മൈതാനത്ത് കളിക്കുന്നത് വളരെ എളുപ്പമായിരുന്നു, പക്ഷേ കളി ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ, ഞങ്ങൾക്ക് ഒരു റഫറിയും ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ നിയമങ്ങൾ കർശനമായി പാലിച്ചു.

“ധാരാളം പാസുകൾ വിശാലമായി പോയി, പക്ഷേ എല്ലാവരും അമേച്വർ ഫുട്ബോൾ കളിക്കാരായിരുന്നു. അവർ വളരെ ക്ഷീണിതരാണെങ്കിലും, വളരെ ആവേശത്തോടെയാണ് കളിച്ചത്… എന്നാൽ ഒരു മണിക്കൂർ കളി കഴിഞ്ഞ്, ഞങ്ങളുടെ കമാൻഡിംഗ് ഓഫീസർ ഇതിനെക്കുറിച്ച് കേട്ടപ്പോൾ, ഞങ്ങൾക്ക് ഓർഡർ അയച്ചു. കളിക്കുള്ള സ്റ്റോപ്പ്. കുറച്ച് കഴിഞ്ഞ് ഞങ്ങൾ ട്രെഞ്ചുകളിലേക്കു തിരിച്ചുപോയി, സാഹോദര്യം അവസാനിച്ചു. ‘ടോമി’ (ബ്രിട്ടീഷ് സൈന്യം )യ്‌ക്കെതിരായ ‘ഫ്രിറ്റ്‌സിന്’ (ജർമൻ സൈന്യം )അനുകൂലമായി മൂന്ന് ഗോളുകൾക്ക് രണ്ടെണ്ണം നേടി കളി അവസാനിച്ചു.

എന്നാൽ നടന്നെന്ന് കരുതപ്പെടുന്ന ,വ്യാഖ്യാനിക്കപ്പെട്ട ഫുടബോൾ മത്സരത്തെ തന്നെ സൈനികരെ അധിക്ഷേപിക്കുന്നതിനായി ജർമൻ പത്രങ്ങൾ ഉപയോഗിക്കുകയുണ്ടായി.ഒന്നാം ലോക മഹായുദ്ധത്തിലെ ജർമനിയുടെ തോൽവിയെ വിലയിരുത്തുന്നതിന് ഫുട്ബോളിനെ പ്രതിപാദിക്കുകയുണ്ടായി.ഫ്രാങ്ക്ഫർട്ടർ സൈതുങ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ഫുട്ബോൾ കളിക്കാരായതിനാലും മുൻ‌നിരയിൽ പോരാടി മരിക്കുന്നതിനും പകരം “ഫുട്ബോൾ മൈതാനത്ത് അവരുടെ നീണ്ട കൈകാലുകൾ പ്രയോഗിച്ചു ”. എന്ന് ബ്രിടീഷ് ജർമൻ സൈനികരെ പരിഹസിക്കുകയുണ്ടായി.

ക്രിസ്ത്മസ് ഉടമ്പടി ഇരുവിഭാഗം സൈനികരെയും നിമിഷനേരത്തേക്കുള്ള ഭവാനലോകത്തേക്കു കൊണ്ടുപോയെങ്കിലും ഉന്നത സൈനീക കേന്ദ്രം അവരെ കയ്പുള്ള യാഥാർഥ്യത്തിലേക്ക് വിളിച്ചുണർത്തി . ജർമൻ വെസ്റ്റ്ഫാലിയൻ റെജിമെന്റിന്റെ ലെഫ്റ്റനന്റ് ഗുസ്താവ് റിബെൻസാമിന്റെ ഫുട്ബോൾ മത്സരത്തെക്കുറിച്ചുള്ള ജർമ്മൻ വിവരണം 'ദി ഗാർഡിയനിൽ' പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതി: “വെടിനിർത്തലിന് ഇംഗ്ലീഷുകാർ അസാധാരണമായി നന്ദിയുള്ളവരാണ്, അതിനാൽ അവർക്ക് വീണ്ടും ഫുട്ബോൾ കളിക്കാൻ കഴിയും. എന്നാൽ എല്ലാം പതുക്കെ പരിഹാസ്യമായിത്തീർന്നിരിക്കുന്നു, അത് അവസാനിപ്പിക്കണം. ഇന്ന് വൈകുന്നേരം മുതൽ എല്ലാം അവസാനിച്ചുവെന്ന് ഞാൻ സൈനീകരോട് പറയും. ”

ആനന്ദകരമായ ഒരു ലോകത്തേക്ക് ക്രിസ്ത്മസ് ഉടമ്പടിയും അതെ തുടർന്നുള്ള ഫുടബോൾ ഐതിഹ്യവും കൊണ്ടാടപ്പെട്ടെങ്കിലും യുദ്ധമെന്ന യാതാർഥ്യവും അത് ലോകത്തേൽപ്പിച്ച വടുക്കളും ഒരിക്കലും മാഞ്ഞു പോയില്ല. അന്നത്തെ ഫുടബോൾ മത്സരം കാല്പനികമായ ഭാവനയിൽ വിരിഞ്ഞ ഒന്നാണെന്ന് പില്കാലത്ത് പലരും പഠനങ്ങൾ നടത്തി രംഗത്ത് വന്നെങ്കിലും അതിശക്തമായ അഭിമുഖ തെളിവുകളുമായി മറുഭാഗവും നിലനിൽക്കുന്നു.

ക്രിസ്മസ് മാസമാണ് യുദ്ധം നിർത്തിയതെന്ന് ഒരുകൂട്ടർ പറയുന്നു; ഫുട്‍ബോളിനെ പ്രേമിക്കുന്നവർ ഫുടബോൾ കാരണമാണെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, യുദ്ധം തുടർന്നു എന്നതാണ് സത്യം - ഒരു ദിവസത്തേക്ക് മാത്രമാണെങ്കിൽ പോലും യുദ്ധം അവസാനിപ്പിച്ചത് മനുഷ്യത്വമാണ്.

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

ആ ഹിറ്റ് ​പാട്ടിന്റെ ഹിന്ദി പതിപ്പ് ആദ്യം പാടിയത് ഞാനാണ്, പക്ഷേ പരാതി വന്നപ്പോൾ‌ മറ്റൊരാളെക്കൊണ്ട് മാറ്റി പാടിച്ചു: കെഎസ് ചിത്ര

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

SCROLL FOR NEXT