Opinion

കെ രാമചന്ദ്രബാബു ആദ്യ സിനിമയെക്കുറിച്ച് എഴുതിയത്: ‘ജോണ്‍ ഭൂമിയില്‍ എത്തപ്പെട്ട ഒരു എക്സെന്‍ട്രിക് ഗസ്റ്റ്’

കെ രാമചന്ദ്രബാബു
അന്തരിച്ച വിഖ്യാത ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബുവിന്റെ ജീവിതം പറയുന്ന പുസ്തകമാണ് സെല്ലുലോയ്ഡ് സ്വപ്‌നാടകന്‍, മാധ്യമപ്രവര്‍ത്തന്‍ ജിതേഷ് ദാമോദരന്‍ തയ്യാറാക്കിയ പുസ്തകത്തില്‍ രാമചന്ദ്രബാബു ആദ്യമായി ക്യാമറ ചെയ്ത ജോണ്‍ എബ്രഹാമിന്റെ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ എന്ന സിനിമയെക്കുറിച്ച് പറയുന്ന അധ്യായം വായിക്കാം. 

ഭൂമിയില്‍. എത്തപ്പെട്ട ഒരു 'എക്സെന്‍ട്രിക് ഗസ്റ്റ്'ആണ് ജോണ്‍ എബ്രഹാം. കുറഞ്ഞ കാലയളവില്‍ ആടിത്തിമിര്‍ത്ത് ഭൂമിയിലേക്ക് തന്നെ ആഴ്ന്നിറങ്ങിപ്പോയ ജോണിന്റെ ജീവിതം അത്ഭുതത്തോടെ കാണാനേ പറ്റൂ. മറ്റുള്ളവര്‍ക്ക് അരസികനും ശല്യക്കാരനുമായും അനുഭവപ്പെട്ടപ്പോള്‍ എനിക്ക് ജോണ്‍ ഒരു ലെജന്‍ഡായിരുന്നു. ജീവിച്ചിരുന്നൂവെങ്കില്‍. മലയാളസിനിമയെ ഇന്ത്യന്‍ സിനിമയുടെ തന്നെ സുവര്‍ണരേഖ തന്നെ ചമയ്ക്കുന്ന നിലയിലേക്ക് എത്തിക്കുമായിരുന്നു ജോണ്‍. പക്ഷെ തന്റെ സിനിമകളേക്കാള്‍, മികച്ചത് അടുത്തതായി ചെയ്യുതിന് മുമ്പ് തന്നെ ജോണ്‍ ഉയരങ്ങളില്‍. നിന്ന് താഴേക്ക് പറന്ന് ഭൂമിക്കടിയിലേക്ക് ഊളിയിട്ടുപോയി. ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ മാത്രം ബാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എനിക്കുമുമ്പേ പഠിച്ചിറങ്ങിയ ജോണ്‍ മദ്രാസിന്റെ സിനിമാലോകത്തേക്ക് പൊടിപറത്തി ലാന്‍ഡു ചെയ്തു. സിനിമയും ചര്‍ച്ചയും സൗഹൃദസദസ്സുകളുമായി മദ്രാസ് ജീവിതത്തിനിടയിലാണ് ഈ സിനിമയുടെ പിറവി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരമൂര്‍ധന്യത്തില്‍ ഞാന്‍ നാട്ടിലെത്തി. സിനിമാരംഗത്തോ അതോ പരസ്യരംഗത്ത് നില്‍ക്കുതാണോ അഭികാമ്യം എന്ന് ചിന്തിച്ച് ഓരോ ദിവസവും കണ്ണുചിമ്മുന്ന അവസ്ഥയിലായിരുന്നു ഞാന്‍. കാരണം, ബോംബെയിലെ വലിയൊരു പരസ്യക്കമ്പനിയില്‍ നിന്നും സ്ഥിരം കാമറാമാനായി ജോലി ചെയ്യാനുള്ള ക്ഷണം നിലവിലുണ്ടായിരുന്നു. അപ്പോഴാണ് മദ്രാസില്‍. ജോണിനെയും ആസാദിനെയും കാണുന്നത്. പുതിയ സിനിമയില്‍. അസിസ്റ്റന്റ് കാമറാമാനായി ഒരോഫര്‍ അവര്‍ തന്നത് സന്തോഷത്തോടെ ഞാന്‍ സ്വീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആസാദിന്റെ സഹമുറിയനായിരുന്ന എസ്. രാമചന്ദ്ര ആയിരുന്നു കാമറാമാന്റെ സ്ഥാനത്ത്.

ഇടയ്ക്ക് ഞാന്‍ വീണ്ടും പൂനെയിലേക്ക് തിരിച്ചുപോയി. അപ്പോള്‍ വരുന്നൂ ജോണിന്റെയൊരു കത്ത്. അതെന്നെ സന്തുഷ്ടനാക്കി. സിനിമയുടെ ഛായാഗ്രാഹകനായി എന്നെ നിശ്ചയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ഒരു മലയാളസിനിമയുടെ ചിത്രീകരണം പോലും കണ്ടിട്ടല്ല ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന എന്നെ ഛായാഗ്രാഹകനാക്കിയ ആ തീരുമാനം ഏറെ അത്ഭുതപ്പെടുത്തി.

അയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്ന് ജൂണ്‍ അഞ്ചാം തീയതി ചിത്രീകരണം ആരംഭിക്കുമെന്നും പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഒന്നാംതീയതി എത്തിച്ചേരണമെന്നും അറിയിച്ച് മറ്റൊരു കത്തു കൂടിയെത്തിയതോടെ കാര്യങ്ങള്‍ അതിവേഗതയിലും ഗൗരവത്തിലുമായി. ഇന്‍സ്റ്റിറ്റ്യൂട്ടും അധ്യാപകരും പിന്‍തുണ അറിയിച്ചു. സഹപാഠിയായ കസ്തൂരി രാമചന്ദ്ര മൂര്‍ത്തിയെ അസിസ്റ്റന്റായി കൂടെക്കൂട്ടി മദിരാശിയിലേക്ക് പുറപ്പെട്ടു.

ജോണ്‍, ആസാദ് എിവര്‍ക്കൊപ്പം വല്ലജാ റോഡിലുണ്ടായിരുന്ന നിര്‍മ്മാതാവ് മിലിന്റെ ഓഫീസില്‍ ഞാന്‍ താമസിച്ചു. പിന്നീടാണ് ചിത്രത്തിനായി മഹാലിംഗപുരത്തെ മറ്റൊരു സ്ഥലത്ത് ഫ്ളാറ്റ് എടുത്തത്. താഴെ വയലാറും ജെ.ഡി യും താമസം. ഗംഗാസംഗമം എന്ന സിനിമയായിരുന്നു ആ സമയം ജെ.ഡി ചെയ്തുകൊണ്ടിരുന്നത്. ഞങ്ങളുടെ ചിത്രത്തിന്റെ തിരക്കിനിടയിലും വയലാറും ജെ.ഡിയുമായി സിനിമാ സംബന്ധമായും അല്ലാതെയുമുള്ള ചര്‍ച്ചകള്‍ക്കായി ജോണ്‍ എപ്പോഴും അവരുടെ ഫ്ളാറ്റില്‍ പോകുമായിരുന്നു. അടുത്തുള്ള സരസ്വതീ റോഡില്‍ മജീഷ്യന്‍ പ്രൊഫ ഭാഗൃനാഥും, മക്കള്‍ മധു അമ്പാട്ടും വിധുബാലയുമാണ് താമസം. അന്ന് അവര്‍ രണ്ടുപേരും സിനിമാരംഗത്തേക്ക് കടന്നിരുന്നല്ല.

അന്ന് എനിക്ക് മലയാളം വായിക്കാനോ എഴുതാനോ അറിയിമായിരുന്നില്ല. ചിത്രത്തിന്റെ തിരക്കഥ മുഴുവന്‍ ആസാദ് എന്നെ വായിച്ച് കേള്‍പ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളം വായിക്കാന്‍ ഞാന്‍ പഠിച്ചത്. ചിത്രീകരണത്തിന്റെ മുന്നൊരുക്കത്തിലും തിരക്കിലും എല്ലാവരും അലിഞ്ഞുചേര്‍ന്നു. സുജാതാ മൂവീടോണ്‍ യൂണിറ്റില്‍ നിന്നും കുറഞ്ഞ വാടകയില്‍ ഉപകരണങ്ങളും മികച്ച ജോലിക്കാരെയും ബുക്ക് ചെയ്തു. സിങ്ക് സൗണ്ട് വേണമെന്ന് ജോണിന് നിര്‍ബന്ധം. പക്ഷെ, ആരി 2സി കാമറ പ്രവര്‍ത്തിക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാവും. സിങ്ക് സൗണ്ടിന് അത് തടസ്സമാവും. അതിനാല്‍ കാമറ മുഴുവന്‍ കവര്‍ ചെയ്യുന്ന ബ്ളിമ്പ്' ധരിപ്പിച്ചായിരുന്നു ചിത്രീകരണം. സൗണ്ട് ഏഞ്ചിനീയര് ദേവദാസ് തിരുവനന്തപൂരം ചിത്രലേഖ ഫിലിം സ്റ്റുടിയോവി.നിന്ന് നാഗ്ര റെക്കോ്ഡര് കൊടുത്തു വിട്ടു.

സാമ്പ്രദായികരീതിക്ക് കടകവിരുദ്ധമായി ലൈറ്റിംഗില്‍ പുതിയ പാറ്റേണാണ് സ്വീകരിച്ചത്. കഥാപാത്രങ്ങളില്‍ കൃത്രിമവെളിച്ചം നേരിട്ട് പതിപ്പിച്ച് സ്വാഭാവികത നഷ്ടപ്പെടുത്തു രീതി ഞാന്‍ എടുത്ത് മാറ്റി. ലൈറ്റുകള്‍ മുഴുവന്‍ വൈറ്റ് ബോര്‍ഡിലും വെളുത്ത ചുമരിലും ബൗണ്‍സ് ചെയ്തു. കഥാപാത്രങ്ങള്‍ക്ക് മേല്‍ പതിക്കുന്ന പ്രകാശത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കി. സ്വാഭാവികമായ പകല്‍ വെളിച്ചത്തില്‍ ചിത്രീകരിക്കും.

ഫലം ചെയ്തു അത്. ഈ രീതി അന്ന് പലര്‍ക്കും അറിയില്ല എന്നാലിത് ചില തെറ്റിദ്ധാരണകള്‍ക്കും ഇടനല്‍കി. ടി.നഗറിലെ സി.ഐ.ടി കോളനിയിലാണ് ആദ്യഷോട്ട് ജയഭാരതി അന്നത്തെ പൊന്നുംവിലയുള്ള താരമാണ്. അധ്യാപികയായി ജയഭാരതി കാമറയ്ക്ക് മുന്നല്‍ നിന്നു. എന്റെ ഛായാഗ്രഹണജീവിതത്തിലെ ആദ്യഷോട്ട് അതീവശ്രദ്ധയോടെ കാമറ ജയഭാരതിയെ ഒപ്പിയെടുത്തു. നാല്‍പ്പത്തിനാല് സംവത്സരങ്ങള്‍ക്ക് ശേഷവും ആ ഷോട്ട് ഇപ്പോഴും മനസ്സിലുണ്ട് അതിന് മറ്റൊരുകാരണം കൂടിയുണ്ട്. അന്നത്തെ ചിത്രീകരണത്തിന് ശേഷം ജയഭാരതി എനിക്ക് വിചിത്രമായി തോന്നിയൊരു പരാതിയുമായി നിര്‍മ്മാതാവിനെ സമീപിച്ചു.

നവാഗത ഛായാഗ്രാഹകനായ ഞാന്‍ ജയഭാരതിയുടെ മുഖത്തേക്ക് നേരിട്ട് ലൈറ്റ് തെളിച്ചില്ല. എല്ലാ ലൈറ്റുകളും മറ്റെവിടെയൊക്കെയോ ആണ് കൊടുത്തിരുന്നത്. പ്രകാശം നേരിട്ട് മുഖത്ത് വീണിെല്ലങ്കില്‍. അതെങ്ങനെ ഭംഗിയില്‍ വെള്ളിത്തിരയില്‍ തെളിയും? കാമറാമാന്റെ അറിവില്ലായ്മയോ അതോ മന:പൂര്‍വം ചെയ്തതോ? ചര്‍ച്ച കൂലങ്കഷമായി. നിര്‍മ്മാതാവിന്റെ ചിന്തകളും വ്യതിചലിച്ചു. ഒരു നവാഗതന്‍ ആയതിനാലായിരുന്നു സംശയങ്ങള്‍ ബലപ്പെട്ടത്.

തൊട്ടടുത്ത ദിവസം വിജയവാഹിനി ലാബി. നിന്നും ലബോറട്ടറി ചീഫ് സെന്‍ഗുപ്ത വിളിച്ചു. അദ്ദേഹം ആശങ്കയോടെ എന്നെ കാത്തിരിക്കുകയായിരുന്നു. ഒുമിണ്ടാതെ ഒരു ഫിലിംസ്ട്രിപ്പ് അദ്ദേഹം എന്റെ കൈയ്യിലേക്ക് തന്നു. ആ കണ്ണുകള്‍ രണ്ട് ചോദ്യചിഹ്നങ്ങളായി. ഞാന്‍ ചിരിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി എനിക്ക് മനസ്സിലായി. ഞാന്‍ നിശ്ചയദാര്‍ഡ്യത്തോടെ പറഞ്ഞു: എക്സ്പോസ് ചെയ്ത ഫിലിം ഇപ്പോഴുള്ള രീതിയില്‍ നിന്ന് മാറ്റി പ്രൊസസ്സ് ചെയ്യണം. ഇതുകേട്ട ഗുപ്ത ആശ്ചര്യപ്പെട്ടു. ആദ്യം ഷൂട്ട് ചെയ്യുന്ന ഫിലിമില്‍ ലാബ് ടെസ്റ്റിനായി ക്ളോസപ്പാണ് സാധാരണ എടുക്കാറുള്ളത്. അതിന് പകരം 18% ഗ്രേ ചാര്‍ട്ടിനനുസരിച്ച് പ്രൊസസ്സ് ചെയ്താല്‍ മതിയൊണ് ഞാന്‍ പറഞ്ഞത്. ഇത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഇതാണ് ശരിയായ വഴിയെന്ന് ഗുപ്തയ്ക്കും മനസ്സിലായി. എങ്കിലും ഗുപ്ത എന്നോട് പഴയരീതി തന്നെ തുടരാന്‍ അപേക്ഷിച്ചു. കാരണം പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതി മാത്രമേ ലാബ് അസിസ്റ്റന്റുമാര്‍ക്ക് അറിയൂ. അത് മാറ്റിയാല്‍. എല്ലാം താളം തെറ്റും. ഗുപ്ത പറഞ്ഞതിനനുസരിച്ച് അവര്‍ക്കായി ഞാന്‍ ക്ളോസപ്പെടുത്തു നല്‍കി. ബൗണ്‍സ് ചെയ്യുന്ന രീതിയില്‍ പ്രകാശവിന്യാസം നടത്തിയതിനാല്‍ നെഗറ്റീവ് മികച്ച ഫലം നല്‍കി. സംവിധായകനും നിര്‍മ്മാതാവും ഇതില്‍ ആഹ്ളാദിച്ചു.

ചിത്രത്തില്‍ മറ്റൊരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അടൂര്‍ഭാസിയുടെ കഥാപാത്രം ഡ്രാക്കുള നോവല്‍ വായിച്ച് ഭയപ്പെട്ട് ബൈക്കില്‍ രക്ഷപ്പെടുതാണ് രംഗം. ക്യാമറയില്‍ത്തന്നെ ആനിമേഷന്‍ നടത്തി. ഡ്രാക്കുള മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഭാസി ഭയന്ന് സാങ്കല്‍പ്പിക ബൈക്കില്‍ രക്ഷപ്പെടുകയാണ്. അടൂര്‍ഭാസി ബൈക്കില്‍. ഇരിക്കുതുപോലെ അഭിനയിക്കുന്ന നിശ്ചല ദൃശ്യം കാമറയില്‍ പകര്‍ത്തി. ഏകദേശം മുക്കാല്‍ അടിവീതം വിട്ട് ഭാസി ഇരിക്കുന്നതായി ഓരോ പൊസിഷന്‍ കളിക്ക് ചെയ്തു. അത് എഡിറ്റിംഗില്‍. കൂട്ടിയോജിപ്പിച്ചപ്പോള്‍ ചലിക്കുന്ന ചിത്രമായി. അടൂര്‍ഭാസി ഞങ്ങള്‍ ആസൂത്രണം ചെയ്ത രീതിയില്‍. തന്നെ മനസിലാക്കിയതുകൊണ്ട് അതുമനോഹരമായി ചിത്രീകരിക്കാനും പറ്റി. ഒരു ദിവസം മുഴുവന്‍ അതിന്റെ ചിത്രീകരണത്തിനായി സമയം ചെലവിട്ടു. ഇതുമൂലം അടൂര്‍ഭാസി കടുത്ത നടുവേദനയും അനുഭവിച്ചു.

ചെമ്മീനിലൂടെ കൊച്ചുമുതലാളിയായി നിറഞ്ഞുനിന്ന മധു അന്നത്തെ താരമായിരുന്നു. എല്ലാവരും ഏറെ ബഹുമാനത്തോടെ അദ്ദേഹത്തെ 'മധുസര്‍' എന്നാണ് വിളിച്ചിരുത്. ഈ ചിത്രത്തില്‍ നായകനായിരുന്നു അദ്ദേഹം. സെറ്റുകളിലെ മര്യാദകളെപ്പറ്റി അത്രയൊന്നും ഗ്രാഹ്യമില്ലാതിരുന്ന ഞാന്‍ അദ്ദേഹത്തെ 'മിസ്റ്റര്‍ മധു' എന്നാണ് അഭിസംബോധന ചെയ്തത്. രൂക്ഷമായി അടിമുടി നോക്കി അദ്ദേഹം. മെലിഞ്ഞൊരു പയ്യന്‍. ഒരിരുപത്തിനാല് വയസ്സ് വരും. മലയാളത്തിന്റെ വലിയ താരത്തെ പേര് പറഞ്ഞു വിളിച്ചിരിക്കുന്നു! സെറ്റ് ആകെ നിശ്ചലമായി. യാതൊരു കുലുക്കവുമില്ലാതെ ഞാന്‍ വിളിച്ചു:' മിസ്റ്റര്‍ മധു, ലൈറ്റ് സെറ്റ് ചെയ്യാനായി പൊസിഷന്‍ തരൂ' ഒന്നും ഉരിയാടാതെ മധു ഞാന്‍ പറഞ്ഞപോലെ പഞ്ചപുച്ഛവുമടക്കി നിന്നു. കാരണമുണ്ട്. അദ്ദേഹം നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് വന്ന നടനാണ്. ആ മര്യാദകളെപ്പറ്റി അദ്ദേഹത്തിന് അറിയാം. എന്റെ രീതികളോട് അദ്ദേഹം പെരുത്ത് പൊരുത്തപ്പെട്ടു. പിീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. നിറഞ്ഞ, പ്രൗഡിയുള്ള പെരുമാറ്റവും ആഡ്യത്വവുമാണ് മധുവിന്റെ സവിശേഷത. ആരുമൊന്ന് ബഹുമാനിച്ചുപോവും. പിന്നെ ഞാനും മധുസാര്‍ എന്ന വിളിയിലേക്ക് മാറി. ഏറെ ബഹുമാനത്തോടെ തന്നെ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാതൃഭൂമി പ്രസിദ്ധീകരിച്ച സെല്ലുലോയ്ഡ് സ്വപ്‌നാടകന്‍ എന്ന കെ രാമചന്ദ്രബാബുവിന്റെ അനുഭവക്കുറിപ്പില്‍ നിന്ന്, പുസ്തകം തയ്യാറാക്കിയത് ജിതേഷ് ദാമോദര്‍

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT