Opinion

കേരളത്തില്‍ എസ്.എഫ്.ഐയുടെ കൈകൊണ്ട് കെ.എസ്.യുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ?

ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുധാകരന്‍ പറഞ്ഞ വേറൊരു നുണ കേരളത്തിലെ ക്യാംപസുകളില്‍ നൂറോളം കെ.എസ്.യുക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ദ ക്യുവിനോട്

കേരളത്തില്‍ കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്നതിന് ശേഷം കെ. എസ് ബ്രിഗേഡ് എന്ന പേരില്‍ ഗുണ്ടാ സംഘങ്ങളെ വിവിധ ജില്ലകളില്‍ നിയോഗിക്കുകയാണ്. ആ കെ. എസ് ബ്രിഗേഡില്‍പ്പെട്ട പല ആളുകളെയുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളായി നേരിട്ട് നോമിനേറ്റ് ചെയ്യുന്നത്.

അവര് ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയും പച്ചക്ക് ന്യായീകരിക്കുകയും അവരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് സുധാകരന്‍ ഇന്ന് മറ്റൊരു കള്ളം കൂടി അവതരിപ്പിക്കുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല.

ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുധാകരന്‍ പറഞ്ഞ വേറൊരു നുണ കേരളത്തിലെ ക്യാംപസുകളില്‍ നൂറോളം കെ.എസ്.യുക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. കേരളത്തിലെ ക്യാംപസുകളില്‍ ഒരു കെ.എസ്.യുക്കാരനും എസ്.എഫ്.ഐക്കാരന്റെ കൈകൊണ്ട് കൊലചെയ്യപ്പെട്ടിട്ടില്ല. സുധാകരന്‍ പറഞ്ഞ നുണയുടെ യാഥാര്‍ത്ഥ്യം പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ് ഈ സാഹചര്യത്തില്‍ ഉണ്ടായത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

കെ.എസ്.യുവിന് കേരളത്തില്‍ ആറ് രക്തസാക്ഷികളാണ് ഉള്ളത്. അതില്‍ രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചതാണ്. ഒരാളൊരു ബസ് യാത്ര പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മരിച്ചയാളാണ്. ഒരാള്‍ പൊലീസ് ലാത്തിചാര്‍ജില്‍ മരിച്ചതാണ്. ഒരാള്‍ തേവര മുരളി എന്ന് പറഞ്ഞയാളാണ്. കെ.എസ്.യുവിന് ആ കാലത്ത് മാധ്യമങ്ങള്‍ കൊടുത്ത സംഭാവനയാണ് തേവര മുരളി.

തേവര മുരളി കെ.എസ്.യുവിന് രക്തസാക്ഷിയാകുന്നത് എങ്ങനെയാണെന്ന് 'വാര്‍ത്ത വന്നവഴി' എന്ന എന്‍. എന്‍ സത്യവ്രതന്റെ പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. 1968ല്‍ ഉമ്മന്‍ ചാണ്ടി നയിച്ച ഒരു കെ.എസ്.യു സമരത്തില്‍ മുള്‍ജി എന്ന ഗുജറാത്തി വിദ്യാര്‍ത്ഥിക്ക് അടികിട്ടി വീഴുന്ന സാഹചര്യമുണ്ടായി. അതാണ് പിന്നീട് മുരളിയായി മാറുന്നത്.

എന്‍.എന്‍ സത്യവ്രതന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഡെസ്‌കില്‍ എത്തിയപ്പോള്‍ പ്രൂഫ് റീഡര്‍ക്ക് മുള്‍ജിയെന്ന പേര് സംശയം വന്നു. അത് മുരളിയായി മാറി. അന്ന് യഥാര്‍ത്ഥത്തില്‍ ഇതുമായി ബന്ധമൊന്നുമില്ലാതെ മരിച്ച മുരളിയെന്ന ചെറുപ്പക്കാരനെ രക്തസാക്ഷിയാക്കി മാറ്റുകയും ചെയ്തു.

നിത്യരോഗിയായിരുന്നു മരിച്ച മുരളിയെന്ന ചെറുപ്പക്കാരന്‍. മുരളിക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ലെന്ന് പിന്നീട് മരുളിയുടെ കുടുംബക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇല്ലാത്ത രക്തസാക്ഷിയെ ഉണ്ടാക്കിയ കഥകൂടി കെ.എസ്.യുവിനുണ്ട്. ആ കാര്യം കൂടി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

അതുമാത്രമല്ല, 1990ല്‍ കെ.എസ്.യു നേതാവും കോളേജിലെ മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയവീട്ടില്‍ ബഷീര്‍ എന്ന യുവാവിനെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ കെ.എസ്.യുക്കാര്‍ തന്നെയാണ് കൊലപ്പെടുത്തിയത്.

ആ കേസില്‍ ശിക്ഷിക്കപ്പെട്ടത് കെ.എസ്.യുവിന്റെ ആ കാലത്തെ യൂണിറ്റ് സെക്രട്ടറിയായിരുന്ന മമ്പറം ബിജുവാണ്. കെ.എസ്.യുക്കാരാല്‍ കൊലചെയ്യപ്പെട്ട കെ.എസ്.യു മാഗസിന്‍ എഡിറ്ററുടെ കഥ 1990ല്‍ നടന്ന സംഭവമാണെങ്കിലും ഈ കാലത്ത് ചര്‍ച്ചചെയ്യപ്പെട്ടു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കേരളത്തിലെ കെ.എസ്.യു 'കൊലയാളി സ്റ്റുഡന്റ് യൂണിയന്‍' ആണ് എന്ന് അവരുടെ നേതാവിന്റെ പത്ര സമ്മേളനത്തോടുകൂടി തന്നെ ആളുകള്‍ക്ക് മനസിലായിട്ടുണ്ട്. അപ്പോള്‍ ഇതെല്ലാം ഉണ്ടാക്കിയ ജാള്യത ചെറുതല്ല. കെ.എസ്.യുക്കാര്‍ ആരും തന്നെ ക്യാംപസുകളില്‍ കൊലചെയ്യപ്പെട്ടിട്ടില്ല, കെ.എസ്.യു കാരന്റെ കൈകളാല്‍ കൊലചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സംഭവങ്ങളുമുണ്ട്.

അതിലൊന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ അഷ്റഫാണ്, സെയ്താലി, ഭുവനേശ്വരന്‍, പി.കെ രാജന്‍, സി.വി ജോസ്, എം.എസ് പ്രസാദ്, സാബു, കൊച്ചനിയന്‍, ജോബി ആന്‍ഡ്ര്യൂസ്, അനീഷ് രാജന്‍, ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ധീരജും ഇത്രയും പേരെ കെ.എസ്.യുക്കാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

സൈമണ്‍ ബ്രിട്ടോയെ കുത്തി വീഴ്ത്തി, പുതിയ വീട്ടില്‍ ബഷീര്‍ എന്ന കെ.എസ്.യുകാരനെ അവര്‍ തന്നെ കൊന്നു. എന്നിട്ട് ഇന്ന് സമാധാനം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു കേരളത്തില്‍ 1970ന് ശേഷം നടത്തിയിട്ടുള്ള പല സംഭവങ്ങളും തുറന്ന് കാണിക്കപ്പെട്ടു. അതിന്റെ ജാള്യതയില്‍ ഇത്തരത്തിലുള്ള കള്ള പ്രചരണം നടത്തുകയാണ്. അതിന്റെ തുടര്‍ച്ചയാണ് കെ സുധാകരന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍

സുധാകരനെക്കുറിച്ച് ആ കാലത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. പി രാമകൃഷ്ണന്‍ ഗാന്ധിയന്‍ മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുയാളാണ്. സുധാകരന്‍ ആവിഷ്‌കരിച്ച പുതിയ ഗുണ്ടായിസവും അതുപോലുള്ള കാര്യങ്ങളും പി രാമകൃഷ്ണനെ പോലുള്ള പഴയ കോണ്‍ഗ്രസുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല.

അദ്ദേഹം അത് ചോദ്യം ചെയ്തു. അതിന്റെ ഭാഗമായി പി രാമകൃഷ്ണനെ ഡിസിസി ഓഫീസില്‍ നിന്ന് കെ. എസ് ബ്രിഗേഡും സുധാകരനും കൂടി ഇറക്കിവിട്ടു.

അന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു, സുധാകരനെ പോലുള്ള ഗുണ്ടാ നേതാവ് കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ച്. അന്ന് രാമകൃഷ്ണന്‍ പറഞ്ഞ കാര്യം ശരിയാണെന്ന് ഇന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ മനസിലായി വരുന്നുണ്ട്. കൂടുതല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബാക്കികൂടി പുറത്തുവരും.

സുധാകരന്‍ ഇന്ന് കൊണ്ടുവരുന്ന ശൈലി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ശൈലിയാണോ എന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയേണ്ടതാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT