ഏഷ്യാനെറ്റില്‍ ബിഗ് ബോസ് രണ്ടാം സീസണ്‍ ആദ്യ സീസണിനോളം ചലനം സൃഷ്ടിച്ചിരുന്നില്ല. ആദ്യ സീസണില്‍ ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പരിചിതരായ മത്സരാര്‍ത്ഥികള്‍ കൂടുതലുണ്ടായതും വീറും വാശിയുമുള്ള മത്സരവും, സംഭവ വികാസങ്ങളും ഉണ്ടായതും റേറ്റിംഗിലും ഏഷ്യാനെറ്റിന് ഗുണം ചെയ്തിരുന്നു. രണ്ടാം സീസണ്‍ പ്രതീക്ഷിച്ച തലത്തിലേക്ക് ഉയര്‍ന്നില്ലെന്ന കണക്കുകൂട്ടലില്‍ ആവണം വൈല്‍ഡ്് കാര്‍ഡ് എന്‍ട്രിയിലൂടെ പുതുതായി രണ്ട് പേരാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ യുക്തിവാദ ചര്‍ച്ചകളിലൂടെ സജീവമായ ജസ്‌ല മാടശ്ശേരിയും സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ അശ്വതിയും.
പതിനേഴ് മത്സരാര്‍ത്ഥികളില്‍ നാല് പേര്‍ പുറത്തായിരുന്നു. രജിനി ചാണ്ടി, സംവിധായകന്‍ സുരേഷ് കൃഷ്ണന്‍, ടിക് ടോക് താരം പരീക്കുട്ടി, സോമദാസ് എന്നിവരാണ് പുറത്തായിരിക്കുന്നത്. ബഡായി ബംഗ്ലാവ് ഫെയിം ആര്യ, സിനിമാ താരങ്ങളായ സാജു നവോദയ, തെസ്‌നി ഖാന്‍ എന്നിവര്‍ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥികളാണെങ്കിലും പ്രേക്ഷകര്‍ക്ക് ആവേശമുണ്ടാക്കുന്ന വിധത്തില്‍ സംഭവ ബഹുലമോ വീറുറ്റ മത്സരം കാഴ്ച വെക്കുന്നതോ ആയിരുന്നില്ല ഇവരുടെ പ്രകടനം. സ്ത്രീവിരുദ്ധവും അബദ്ധ ജഡിലവുമായ പ്രസ്താവനകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട ഡോ രജത് കുമാര്‍ ഒരു ഭാഗത്തും ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികളെല്ലാം എതിര്‍പക്ഷത്തും നിലയുറപ്പിക്കുന്ന രീതിയില്‍ മത്സരം മാറിയതും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുതിയ രണ്ട് പേരെ അവതരിപ്പിക്കാന്‍ കാരണമായെന്ന് അറിയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ആയിരിക്കെ മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിന് ജസ്‌ല മാടശ്ശേരി സൈബര്‍ ആക്രമണം നേരിട്ടിരുന്നു. പിന്നീട് 2017ല്‍ ഐഎഫ്എഫ്‌കെ വേദിയിലും ഫ്‌ളാഷ് മോബുമായി രംഗത്തെത്തി. സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശേരി, സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ എന്നിവര്‍ക്കെതിരെയുള്ള ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് മറുപടികളും ചര്‍ച്ചയായിരുന്നു.
ഇസ്ലാം മതം ഉപേക്ഷിച്ച ആള്‍ എന്നതിനേക്കാള്‍ മതം ഉപേക്ഷിച്ച വ്യക്തി എന്ന നിലയ്ക്ക് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ബിഗ് ബോസ് എന്‍ട്രിക്ക് മുമ്പ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജസ്‌ല മാടശ്ശേരി വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ എതിരാളികളെ തറപറ്റിക്കാന്‍ കടുത്ത തന്ത്രങ്ങളുമായി നീങ്ങുന്ന ഡോ.രജത്കുമാറിനെ വാക്കുകള്‍ കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും നേരിടാന്‍ കെല്‍പ്പുള്ള മത്സരാര്‍ത്ഥിയാണ് ജസ്‌ല മാടശ്ശേരി എന്ന നിലയ്ക്കാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.