Blogs

ഒറിജിനൽ ഗാനം എന്ന പ്രയോഗം തന്നെ ഒരു വിരോധാഭാസം

ഹരീഷ് ശിവരാമകൃഷ്ണന്‍

മുന്‍പൊരിക്കല്‍ കവര്‍ പാടിയാല്‍ ഒറിജിനല്‍ മരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഒരു ചെറിയ കുറിപ്പ് എഴുതിയിരുന്നുഇത് എന്റെ അഭിപ്രായം . പലയിടത്തും 'ഇയാളെന്താ, ഇങ്ങനെ പാടുന്നത്' എന്ന ചോദ്യം നിലനിക്കുന്ന കൊണ്ടും, അതിലുപരി ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് എന്താണെന്നും കൂടി പറയാന്‍ ഇത് എഴുതുന്നത്.

ഒറിജിനല്‍ ഗാനം എന്ന പ്രയോഗം തന്നെ ഒരു വിരോധാഭാസം ആണ്. സംഗീത സംവിധായകന്‍ തീര്‍ത്ത ഗാനത്തിന്റെ ആദ്യ കവര്‍ വേര്‍ഷന്‍ മാത്രമാണ് അതാദ്യം പാടിയ ഗായകന്റേത് . നമ്മള്‍ ആദ്യം കേട്ടതാണ് ഒറിജിനല്‍ എന്ന മിഥ്യാ ധാരണയില്‍ ആണ് ഈ ഒറിജിനല്‍ പ്രേമം തുടങ്ങുന്നത്. ബാബുക്ക പാടിയ സംഗതികളോ പ്ലാന്‍സോ അല്ല ശ്രീ യേശുദാസ് പാടീട്ടുള്ളത്. രണ്ടും അതിമനോഹരം ആണ് താനും. ഓരോ തവണ ഒരു ഗാനത്തെ ഉള്‍ക്കൊണ്ടു അതില്‍ മാറ്റങ്ങള്‍ വരുത്തുക എന്നത് ഏതൊരു ഗായകനും വളരെ ശ്രമകരമായ ഒരു കാര്യമാണ് . എല്ലാ പരീക്ഷണങ്ങളും നല്ലതായിക്കൊള്ളണം എന്നും ഇല്ല. പക്ഷെ മറ്റൊരു ഗായകന്‍ പാടുന്നതിനെ വെറും താരതമ്യം മാത്രമായി കാണുന്നവര്‍ സംഗീതത്തേക്കാള്‍ മിമിക്രിയെ സ്‌നേഹിക്കുന്നവര്‍ ആണെന്ന് പറയേണ്ടി വരും. ആത്യന്തികമായി എല്ലാ സംഗീതത്തിന്റെയും നെടുംതൂണ്‍ ഇമ്പ്രോവൈസേഷന്‍ തന്നെ ആണ് . അതിനെ ലാഗ് , ഡ്രാഗിങ് എന്നൊക്കെ വിളിക്കുന്നത് കൗതുകം ഉണര്‍ത്തുന്ന ഒരു തമാശ ആണ്. എല്ലാ പ്രയത്‌നവും നല്ലതെന്നല്ല , പക്ഷെ ഒരാള്‍ തന്റെ പരിപൂര്‍ണ്ണ അറിവോടെ ഒരു ഗാനം മാറ്റി പാടുമ്പോള്‍ അതില്‍ ഒറിജിനല്‍ ഫീല്‍ അന്വേഷിക്കുന്നത് വിരോധാഭാസം ആണ്.

നമ്മള്‍ ആദ്യം കേട്ടതാണ് ഒറിജിനല്‍ എന്ന മിഥ്യാ ധാരണയില്‍ ആണ് ഈ ഒറിജിനല്‍ പ്രേമം തുടങ്ങുന്നത്. ബാബുക്ക പാടിയ സംഗതികളോ പ്ലാന്‍സോ അല്ല ശ്രീ യേശുദാസ് പാടീട്ടുള്ളത്. രണ്ടും അതിമനോഹരം ആണ് താനും. ഓരോ തവണ ഒരു ഗാനത്തെ ഉള്‍ക്കൊണ്ടു അതില്‍ മാറ്റങ്ങള്‍ വരുത്തുക എന്നത് ഏതൊരു ഗായകനും വളരെ ശ്രമകരമായ ഒരു കാര്യമാണ് .

പിന്നെ - ഒറിജിനല്‍ ഗായകന്‍ എന്നൊന്നില്ല - കമ്പോസര്‍ പാടുന്നതാണ് ഒറിജിനല്‍. അതിനു ശേഷം പാടുന്നതെല്ലാം തന്നെ കവര്‍ വേര്‍ഷന്‍സ് ആണ്. അത് കൊണ്ട് തന്നെ ഒറിജിനല്‍ നെ നശിപ്പിച്ചു എന്ന പ്രയോഗം തന്നെ അപ്രസക്തമാണ്. ഏതൊരു കലാ സൃഷ്ടിയെയും പോലെ ഇതും വിമര്‍ശനങ്ങള്‍ക്കും ഓഡിറ്റിംഗിനും വിധേയമാണ് - എല്ലാ ഗാനങ്ങള്‍ക്കും നമ്മള്‍ കേട്ടിട്ടില്ലാത്ത പുതിയ മാനങ്ങള്‍ ഉണ്ട് - അവ തേടുക എന്നതാണ് ഒരു ഗായകന്റെ ലക്ഷ്യം. സംഗീതം എന്ന ശാഖയില്‍ തന്നെ മൗലികത എന്നത് നിര്‍ണ്ണയിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നിരിക്കെ - മനസ്സില്‍ പതിഞ്ഞത് എന്ന് നമ്മള്‍ പറയുന്നതിന് ആര്‍ട്ടിസ്റ്റിക് തലത്തില്‍ വലിയ പ്രാധാന്യം ഒന്നും ഇല്ല - മസില്‍ മെമ്മറി എന്നൊക്കെ പറയുന്നതാണ് പോലെ ആണ് അത്. ഏതൊരു കലാ സൃഷ്ടിയും മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടും - ചിലത് മനോഹരം ആവും, ചിലത് വ്യത്യസ്തം ആവും , ചിലത് വികലാം ആവും . പക്ഷെ മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

യേശുദാസിനെ അനുകരിക്കാന്‍ ശ്രമിച്ച ആരും തന്നെ ഇന്നേ വരെ യേശുദാസിന്റെ 100 മൈല്‍ അകലത്തു പോലും എത്താത്തത് - ആത്യന്തികമായി സംഗീതം ശബ്ദാനുകരണ കല അല്ല എന്നത് കൊണ്ടാണ്. പിന്നെ സംഗീത സംവിധായകന്‍ ഇത് ഒരിക്കലും അനുവദിക്കില്ല എന്ന് പറയുന്നതിന്റെ യുക്തി അത് ആദ്യം പാടിയ ആള്‍ക്ക് മാത്രം ആണ് ബാധകം. തുടര്‍ന്ന് പാടുന്നവര്‍ ആരും ആ സംഗീത സംവിധായകന്‍ തിരഞ്ഞെടുത്ത ആള്‍ അല്ല. സ്വയം പാടുന്നവര്‍ അവരുടെ ഇന്റെര്‍പ്രെറ്റേഷന്‍ ആണ് ചെയ്യുന്നത് . അതില്‍ ശെരിയും തെറ്റും ഒന്നും ഇല്ല .

പിന്നെ കമ്പോസര്‍ എന്താണ് ആഗ്രഹിച്ചതെന്നു അപ്രോക്‌സിമേറ്റ് ആയി മാത്രമേ നമുക്ക് അറിയൂ - അത് അറിയുന്നത് ആ ഗാനം ആദ്യം പാടിയ ഗായകനും കമ്പോസര്‍ ക്കും മാത്രമേ അറിയൂ എന്നിരിക്കെ - ഇത് കേട്ട കമ്പോസര്‍ കൊല്ലും തുടങ്ങിയ കമ്മെന്റ്‌സ് ഒക്കെ കോമഡി ആണ്. ഗാനങ്ങളുടെ വേര്‍ഷന്‍സ് പിറന്നു കൊണ്ടേ ഇരിക്കും. ആസ്വദിക്കപ്പെടുകയും , വിമര്ശിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ പാടാന്‍ നീ ആരാ എന്ന് പറയുന്നവര്‍ക്ക് നല്ല നമസ്‌കാരം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT