ഫ്ളവേഴ്സ് ചാനൽ ഇന്നലെ അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഇട്ടൊരു Apology പോസ്റ്റാണ്,
അവരുടെ ചാനലിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ മോഹൻലാലിനെ പരിഹസിച്ച് ചെയ്ത ഭാഗം വിവാദമായതിനെ തുടർന്ന് നൽകിയ വിശദീകരണം (പ്രോഗ്രാം കണ്ടില്ല ഏതായാലും കമൻ്റ് സെഷനിലെ തെറിവിളി കണ്ടിട്ട് മാരകമായ എന്തോ ആണെന്ന് തോന്നുന്നു. അതെന്തായാലും നമ്മുടെ വിഷയമല്ല അവരും മോഹൻലാൽ ഫാൻസും തമ്മിലുള്ള വിഷയമാണ്.
വിഷയം മറ്റൊന്നാണ്.
ഇതേ ചാനൽ ഇതേ പ്രോഗ്രാമിൽ ഏതാനും ആഴ്ച മുൻപ് വളരെ മോശമായ രീതിയിൽ ആദിവാസി വിഭാഗത്തിലുള്ളവരെ അപമാനിച്ച് കൊണ്ടും അതോടൊപ്പം തന്നെ വീൽചെയറിൽ ഇരിക്കുന്ന ആളുകളെ കളിയാക്കിയും സ്കിറ്റ് ചെയ്തിരുന്നു അതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.
ഫെയ്സ്ബുക്കിലും, യൂട്യൂബ് ചാനലുകളിലും തുടർച്ചയായി വിമർശനങ്ങൾ വന്നിരുന്നു, തുടർന്ന് ഇവർ ചെയ്തത് എന്താണെന്നാൽ വിമർശനം ഉന്നയിച്ച യൂട്യൂബ് ചാനലുകളിൽ ഉപയോഗിച്ച ഇവരുടെ വീഡിയോ കോപി റൈറ്റ് വെച്ച് യൂട്യൂബ് ചാനലുകൾ പൂട്ടിക്കുകയാണ് ചെയ്തത്,
ചില കോമഡി താരങ്ങൾ യൂട്യൂബർ ആയ സ്ത്രീകളെ അവരുടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, മോശമായി പെരുമാറുകയും ചെയ്തിരുന്നു,
അപ്പോൾ ഒന്നും തന്നെ ഈ ചാനലോ, അതിന്റെ അതോരിറ്റിയോ കണ്ടതായി പോലും നടിച്ചില്ല, യാതൊരു തരം ക്ഷമാപണവും നടത്തിയില്ല, അതിന്റെ ആവശ്യം ഉണ്ടെന്ന് അവർക്ക് തോന്നിയുമില്ല.
അതായത് കേരളത്തിൽ ഒരു സൂപ്പർതാരത്തിന്, അദ്ദേഹത്തിന്റെ ആരാധകർക്ക് ലഭിക്കുന്ന ആയിരത്തിൽ ഒരംശം പരിഗണന,
● സ്ത്രീകൾ
● ട്രാൻസ്ജെൻ്റഡ്
● ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവർ
● ആദിവാസികൾ
● ദളിതർ
● തമിഴർ
● ഇതരസംസ്ഥാന തൊഴിലാളികൾ
● അടിസ്ഥാന തൊഴിൽ ചെയ്യുന്നവർ,
തുടങ്ങിയവരെ അപമാനിച്ചാൽ ക്ഷമാപണം നൽകേണ്ടതില്ല, ഖേദിക്കേണ്ടതില്ല, ഇനിമേൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കാൻ ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് ഇവരുടെ രീതി.
ഇത്തരം എൻ്റർടെയ്ൻമെൻ്റ് ചാനലുകൾ തമാശ എന്ന ലേബലിൽ പടച്ചുണ്ടാക്കി വിടുന്ന വംശീയ/ജാതീയ മനോഭാവം നോർമലൈസ് ചെയ്ത് മാർക്കറ്റ് ഉണ്ടാക്കുന്നത് ബോധപൂർവം തന്നെയാണ്....
മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി
ആദിവാസി വിരുദ്ധതക്ക് പിന്നാലെ സ്റ്റാര്‍ മാജിക് വീണ്ടും വിവാദത്തില്‍ 'ലാലപ്പന്‍' വിളിയില്‍ മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി. സ്റ്റാര്‍ മാജിക് എന്ന കോമഡി പ്രോഗ്രാമില്‍ ലാലപ്പന്‍ എന്ന് വിളിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഫാന്‍സ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍. നേരത്തെ ആദിവാസി വിരുദ്ധതയുടെ പേരില്‍ ഏറെ വിവാദമായ 'സ്റ്റാര്‍ മാജിക'് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എന്‍ട്രിയില്‍ നെഞ്ചുവിരിച്ച് ലാലേട്ടന്‍ എന്ന സിനിമാ ഗാനത്തെ നെഞ്ച് വിരിച്ച് ലാലപ്പന്‍ എന്ന് പാരഡിയിയാക്കിയത്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളും എതിര്‍ ഫാന്‍സുകളും മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന 'ലാലപ്പന്‍' എന്ന വിളി ഫ്‌ളവേഴ്‌സ് കോമഡി ഷോയില്‍ വന്നത് മോഹന്‍ലാലിനെ അപമാനിക്കാനാണെന്നായിരുന്നു ഫാന്‍സ് വാദം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് വ്യാപക പ്രതിഷേധവും തുടങ്ങി. മോഹന്‍ലാലിന്റെയും ഇന്ത്യന്‍ സിനിമയുടെയും കടുത്ത ആരാധകരാണ് ഫ്‌ളവേഴ്‌സ് എന്നും പ്രോഗ്രാമില്‍ മോഹന്‍ലാലിനെതിരെ പരാമര്‍ശമുണ്ടായത് ബോധപൂര്‍വമല്ലെന്നും ചാനല്‍ സിഇഒ ക്ഷമാപണത്തില്‍ വിശദീകരിക്കുന്നു. ഫ്‌ളവേഴ്‌സിന്റെ പ്രധാന പ്രോഗ്രാമുകളില്‍ ഉള്‍പ്പെടെ നിരവധി തവണ മോഹന്‍ലാല്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. പുലിമുരുകന്‍ ത്രീഡി ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി നടത്തിയ പ്രോഗ്രാമിന്റെ പങ്കാളികള്‍ തങ്ങളായിരുന്നുവെന്നും ഫാന്‍സിനോട് ചാനല്‍ മാനേജ്‌മെന്റ്. അറിഞ്ഞുകൊണ്ട് ഒരിക്കലും മോഹന്‍ലാലിനെ പോലെ ഒരാളെ അപമാനിക്കാന്‍ ഫളവേഴ്‌സ് തയ്യാറാകില്ല. അബദ്ധവശാല്‍ സംഭവിച്ച പിഴവിന് ക്ഷമാപണമെന്നും ഫ്‌ളവേഴ്‌സ് ടിവി സിഇ. മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രോഗ്രാം ഇന്നലെ തന്നെ പ്രൈവറ്റ് ഓപ്ഷനിലേക്ക മാറ്റി. രാത്രിക്ക് മുമ്പ് മാപ്പ് പറയണമെന്നും ചില ട്രോള്‍ ഗ്രൂപ്പുകളിലും മറ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിരുന്നു. ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിലും, സ്‌കിറ്റിലെ അണിയറക്കാരുടെ പ്രൊഫൈലിലും ആക്രമണം ശക്തമായതിന് പിന്നാലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഫ്‌ളവേഴ്‌സ് ചാനല്‍ ഉടമകളായ ഇന്‍സൈറ്റ് മീഡിയ സിറ്റി ക്ഷമാപണം നടത്തിയത്