Blogs

ഉമ്മൻചാണ്ടി തന്ന ആ കാമറ

കേരള ചരിത്രത്തിൽ മുഖ്യമന്ത്രി ഒരു ഫോട്ടോഗ്രാഫർക്ക് കാമറ വാങ്ങിക്കൊടുത്ത ചരിത്രമുണ്ട്. 2013 ജനുവരി 3 ന് കോട്ടൺഹിൽ സ്കൂളിൽ മാധ്യമ പ്രവർത്തകരും ഒരു അദ്ധ്യാപക സംഘടനയും തമ്മിലുണ്ടായ കനത്ത സംഘർഷം. കുട്ടികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് വാക്കുതർക്കവും അവസാനം അടിയിലും കലാശിച്ചു. അന്ന് കേരള കൗമുദിയിൽ സീനിയർ ഫോട്ടോഗ്രാഫറായിരുന്ന എന്റെ കെനോൺ കാമറ തല്ലിത്തകർത്തു. മൂക്കിലും ശരീരത്തിലും ഇടി കിട്ടി. മറ്റുള്ളവർക്കും കിട്ടി അടി. അദ്ധ്യാപകർ കുറച്ച് സമയത്തേക്ക് തങ്ങളുടെ ഭാവം മാറ്റി. അവർ ഗുണ്ടകളെപ്പോലെ ആസ്കൂൾ മുറ്റത്ത് നിറഞ്ഞാടി. വാർത്ത പത്രപ്രവർത്തകർക്കിടയിൽ കാട്ടുതീ പോലെ പടർന്നു.

കോട്ടൺ ഹിൽ സ്കൂളിൽ പത്രപ്രവർത്തകരെ തല്ലിച്ചതച്ചു. ജിതേഷിന്റെ കാമറ തല്ലിത്തകർത്തു. പത്രപ്രവർത്തകർ ഒന്നടങ്കം കോട്ടൺ ഹിൽ സ്കൂളിന്റെ മുറ്റത്തേക്ക് ഓടിയെത്തി. അപ്പോഴേക്കും പരിക്ക് പറ്റിയ ഞങ്ങളെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ആശുപത്രിയിൽ സന്ദർശിച്ചു. പിറ്റേന്നത്തെ വാർത്തകളിൽ ഈ സംഭവം നിറഞ്ഞു നിന്നു. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട മാധ്യമപ്രവർത്തകർ ഈ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി. അവർ ആവശ്യപ്പെട്ടു. നശിപ്പിക്കപ്പെട്ട കാമറയ്ക്ക് പകരം പുതിയതൊന്ന് അനുവദിക്കണം. മാധ്യമപ്രവർത്തകരുടെ കടുത്ത നിലപാടിനൊടുവിൽ സംഭവം അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പ്രധാന ചർച്ചാവിഷയമായി. ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരു തീരുമാനമെടുത്തു. നഷ്ടപ്പെട്ട അതേ കാമറ പോലെ പുതിയൊരെണ്ണം ജിതേഷിന് അനുവദിക്കണം.

അങ്ങനെ പുതിയ ഒരു കാമറ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അനുവദിച്ചു. പിന്നീട് ക്രൈസ്റ്റ് നഗർ സ്കൂളിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ആ കാമറ കൊണ്ട് പകർത്താൻ സാധിച്ചത്. പരിപാടി കഴിഞ്ഞ് പോകുമ്പോൾ കാമറയുമായി ഞാൻ അടുത്തു പോയി.അദ്ദേഹം കാമറയെക്കുറിച്ചും പടമെടുപ്പിനെക്കുറിച്ചും വിശദമായി ചോദിച്ചറിയുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയെ ഓർമ്മിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി വരുന്നതാണ് കോട്ടൺഹിൽ അടിയും മന്ത്രിസഭ കാമറ നൽകിയ സംഭവവും

അദ്ദേഹത്തിന് ആദരാജ്ഞലികൾ.

പിൻകുറിപ്പ്: അടിയേൽക്കുകയും കാമറ പൊട്ടുകയും ചെയ്തിട്ടു പോലും ഞങ്ങൾ ആ സംഭവത്തിലെ പ്രതികളായി മാറി.

സംഭവം കഴിഞ്ഞ് വർഷങ്ങൾ കടന്നുപോയെങ്കിലും ഇപ്പോഴും വഞ്ചിയൂർ കോടതിയിലെ പ്രതിക്കൂട്ടിൽ കയറി വലിയ കുറ്റവാളികളെപ്പോലെ തല കുമ്പിട്ട് നിൽക്കേണ്ടി വരുന്നു എന്നതാണ് അതിന്റെ ഒരു ചരിത്രപരമായ വിരോധാഭാസം.

20 പരിപാടികള്‍ക്ക് ഒരേ സമയം ആതിഥേയത്വം, ദുബായ് എക്സിബിഷന്‍ സെന്‍റർ ഒരുങ്ങുന്നു

കോമഡി ഉണ്ട്, ഹൊറർ ഉണ്ട്, ഫാന്റസി ഉണ്ട്; ഹലോ മമ്മി നാളെ മുതൽ തിയറ്ററുകളിൽ

ഹലോ മമ്മി വരുന്നത് പേടിപ്പിക്കാനല്ല, ചിരിപ്പിക്കാൻ വൈശാഖ് എലൻസ് അഭിമുഖം

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

SCROLL FOR NEXT