Blogs

'മൊഹമ്മദ് ഷമി എന്ന പേരാണ് അവരെ അസ്വസ്ഥരാക്കുന്നത്, വര്‍ത്തമാനകാല ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് സമാധാന ജീവിതത്തിന് അര്‍ഹതയില്ലല്ലോ'

'നീ പാക്കിസ്ഥാന്‍ ചാരനാണ്...'

'ഇന്ത്യയെ ഒറ്റുകൊടുത്തതിന് പാക്കിസ്ഥാന്‍ നിനക്ക് എത്ര രൂപ തന്നു?'

'നീ ഒരു മുസ്ലിം ആയതുകൊണ്ട് രാജ്യത്തെ ദ്രോഹിക്കുന്നത് സ്വാഭാവികം...'

ഇന്ത്യന്‍ പേസര്‍ മൊഹമ്മദ് ഷമിയെ ഉന്നമിട്ട് വന്ന ചില കമന്റുകളാണിത്. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഷമിയ്ക്കാണ് എന്ന മട്ടിലാണ് പല ആളുകളും പ്രതികരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിം സമുദായം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ക്ക് നിരന്തരം ദേശസ്‌നേഹം തെളിയിക്കേണ്ടിവരുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് മാത്രം ശീലമുള്ള ആളുകള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ ദേശീയബോധത്തെ ചോദ്യം ചെയ്യുന്നു

ദുബായില്‍ ഇന്ത്യന്‍ ടീം വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവര്‍ മാത്രമാണ് നന്നായി കളിച്ചത്. ബാക്കി എല്ലാ കളിക്കാരും നിരാശപ്പെടുത്തി. പക്ഷേ സോ കോള്‍ഡ് ദേശസ്‌നേഹികള്‍ ആക്രമിക്കുന്നത് ഷമിയെ മാത്രം! ഇതിന്റെ കാരണം എന്താണ്?

ഉത്തരം ലളിതം. മൊഹമ്മദ് ഷമി എന്ന പേരാണ് അവരെ അസ്വസ്ഥരാക്കുന്നത്. വര്‍ത്തമാന കാല ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് സമാധാന ജീവിതത്തിനുള്ള അര്‍ഹതയില്ലല്ലോ!

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിം സമുദായം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ക്ക് നിരന്തരം ദേശസ്‌നേഹം തെളിയിക്കേണ്ടിവരുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് മാത്രം ശീലമുള്ള ആളുകള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ ദേശീയബോധത്തെ ചോദ്യം ചെയ്യുന്നു! എന്തൊരു ഗതികേട്!

2015 ഏകദിനലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. അന്ന് ഷമിയുടെ പിതാവായ മൊഹമ്മദ് തൗസീഫ് പറഞ്ഞു-

''എന്റെ മകന്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. ഇനിയെങ്കിലും മനസ്സിലാക്കൂ. ഞങ്ങളും ഭാരതീയരാണ്. അതിനുശേഷമേ മുസ്ലിം ഐഡന്റിറ്റിയ്ക്ക് സ്ഥാനമുള്ളൂ...''

ഫാസിസ്റ്റുകള്‍ ഈ രാജ്യം കാര്‍ന്നുതിന്നുന്നു. ഹിന്ദുക്കളല്ലാത്തവരെ രാജ്യദ്രോഹികളായി ചാപ്പയടിച്ചും തല്ലിക്കൊന്നും പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു

രോഹിത് ശര്‍മ്മയുടെയോ ജസ്പ്രീത് ബുംറയുടെയോ മാതാപിതാക്കള്‍ക്ക് ഇത്തരമൊരു പ്രസ്താവന നടത്തേണ്ടിവരില്ല. പക്ഷേ ഷമിയുടെ പിതാവിന് അത് പറയേണ്ടിവരും. അതാണ് ഒരു ശരാശരി മുസ്ലിം വിശ്വാസിയുടെ ദയനീയാവസ്ഥ!

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് പാക്കിസ്ഥാന്‍ കിരീടത്തില്‍ മുത്തമിട്ടത്. അന്ന് ഒരു പാക്കിസ്ഥാന്‍ ആരാധകന്‍ ഷമിയോട് ചോദിക്കുകയുണ്ടായി-

''പാക്കിസ്ഥാന്‍ ഇന്ത്യയുടെ തന്തയാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ!?' ആ പാക്കിസ്ഥാനിയ്‌ക്കെതിരെ ക്ഷോഭത്തോടെ പ്രതികരിച്ച ഷമിയുടെ ചിത്രം ഇന്നും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. എത്രയെത്ര പ്രധാനപ്പെട്ട മാച്ചുകള്‍ അയാള്‍ ഇന്ത്യയ്ക്കുവേണ്ടി ജയിച്ചു. എന്നിട്ടും ഷമിയ്ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയില്‍ സംശയമുണ്ടെത്രേ!

ഷമിയെ അളക്കാനുള്ള യന്ത്രമൊന്നും നിങ്ങളുടെ കൈവശമില്ല മിത്രങ്ങളേ. അതിന് നിങ്ങള്‍ ഇനിയും നൂറു ജന്മം കാത്തിരിക്കേണ്ടിവരും. ഫാസിസ്റ്റുകള്‍ ഈ രാജ്യം കാര്‍ന്നുതിന്നുന്നു. ഹിന്ദുക്കളല്ലാത്തവരെ രാജ്യദ്രോഹികളായി ചാപ്പയടിച്ചും തല്ലിക്കൊന്നും പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു.

മതേതര മനസ്സുള്ള അവസാന ഇന്ത്യക്കാരനും മരിക്കുന്നത് വരെ ആ മോഹം നടക്കില്ല. മൊഹമ്മദ് ഷമിയ്ക്കും സഞ്ജു സാംസണും വിരാട് കോഹ്ലിയ്ക്കും ഈ മണ്ണില്‍ തുല്യ അവകാശമുണ്ട്. അത് മാറ്റാന്‍ ശ്രമിക്കണ്ട. മാറില്ല.

പഠിച്ച കുതന്ത്രങ്ങള്‍ മുഴുവന്‍ പയറ്റിയാലും,പൂഴിക്കടകന്‍ തന്നെ പുറത്തെടുത്താലും ഇന്ത്യന്‍ സെക്കുലറിസം മരിക്കില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT