Opinion

കിട്ടാനുള്ള ഇ- ഗ്രാന്റ്‌സ് ആരില്‍ നിന്നാണ് ഞങ്ങൾ വാങ്ങേണ്ടത് ?

രോഹിത് വെമുലയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന രോഹിത് വെമുലമാരെ കാണില്ല, മരിക്കുന്നത് വരേയും!

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കിട്ടുന്നില്ലെന്ന് പരാതി. സംഭവത്തില്‍ മാങ്ങാട്ടുപറമ്പ കാമ്പസില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഗവേഷക വിദ്യാര്‍ത്ഥി ശ്രുതി സി. ആര്‍ എഴുതിയത്.

ബിരുദാനന്തര ബിരുദം വരെയും സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗ്രാന്റ്‌സ് കൊണ്ടാണ് ഞാന്‍ പഠിച്ചത്. പട്ടികജാതി വികസന മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നിന്ന് വരുന്ന ഞാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മാങ്ങാട്ടുപറമ്പ കാമ്പസില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഗവേഷക വിദ്യാര്‍ത്ഥിനിയാണ്. 2020 ജനുവരിയില്‍ ഗവേഷണം ആരംഭിച്ച എനിക്ക് ആ വര്‍ഷം ഒക്ടോബര്‍ വരെയുള്ള -ഗ്രാന്റ്‌സ് മാത്രമാണ് ലഭിച്ചത്. അത് കഴിഞ്ഞിങ്ങോട്ട് 2021 ഡിസംബര്‍ വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു അംബേദ്കര്‍ ജയന്തി. മിക്കവരുടേയും വാട്‌സപ്പ് സ്റ്റാറ്റസുകളില്‍ അംബേദ്ക്കറിനെ അറിയേണ്ടതിന്റെയും അംബേദ്ക്കര്‍ വായിക്കപ്പെടേണ്ടതിന്റേയും ആവശ്യകതയെ കുറിച്ച് എഴുതി കാണുകയുണ്ടായി.

സ്റ്റാറ്റസുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാണ് ഇന്നത്തെ അവര്‍ണ രാഷ്ട്രീയം എന്ന് ഞാന്‍ പറയും. കാരണം ഇന്ന് കേരളത്തില്‍ പോലും പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന അനീതികള്‍ ചെറുതൊന്നുമല്ലെന്ന് അറിയുന്നത് കൊണ്ടാണത്.

2020 ജനുവരിയില്‍ ഗവേഷണം ആരംഭിച്ച എനിക്ക് ആ വര്‍ഷം ഒക്ടോബര്‍ വരെയുള്ള -ഗ്രാന്റ്‌സ് മാത്രമാണ് ലഭിച്ചത്. അത് കഴിഞ്ഞിങ്ങോട്ട് 2021 ഡിസംബര്‍ വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടില്ല.

ബിരുദാനന്തര ബിരുദം വരെയും സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗ്രാന്റ്‌സ് കൊണ്ടാണ് ഞാന്‍ പഠിച്ചത്. പട്ടികജാതി വികസന മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നിന്ന് വരുന്ന ഞാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മാങ്ങാട്ടുപറമ്പ കാമ്പസില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഗവേഷക വിദ്യാര്‍ത്ഥിനിയാണ്. 2020 ജനുവരിയില്‍ ഗവേഷണം ആരംഭിച്ച എനിക്ക് ആ വര്‍ഷം ഒക്ടോബര്‍ വരെയുള്ള -ഗ്രാന്റ്‌സ് മാത്രമാണ് ലഭിച്ചത്. അത് കഴിഞ്ഞിങ്ങോട്ട് 2021 ഡിസംബര്‍ വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സ്‌കോളര്‍ഷിപ്പുമായി സംബന്ധിച്ച് കയറിയിറങ്ങിയ ഞാനും സഹഗവേഷകനും നിരവധി തവണ ക്ലാര്‍ക്ക് മുതല്‍ പട്ടികജാതി വികസന ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വരെ ഇക്കാര്യത്തില്‍ ചെന്ന് കാണുകയുണ്ടായി. നിലവില്‍ രണ്ട് പരാതികളാണ് പട്ടികജാതി വികസന ഓഫീസുമായി എനിക്ക് ഉന്നയിക്കാനുള്ളത്.

ഒന്ന് 2020 നവംബര്‍-ഡിസംബര്‍ വരെയുള്ള സ്‌കോളര്‍ഷിപ്പ് തിരുവനന്തപുരത്തെ പട്ടികജാതി വികസനവകുപ്പ് ഡയറക്ടറേറ്റിലാണ് എത്തിയിരിക്കുന്നത്. ഈ രണ്ട് മാസത്തെ ബില്ലുകള്‍ ഇതുവരേയും ട്രഷറിയില്‍ എത്തിയിട്ടില്ല. നിലവിലെ സ്‌കോളര്‍ഷിപ്പിന്റെ അവസ്ഥയെ കുറിച്ച് ടി ഓഫീസിലെ ഫോണ്‍ നമ്പറില്‍ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇന്നേവരെ ഒരാളും എടുത്തിട്ടില്ല. ഇതേകുറിച്ച് പട്ടികജാതി കമ്മീഷനിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തങ്ങള്‍ ഈ വിഭാഗം കൈകാര്യം ചെയ്യുന്നില്ലെന്നും ഇ-ഗ്രാന്റ്‌സ് സെക്ഷനില്‍ ആരും പ്രതികരിക്കാത്തതിനാല്‍ തങ്ങളെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ വിളിക്കുന്നുണ്ടെന്നും മറുപടി ലഭിച്ചു. വിദ്യാര്‍ത്ഥികളോട് മറുപടി പറഞ്ഞ് മടുത്തെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ബന്ധപ്പെടേണ്ട വിഭാഗങ്ങളില്‍ നിന്നും മറുപടി ലഭിക്കാതാകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ആരോടാണ് അവരുടെ പരാതികള്‍ പറയേണ്ടത്. ആ പരാതികള്‍ എന്ന് പരിഹരിച്ച് കിട്ടുമെന്നാണ് കരുതേണ്ടത്?

പട്ടികജാതി വികസന ഓഫീസില്‍ നിന്നും സ്ഥിരമായി അഞ്ച് പേരടങ്ങുന്ന ഒരു സംഘത്തെ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യാന്‍ സജ്ജരാക്കണമെന്ന് ശുപാര്‍ശകള്‍ പോകുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്നുവെന്ന് ജില്ല പട്ടികജാതി വികസന ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും പറഞ്ഞു.

രണ്ടാമത്തേത്, കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള സ്‌കോളര്‍ഷിപ്പ് ഫയല്‍ നീങ്ങിയിട്ടില്ല എന്നതാണ്. തങ്ങള്‍ക്കിനിയൊന്നും ചെയ്യാനില്ലെന്നും തിരുവനന്തപുരത്തേക്ക് രണ്ട് തവണ മെയില്‍ അയച്ചിട്ടുണ്ടെന്നും അതിന് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് ടി ഓഫീസിലെ ഉദ്യോഗസ്ഥരും കൈ മലര്‍ത്തി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും പരാതി മെയില്‍ അയച്ചും ഇന്നേവരെ അതിനൊരു മറുപടി ലഭിച്ചിട്ടില്ല. ഒടുവില്‍ മന്ത്രി കെ. രാധാകൃഷ്ണനെയും വിളിച്ചു. കൃത്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ശരിയാക്കാമെന്ന് മറുപടിയും നല്‍കി. ആ ഒരു വാക്കിന്മേല്‍ മാസങ്ങള്‍ പിന്നേയും നീങ്ങി എന്നല്ലാതെ ഒന്നും നടന്നില്ല.

രോഹിത് വെമുലയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന രോഹിത് വെമുലമാരെ കാണില്ല, മരിക്കുന്നത് വരേയും!

ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതെ മാസങ്ങളോളം മുടങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജില്ലകളില്‍ ഇ-ഗ്രാന്റ്‌സ് സെക്ഷന്‍ കൈകാര്യം ചെയ്യുന്നത് കരാര്‍ അടിസ്ഥാനത്തിലുള്ളവരാണ്. അതും ഒരാള്‍. ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികളുടേയും കാര്യങ്ങള്‍ നോക്കേണ്ടതും ഇവര്‍ തന്നെയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് വിളിക്കുകയുമില്ല, അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ കരാര്‍ വേതനക്കാരെ നിയമിക്കുകയുമില്ല. പട്ടികജാതി വികസന ഓഫീസില്‍ നിന്നും സ്ഥിരമായി അഞ്ച് പേരടങ്ങുന്ന ഒരു സംഘത്തെ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യാന്‍ സജ്ജരാക്കണമെന്ന് ശുപാര്‍ശകള്‍ പോകുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്നുവെന്ന് ജില്ല പട്ടികജാതി വികസന ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും പറഞ്ഞു.

കിട്ടാനുള്ള സ്‌കോളര്‍ഷിപ്പുകള്‍ ആരില്‍ നിന്നാണ് ഇനി വാങ്ങേണ്ടത്. ആരെയാണ് ഞാനിനി കാണേണ്ടത്. രോഹിത് വെമുലയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന രോഹിത് വെമുലമാരെ കാണില്ല, മരിക്കുന്നത് വരേയും!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT