ചരിത്രത്തിൽ രേഖപ്പെടുന്നത് ഉദ്‌ഘാടനം ചെയ്യുന്ന വ്യക്തിയുടെ പേരാണ്. അതുകൊണ്ട് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു. ബ്രിട്ടീഷുകാർ അധികാരം കൈമാറിയത് ചെങ്കോല് കൊടുത്തൊന്നുമല്ല. ഒരു ചരിത്ര രേഖകളിലുമില്ലാത്ത കാര്യമാണത്. രാജപദവിയോട് തർക്കിച്ചു വളർന്നു വന്നതിന്റെ ചരിത്രമാണ് പാർലമെന്റിനുള്ളത്. മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി എഴുതുന്നു
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം ഒരു ചടങ്ങ് എന്നതിനപ്പുറം പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലാത്തതാണ്. ഒരു വർഷത്തെ പാർലമെന്റ് പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനത്തിനാണ് ഭരണഘടനയിൽ പ്രത്യേകമായ നിർദ്ദേശമുള്ളത്. അത് വർഷത്തിൽ ഒരിക്കൽ പ്രസിഡന്റ് ചെയ്യുന്നതാണ്. അതിന്റെ തീയ്യതി ഗവണ്മെന്റ് തീരുമാനിക്കും. ആ തീയ്യതിയിൽ പ്രസിഡന്റ് ഇരു സഭകളെയും ഒരുമിച്ച് വിളിച്ച് കൂട്ടി ആ വർഷത്തെ പാർലമെൻററി പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യും. വർഷത്തിലെ ആദ്യത്തെ പാർലമെന്റ് സമ്മേളനത്തിലാണ് ഇത് നടക്കുന്നത്. ഇലക്ഷൻ കഴിഞ്ഞ് പുതിയ സർക്കാർ ചുമതലയേറ്റെടുത്ത് പാർലമെന്റ് പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സമയത്തും സമാനമായ രീതിയിൽ പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യാറുണ്ട്.
പുതിയ പാർലമെന്റ് മന്ദിരം ഉദ്‌ഘാടനം ചെയ്യുക എന്നതിന് അങ്ങനെ പ്രത്യേകമായ ചട്ടങ്ങളോ നിർദ്ദേശങ്ങളോ പ്രോട്ടോക്കോളോ ഇല്ല. അത് ആർക്കു വേണമെങ്കിലും ഉദ്‌ഘാടനം ചെയ്യാം. ഇവിടെ പ്രസിഡന്റ് സ്റ്റേറ്റ് ഹെഡ് ആയതുകൊണ്ടും അവരാണ് പാർലമെന്റിന്റെ തലപ്പത്തിരിക്കുന്നത് എന്നതുകൊണ്ടും പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യണം എന്ന് ആളുകൾ ചിന്തിക്കും. പക്ഷെ അത് പോലും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. നമ്മുടെ വ്യവസ്ഥിതിയിൽ സർവ അധികാരവുമുള്ളത് പ്രധാനമന്ത്രിക്കാണ്. അതുകൊണ്ട് ആര് ഉദ്‌ഘാടനം ചെയ്യണം എന്ന തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്. ചട്ടങ്ങളും നിയമങ്ങളും ഒന്നും ഇല്ല എന്നുള്ളത് കൊണ്ട് ആർക്കുവേണമെങ്കിലും ഉദ്‌ഘാടനം ചെയ്യാം. പ്രധാനമന്ത്രി, ഞാൻ തന്നെ ഉദ്‌ഘാടനം ചെയ്യാം എന്ന് തീരുമാനിച്ചാൽ അതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല.
ബ്രിട്ടീഷുകാർ അധികാരം കൈമാറിയത് ചെങ്കോല് കൊടുത്തൊന്നുമല്ല. ഒരു ചരിത്ര രേഖകളിലുമില്ലാത്ത കാര്യമാണത്. അങ്ങനെ ചെങ്കോൽ നൽകാൻ അവരുടെ കയ്യിൽ ചെങ്കോലില്ലായിരുന്നല്ലോ? അവർ ചെങ്കോല് കൊണ്ടൊന്നുമല്ല ഭരിച്ചത്. അവർ രാജ്യങ്ങളെ വെട്ടിപ്പിടിച്ചത് ആരുടേയും ചെങ്കോൽ വാങ്ങിയില്ല. മാത്രവുമല്ല ബ്രിട്ടീഷ് ഗവണ്മെന്റ് ഒരു ജനാധിപത്യ ഗവണ്മെന്റ് ആയിരുന്നു. ചെങ്കോൽ രാജാധികാരത്തിന്റെ അടയാളമാണ്
മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്താണെന്നു വെച്ചാൽ, ചരിത്രത്തിൽ രേഖപ്പെടുന്നത് ഉദ്‌ഘാടനം ചെയ്യുന്ന വ്യക്തിയുടെ പേരാണ്. അതുകൊണ്ട് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാം എന്ന് തീരുമാനിച്ചതിന്റെ കാരണം നമുക്ക് ആലോചിച്ചാൽ മനസിലാകും. പ്രസിഡന്റ് ആണ് ഉദ്‌ഘാടനം ചെയ്തതെങ്കിൽ പ്രധാനമന്ത്രിയുടെ പേര് അവിടെയുണ്ടാകില്ല എന്നതുകൊണ്ട് തന്നെയാണ് ആ കെട്ടിടം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി തീരുമാനിക്കുന്നത്. ചെങ്കോൽ ആണ് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു കാര്യം. അങ്ങനൊരു കാര്യത്തെ കുറിച്ച് ഒരു ചരിത്ര രേഖയിലുമില്ല. ബ്രിട്ടീഷുകാർ അധികാരം കൈമാറിയത് ചെങ്കോല് കൊടുത്തൊന്നുമല്ല. ഒരു ചരിത്ര രേഖകളിലുമില്ലാത്ത കാര്യമാണത്. അങ്ങനെ ചെങ്കോൽ നൽകാൻ അവരുടെ കയ്യിൽ ചെങ്കോലില്ലായിരുന്നല്ലോ? അവർ ചെങ്കോല് കൊണ്ടൊന്നുമല്ല ഭരിച്ചത്. അവർ രാജ്യങ്ങളെ വെട്ടിപ്പിടിച്ചത് ആരുടേയും ചെങ്കോൽ വാങ്ങിയല്ല. മാത്രവുമല്ല ബ്രിട്ടീഷ് ഗവണ്മെന്റ് ഒരു ജനാധിപത്യ ഗവണ്മെന്റ് ആയിരുന്നു. ചെങ്കോൽ രാജാധികാരത്തിന്റെ അടയാളമാണ്. ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവ് അധികാരം ഏറ്റെടുക്കുമ്പോൾ ഇത്തരത്തിൽ ചെങ്കോൽ കൈമാറാറുണ്ട്. ബ്രിട്ടനിൽ ഈയടുത്ത് ചാൾസ് രാജാവായപ്പോഴും ഇതുപോലെയാണ് അധികാര കൈമാറ്റം നടന്നത്. അത് രാജപദവിയുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനു ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. പാർലമെൻറിൽ ചെങ്കോൽ സ്ഥാപിക്കുക എന്ന് പറയുന്നതിന് ഒരു യുക്തിയുമില്ല. അത് ഒട്ടും യോജിക്കാത്ത കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്.
രാജാവിന്റെ അധികാരത്തിൽ നിന്ന് ജനങ്ങളുടെ അധികാരത്തിലേക്ക് മാറുന്നതാണ് 'മാഗ്ന കാർട്ട' ഉൾപ്പെടെയുള്ളവയുടെ ചരിത്രം. അധികാരത്തിന്റെ കാര്യത്തിൽ ജനങ്ങളും രാജാവും തമ്മിലുള്ള മത്സരമാണ് അവിടെ നടന്നത്. അങ്ങനെ പാർലമെന്റ് ഒടുവിൽ രാജാവിന്റെ സകല അധികാരങ്ങളും ഏറ്റെടുത്തു. അങ്ങനെയാണ് പാർലമെന്റ് ശക്തിപ്പെട്ടത്, അതാണ് ചരിത്രം
നമ്മുടെ പാർലമെൻററി സിസ്റ്റം നമ്മൾ ബ്രിട്ടനിൽ നിന്ന് എടുത്തതാണ്. ബ്രിട്ടൺ മദർ ഓഫ് പാർലമെൻറ്സ് എന്നാണ് അറിയപ്പെടുന്നത്. നമ്മൾ ഇപ്പോൾ അനുവർത്തിച്ചു വരുന്ന പാർലമെന്ററി സിസ്റ്റം അവിടെ നിന്നുണ്ടായതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ പാർലമെന്റ് ഒരു ഫോർമൽ രൂപത്തിൽ ബ്രിട്ടനിലുണ്ട്. അന്നു മുതൽ ഇങ്ങോട്ടുള്ള ചരിത്രം നോക്കിയാൽ പാർലമെന്റും രാജാവും തമ്മിൽ നിരന്തരമായി നടക്കുന്ന തർക്കങ്ങൾ കാണാൻ സാധിക്കും. രാജാവിന്റെയും പാര്ലമെന്റിന്റെയും അധികാരങ്ങൾ തമ്മിലുള്ള തർക്കമാണത്. രാജാവിന്റെ അധികാരത്തിൽ നിന്ന് ജനങ്ങളുടെ അധികാരത്തിലേക്ക് മാറുന്നതാണ് 'മാഗ്ന കാർട്ട' ഉൾപ്പെടെയുള്ളവയുടെ ചരിത്രം. അധികാരത്തിന്റെ കാര്യത്തിൽ ജനങ്ങളും രാജാവും തമ്മിലുള്ള മത്സരമാണ് അവിടെ നടന്നത്. അങ്ങനെ പാർലമെന്റ് ഒടുവിൽ രാജാവിന്റെ സകല അധികാരങ്ങളും ഏറ്റെടുത്തു. അങ്ങനെയാണ് പാർലമെന്റ് ശക്തിപ്പെട്ടത്, അതാണ് ചരിത്രം. രാജാവിനെതിരെ യുദ്ധം നടത്തിയ ചരിത്രമാണ് ബ്രിട്ടീഷ് പാർലമെന്റിനുള്ളത്. ചാൾസ് ഒന്നാമനുമായി യുദ്ധം ചെയ്തു ഒലിവർ ക്രോമുവല്ലും അദ്ദേഹത്തിന്റെ സൈന്യവും. ആ യുദ്ധം ഏകദേശം എട്ടു വർഷത്തോളം നീണ്ടു. അവസാനം ചാൾസ് ഒന്നാമനെ പാർലമെന്റ് വിചാരണ ചെയ്ത് തൂക്കിലേറ്റി. 1642ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അഞ്ച് എം.പി മാരെ അറസ്റ്റുചെയ്യാൻ ചാൾസ് ഒന്നാമൻ പാർലമെന്റിൽ വരുന്നുണ്ട്. അകത്ത് കയറി സ്‌പീക്കറുടെ സീറ്റിൽ ഇരിക്കുന്നു. അഞ്ച് എം.പി മാരോടും സറണ്ടർ ചെയ്യാൻ പറയുന്നു. അപ്പോൾ സ്പീക്കർ പറഞ്ഞു, "എനിക്ക് കാണാൻ കണ്ണുകളോ സംസാരിക്കാൻ നാക്കുകളോ ഇല്ല, ഈ സഭയുടെ സേവകനാണ് ഞാൻ. ഈ സഭ പറയുന്നത് മാത്രമേ എനിക്ക് ചെയ്യാൻ പറ്റുകയുള്ളൂ. അതുകൊണ്ട് എനിക്ക് ഈ കാര്യത്തിൽ യാതൊന്നും ചെയ്യാൻ സാധ്യമല്ല." അതാണ് പാർലമെന്റിന്റെ ശക്തി. രാജപദവിയോട് തർക്കിച്ചു വളർന്നു വന്നതിന്റെ ചരിത്രമാണ് പാർലമെന്റിനുള്ളത്. ആ സിസ്റ്റം നമ്മൾ സ്വീകരിച്ചതുകൊണ്ട് ആ പാരമ്പര്യവും നമുക്ക് അവകാശപ്പെടാവുന്നതാണ്.
രാജഗോപാലാചാരി ചെങ്കോൽ നിർമ്മിക്കാൻ തമിഴ്‌നാട്ടിലെ സന്യാസിമാരോട് ആവശ്യപ്പെട്ടു എന്നത് തെറ്റാണെന്ന് രാജ്‌മോഹൻ ഗാന്ധിയുടെ ലേഖനത്തിൽ കൃത്യമായി എഴുതിയിട്ടുണ്ട്. പല സന്യാസിമാരും നെഹ്‌റുവിനെ കാണാൻ വന്നിട്ടുണ്ടാകും, അവർ സമ്മാനങ്ങളും നല്കിയിട്ടുണ്ടാകും. അങ്ങനെ നൽകിയ ഒരു സമ്മാനമായി ചെങ്കോലും നൽകിയിരിക്കാൻ സാധ്യതയുണ്ട്, അന്ന് ലഭിച്ച സമ്മാനങ്ങളെല്ലാം മ്യൂസിയത്തിലേക്കാണ് മാറ്റിയത്. ചെങ്കോൽ നൽകി അധികാര കൈമാറ്റം നടത്തി എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനു ചരിത്രപരമായി യാതൊരു സാധുതയുമില്ല.