Cyber bullying

ആ കാൽ നിങ്ങളുടെ നെഞ്ചത്തല്ലാത്തിടത്തോളം നിങ്ങൾക്കെന്താണ് കുഴപ്പം?, ഫേസ്ബുക് കുറിപ്പ്

സമൂഹമാധ്യമങ്ങളിലൂടെ സദാചാരം പറയാനും സംസ്കാരം പഠിപ്പിക്കാനും ഇറങ്ങുന്നവർക്കായി ഡോ.നെൽസൺ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവിധായകൻ രഞ്ജിതും പൃഥ്വിരാജും ബിജു മേനോനും പങ്കെടുത്ത ഒരു അഭിമുഖത്തിലെ അവതാരകയെ ഉന്നം വെച്ചുകൊണ്ടുളള സോഷ്യൽ മീഡിയ കമന്റുകളോടാണ് മറുപടി. കാലിന് മുകളിൽ കാൽ വെച്ചിരിക്കുന്ന അവതാരകയെ നോക്കി 'അവളുടെ കാൽ അതിഥികളുടെ നെഞ്ചിൽ മുട്ടുമല്ലോ' എന്ന് ആശങ്കപ്പെടുന്നവർ എന്തുകൊണ്ട് ഒപ്പമിരിക്കുന്ന പൃഥ്വിരാജിന് നേർക്ക് ഇതേ ആശങ്ക പ്രകടിപ്പിക്കുന്നില്ലെന്ന് കുറിപ്പിൽ ചോദിക്കുന്നു. കുറച്ച് മനുഷ്യർ അവർക്ക് കംഫർട്ടബിളായ പൊസിഷനിൽ ഇരുന്ന് വർത്തമാനം പറയുന്നു, ആ ഇരുത്തം നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്പൊഴോ അല്ലെങ്കിൽ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്താണ് കുഴപ്പമെന്ന് നെൽസൺ ചോദിക്കുന്നു.

നെൽസൺ ജോസഫിന്റെ കുറിപ്പ്

അട മ്വോനെ, കേരള സംസ്കാരം :

കുറച്ച് നാൾ മുൻപ് നടന്നതാണെങ്കിലും ആ മനസ്ഥിതിക്ക് വലിയ വ്യത്യാസമൊന്നും ഇപ്പൊഴും വരാനിടയില്ലാത്തതുകൊണ്ട് എഴുതുന്നു.

" അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചിൽ മുട്ടുമല്ലോ "

- അപ്രത്തിരിക്കുന്ന പൃഥ്വിരാജിൻ്റെ കാല് നോക്കാൻ തോന്നുന്നില്ലേ? ഡോണ്ട് യൂ ലൈക്ക്?

" ഇവൾക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ? "

- അട മോനെ...കേരള സംസ്കാരം Gone

" She is not respect to other, really shame "

- കില്ലിങ്ങ് ഇംഗ്ലീഷ്. റെസ്പെക്റ്റ് ഇരിക്കുന്നത് കാലിൻ്റെ ആംഗിൾ നോക്കിയാണല്ല്.

" ആങ്കർ കാലിമ്മെ കാലും കേറ്റിയിരുന്ന് സംസാരിക്കുന്നതാണോ കേരള സംസ്കാരം? "

- യേയ്....ഉമ്മറത്ത് പോലും വരാമ്പാടില്ല. അതാവണം നമ്മൾ സ്വപ്നം കാണേണ്ട കിനാശേരി.

കമൻ്റുകൾ വായിച്ചുപോയാൽ തോന്നുന്നത് ആ കാലിരിക്കുന്നത് അവരുടെയൊക്കെ നെഞ്ചത്താണ് എന്നാവും.

ഏറ്റവും സാധാരണമായി കേട്ട വാദം പ്രായത്തെയെങ്കിലും ബഹുമാനിക്കണമെന്നാണ്.

വ്യക്തിപരമായിപ്പറഞ്ഞാൽ പ്രായമല്ല ഒരാളെ ബഹുമാനത്തിന് അർഹമാക്കുന്നത് എന്നാണ് അഭിപ്രായം. എത്ര വർഷം ഭൂമിയിൽ ജീവിച്ചെന്നതല്ല ബഹുമാനിക്കാനുള്ള കാരണം. അത് എങ്ങനെ ജീവിക്കുന്നുവെന്നതാവണം.

ചെറുപ്പത്തിലുണ്ടായ സെക്ഷ്വൽ അബ്യൂസിനെക്കുറിച്ച് പറഞ്ഞ വാർത്തയ്ക്കടിയിൽ ചെന്ന് ചെറുപ്പത്തിലേ തൊഴിൽ പഠിച്ചു എന്ന് കമൻ്റിടുന്നയാളെയൊക്കെ തല നരച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് ബഹുമാനിക്കണം എന്ന് പറഞ്ഞാൽ സൗകര്യപ്പെടില്ല എന്നാണ് മറുപടി.

രണ്ട് കാലുകൾ തമ്മിൽ ചേർന്നിരിക്കുമ്പൊഴുണ്ടാവുന്ന ആങ്കിൾ എത്രയാണെന്ന് നോക്കിയാണല്ലോ ഇപ്പൊ ബഹുമാനം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പോവുന്നത്.

അതും എത്ര കൃത്യമായാണ് അവതാരകയുടെ കാൽ മാത്രം അവിടെ പ്രശ്നമാവുന്നതെന്ന് നോക്കണം.

പ്രായത്തിൽ അവിടെ ഏറ്റവും മുതിർന്നയാൾ സംവിധായകൻ രഞ്ജിത് ആവും. പൃഥ്വിരാജും അവതാരകയും ഇരിക്കുന്നത് അവർക്ക് കംഫർട്ടബിളായ പൊസിഷനിലാണ്.

അതിൽ കൃത്യമായി അവതാരകയെത്തന്നെ തിരഞ്ഞിട്ട് ആക്രമിക്കുന്നത് നോക്ക്യേ...

അതെന്ത്...പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ?

കുറച്ച് മനുഷ്യർ അവർക്ക് കംഫർട്ടബിളായ പൊസിഷനിൽ ഇരുന്ന് വർത്തമാനം പറയുന്നു.

ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്പൊഴോ അല്ലെങ്കിൽ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ് ഇത്ര കുരു പൊട്ടാൻ ഹേ?

Dr. Nelson Joseph's fb post on cyber bullying

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT