അദ്ദേഹത്തിന്റെ അരമണിക്കൂര്‍ പ്രഭാഷണത്തിനിടയില്‍ എവിടെയെങ്കിലും വെച്ച് അദ്ദേഹം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ, സമുദായത്തിന്റെ ഇന്ത്യയിലെ നിസ്സഹായമായ അവസ്ഥയെക്കുറിച്ച്, ഓരോ ദിവസവും ആശങ്കയില്‍ പുലരുന്ന അവരുടെ അസ്വസ്ഥതകളെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ച് അവസാന നിമിഷംവരെ ആ ഹാളില്‍ ഇരുന്ന ഒരാളായിരുന്നു ഞാന്‍. കെ.എ സൈഫുദ്ദീന്‍ എഴുതിയത്.
കോഴിക്കോട് ചാലപ്പുറത്ത് കേസരിഭവനില്‍ നടന്ന പരിപാടി പെട്ടെന്നങ്ങ് ഉണ്ടായതല്ല. എത്രയോ ദിവസങ്ങള്‍ക്കു മുമ്പുതന്നെ തീരുമാനിച്ച് നോട്ടീസടിച്ച് ചന്ദ്രികയടക്കമുള്ള പത്രാപ്പീസുകളില്‍ അറിയിച്ച് നടന്നതാണ്. അതുകൊണ്ടുതന്നെ സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ കെ.എന്‍.എ ഖാദര്‍ ചെന്നുകയറിയതല്ല.
കേസരി എന്താണെന്നും എന്തിനാണെന്നും അവിടെ നടക്കുന്ന പരിപാടി എന്താണെന്നും അറിയാത്തയാളല്ല ഖാദര്‍.
കേസരി ഭവനില്‍ സ്ഥാപിച്ച 'സ്‌നേഹബോധി' എന്ന ശില്‍പത്തിന്റെയും ചുവര്‍ ശില്‍പത്തിന്റെയും അനാഛാദന ചടങ്ങില്‍ മുഖ്യപ്രഭാഷണമായിരുന്നു കെ.എന്‍.എ ഖാദര്‍ നടത്തിയത്. തിരക്കഥാകൃത്തും നടനും സംവിധായകനുമായ രണ്‍ജി പണിക്കറാണ് ബുദ്ധശില്‍പം അനാഛാദനം ചെയ്തത്. ചുവര്‍ ശില്‍പം കെ.എന്‍.എ ഖാദറും അനാഛാദനം ചെയ്തു.
അദ്ദേഹത്തിന്റെ പ്രഭാഷണത്തിനു തൊട്ടുമുമ്പ് അര മണിക്കൂര്‍ നീണ്ട മറ്റൊരു പ്രഭാഷണം അവിടെ നടന്നു. ആര്‍.എസ്.എസിന്റെ പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയായ ജെ. നന്ദകുമാറിന്റെ പ്രഭാഷണം. ആ പ്രസംഗം അരമണിക്കൂറായി കുറഞ്ഞുപോയതില്‍ തനിക്ക് സങ്കടമുണ്ടെന്നും അത് കൂടുതല്‍ കേള്‍ക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും പറഞ്ഞാണ് കെ.എന്‍.എ ഖാദര്‍ സംസാരിച്ചു തുടങ്ങിയത്.
36 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തില്‍ കുമാരനാശാനെയും വള്ളത്തോളിനെയും ഗീതയും രാമായണവും ഒക്കെ ഉദ്ധരിച്ച് ഗംഭീരമായി തന്നെ ഖാദര്‍ പ്രസംഗിച്ചു.
36 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തില്‍ കുമാരനാശാനെയും വള്ളത്തോളിനെയും ഗീതയും രാമായണവും ഒക്കെ ഉദ്ധരിച്ച് ഗംഭീരമായി തന്നെ ഖാദര്‍ പ്രസംഗിച്ചു. അതിനിടയില്‍ ഉത്തരേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലും സിഖുകാരുടെ ദേവാലയമായ സുവര്‍ണ ക്ഷേത്രത്തിലും പോയ കാര്യവും അദ്ദേഹം സരസമായിതന്നെ പറഞ്ഞു. പക്ഷേ, ഇക്കാലമത്രയുമായിട്ടും ഗുരുവായൂരില്‍ കയറാനാകാത്ത കാര്യവും അദ്ദേഹം പങ്കുവെച്ചു.
അദ്ദേഹത്തെ ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ചും മെമന്റോ നല്‍കിയും ആദരിക്കുകയും ചെയ്തു.
സംഘാടകരെ തെല്ലും അലോസരപ്പെടുത്താതെ, അവരെ ആവോളം സുഖിപ്പിക്കുന്നവിധത്തിലായിരുന്നു കെ.എന്‍.എ ഖാദര്‍ സംസാരിച്ചവസാനിപ്പിച്ചത്.
അദ്ദേഹത്തിന്റെ അരമണിക്കൂര്‍ പ്രഭാഷണത്തിനിടയില്‍ എവിടെയെങ്കിലും വെച്ച് അദ്ദേഹം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ, സമുദായത്തിന്റെ ഇന്ത്യയിലെ നിസ്സഹായമായ അവസ്ഥയെക്കുറിച്ച്, ഓരോ ദിവസവും ആശങ്കയില്‍ പുലരുന്ന അവരുടെ അസ്വസ്ഥതകളെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ച് അവസാന നിമിഷംവരെ ആ ഹാളില്‍ ഇരുന്ന ഒരാളായിരുന്നു ഞാന്‍. പക്ഷേ, സംഘാടകരെ തെല്ലും അലോസരപ്പെടുത്താതെ, അവരെ ആവോളം സുഖിപ്പിക്കുന്നവിധത്തിലായിരുന്നു കെ.എന്‍.എ ഖാദര്‍ സംസാരിച്ചവസാനിപ്പിച്ചത്.
സ്‌നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് താന്‍ പറഞ്ഞതെന്ന് ഖാദര്‍ അവകാശപ്പെടുന്നുണ്ട്. അത് ശരിയാണ്. എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്ന ദൈവം ഒന്നുതന്നെയെന്നും എല്ലാ മതങ്ങളെയും കുറിച്ചു പഠിച്ചാല്‍ കാലുഷ്യങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. പക്ഷേ, അത് പറയുമ്പോള്‍ അതേ മതത്തിന്റെ പേരില്‍ തെരുവുകള്‍ കത്തിക്കരുതെന്നോ ആളുകളെ തല്ലിക്കൊല്ലരുതെന്നോ കൂടി അദ്ദേഹം പറയുമെന്ന് വെറുതെ കരുതി.
അതുണ്ടായില്ല.
മറ്റൊന്ന്, ലീഗുകാരും മാര്‍ക്‌സിസ്റ്റുകാരും മുസ്‌ലിം മതനേതാക്കന്മാരുമെല്ലാം ആര്‍.എസ്.എസ് അടക്കം സംഘടിപ്പിക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കാറുണ്ടല്ലോ എന്ന് ഷാഫി ചാലിയത്തെപ്പോലുള്ള ലീഗുകാര്‍ ചാനലിലിരുന്ന് കെ.എന്‍.എ ഖാദറിനെ ന്യായീകരിക്കുന്നതു കണ്ടു. കേസരി ഭവനില്‍ നടന്നത് ആശയ സംവാദമായിരുന്നില്ല. പൊതു സാംസ്‌കാരിക രംഗം ഇപ്പോഴും വലിയ തോതില്‍ അടുപ്പിക്കാത്ത ആര്‍.എസ്.എസിന്റെ സാംസ്‌കാരിക രംഗപ്രവേശനത്തിന്റെ അധ്യായം മാത്രമാണ്.
അതുകൊണ്ട് സംവാദമല്ലാത്തൊരു ആര്‍.എസ്.എസ് സദസ്സില്‍ ഒരു ലീഗ് നേതാവ് പങ്കെടുക്കുമ്പോള്‍ അതിനു കിട്ടുന്ന വിസിബിലിറ്റി, പൊതുസമൂഹത്തിലേക്ക് അവര്‍ക്കുള്ള ന്യായീകരണം ചമച്ചുകൊടുക്കല്‍ കൂടിയാണ്.
അതുകൊണ്ട് സംവാദമല്ലാത്തൊരു ആര്‍.എസ്.എസ് സദസ്സില്‍ ഒരു ലീഗ് നേതാവ് പങ്കെടുക്കുമ്പോള്‍ അതിനു കിട്ടുന്ന വിസിബിലിറ്റി, പൊതുസമൂഹത്തിലേക്ക് അവര്‍ക്കുള്ള ന്യായീകരണം ചമച്ചുകൊടുക്കല്‍ കൂടിയാണ്.
(ഇടയ്‌ക്കൊക്കെ തന്റെ ഇടതുപക്ഷ സഹയാത്രികത തുറന്നു പറഞ്ഞിട്ടുള്ളയാളാണ് രണ്‍ജി പണിക്കര്‍ എന്നാണറിവ്.)