Opinion

കളിയാട്ടക്കാവ് മഹോത്സവം; ഓര്‍മപ്പെടുത്തുന്ന സ്ത്രീ നവോത്ഥാനവും മതേതര ഇടങ്ങളും

പ്രതിരോധത്തിന്റെ തോറ്റംപാട്ടുകളുമായി, നാസിക് ഡോളുകളുടെ ചടുലപ്രയോഗങ്ങളുടെ അകമ്പടിയില്‍ സൗഹാര്‍ദത്തിന്റെ ചിഹ്നങ്ങളും പ്രതിരോധത്തിന്റെ മുദ്രവാക്യങ്ങളുമായി പൊയ്ക്കുതിരകള്‍ കളിയാട്ടമുക്കിലെത്തുകയാണ്. ഹരികൃഷ്ണന്‍ തച്ചാടന്‍ എഴുതുന്നു.

ഇന്നത്തെ തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെടുന്ന പഴയ പരപ്പനാടിലെ മുരിക്കിന്‍ പൂക്കളും പറങ്കിക്കായകളും വീണു നിറഞ്ഞ ഇടവഴികളെ ഇടവമാസത്തിലെ വേനലുറക്കത്തില്‍ നിന്നുണര്‍ത്തിയിരുന്നത് നേര്‍ച്ചക്കുതിരകളെയും തലയിലേറ്റി ആ വഴി കൊട്ടിപ്പാടി പോകുന്ന തോറ്റംപാട്ട് സംഘങ്ങളായിരുന്നു.

ഇടവപ്പാതിക്ക് മുമ്പ്, കരിവട്ടകം പോലെ പൊള്ളിയടര്‍ന്ന ആകാശത്തിനു കീഴെ, ക്ഷീണിച്ചവശരായി വരമ്പുകളില്‍ ഓല തൂങ്ങി നിന്ന തെങ്ങുകളെയെല്ലാം ഉരുമി, മുളയിലും കുരുത്തോലയിലും പടച്ചു കൂട്ടിയ കുഞ്ഞിക്കുതിരകളെയും കൊണ്ട് അവര്‍ നാട് തെണ്ടും.

മുറ്റത്ത് കുഞ്ഞാഞ്ചീരുവിന്റെ കുഞ്ഞിക്കുതിരകള്‍ തോറ്റത്തിനൊപ്പം കുന്തിരിയെടുക്കും. അരിയും പൂവുമെറിഞ്ഞ് അനുഗ്രഹിച്ച് കുതിരകള്‍ അടുത്ത പുരയിലേക്ക് നീങ്ങും. മനുഷ്യരുടെ ആധികളും വ്യാധികളും ആ സമയം തോറ്റംപാട്ടില്‍ അലിഞ്ഞു ചേരും.

ഒടിച്ചു കുത്തിപൂക്കളെ തഴുകി കൊണ്ട് ഇല്ലിവേലികളെ തുളച്ചു കടക്കുന്ന അമ്മാഞ്ചേരി അമ്മയുടെ തോറ്റം ദേശത്തിലെ ഓരോ വീടുകളെയും തേടി ചെല്ലും. കളിയാട്ടമായല്ലോ എന്നവര്‍ അപ്പോള്‍ ഓര്‍ക്കുകയും, പറമ്പില്‍ നിന്നൊരു നാക്കില വെട്ടി നാഴി അരി അളന്ന്, വെണ്ണീറു ഇട്ട് നിറംവെപ്പിച്ച നിലവിളക്ക് കത്തിച്ച് ഉമ്മറത്തുവച്ച് കാത്തിരിക്കുകയും ചെയ്യും. മുറ്റത്ത് കുഞ്ഞാഞ്ചീരുവിന്റെ കുഞ്ഞിക്കുതിരകള്‍ തോറ്റത്തിനൊപ്പം കുന്തിരിയെടുക്കും. അരിയും പൂവുമെറിഞ്ഞ് അനുഗ്രഹിച്ച് കുതിരകള്‍ അടുത്ത പുരയിലേക്ക് നീങ്ങും. മനുഷ്യരുടെ ആധികളും വ്യാധികളും ആ സമയം തോറ്റംപാട്ടില്‍ അലിഞ്ഞു ചേരും.

മുന്നിയൂര്‍ കോഴിക്കളിയാട്ട മഹോല്‍സവം മലബാറിലെ മറ്റെല്ലാ ഉല്‍സവങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് എങ്ങനെയെന്ന അന്വേഷണം നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുക കളിയാട്ടവും അതിനെ കൊണ്ടാടുന്ന കീഴാളസമൂഹവും സൃഷ്ട്ടിച്ചെടുത്ത സാഹോദര്യത്തിന്റയും മതമൈത്രിയുടെയും അനന്യമായ സാംസ്‌കാരിക പരിസരത്തിലേക്കായിരിക്കും. ചരിത്രമെന്നോ ഐതീഹ്യമെന്നോ വേര്‍തിരിക്കാനാവാത്ത വണ്ണം ഇഴചേര്‍ന്നു പോയ നൂറായിരം കഥകള്‍, ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുരങ്ങാടി താലൂക്കില്‍ ഉള്‍പ്പെടുന്ന മുന്നിയൂര്‍ പ്രദേശത്തെ ഈ കാവിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നു.

'ഉമ്മന്യും ബാപ്പന്യും അല്ലാത്തതെന്തും ഇബടെ കിട്ടും' എന്നു പറയുമ്പോള്‍ ആ ചന്തയുടെ വ്യാപ്തി ഊഹിക്കാവുന്നതാണ്. അവിടത്തെ വിത്തു വീഴാത്ത പറമ്പുകള്‍, ഒരുകാലം വരെ നാട്ടില്‍ വിരളമായിരുന്നെന്ന് പറയാം.

മലബാറിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമെന്ന് പൊതുവേ പറയാമെങ്കിലും മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ കാവും കളിയാട്ടവും കൈകാര്യം ചെയ്യുന്ന സാമൂഹികവും സാസ്‌കാരികവും സാമ്പത്തികവുമായ വ്യവഹാരങ്ങള്‍ മറ്റൊരു ഉത്സവത്തിനും അവകാശപ്പെടാനാവാത്തതാണ്. ഇടവത്തിലെ മുപ്പട്ടുതിങ്കളാഴ്ച്ച ഉല്‍സവം കാപൊലിച്ചു കഴിഞ്ഞാല്‍ തലപ്പാറ മുതല്‍ കളിയാട്ടക്കാവ് വരെ നിരത്തിന് ഇരുവശത്തുമായി അരങ്ങേറുന്ന കാര്‍ഷികചന്തയാണ് ആ നാടിന്റെയും ചുറ്റുവട്ടത്തെയും കാര്‍ഷികരംഗത്തെ ആകെ ചലിപ്പിച്ചിരുന്നത് എന്നു പറയാം. കൃഷി, അതിനോട് അനുബന്ധമായി വരുന്ന തൊഴിലുകള്‍ വിനോദങ്ങള്‍ എന്നിവക്കെല്ലാം വേണ്ടുന്ന ഉപകരണങ്ങള്‍, വിത്തുകള്‍, തൈകള്‍ എന്നിവയെല്ലാം അവിടെ വാങ്ങാന്‍ കിട്ടുമായിരുന്നു.

ചിലതെല്ലാം കളിയാട്ടച്ചന്തയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന ഉരുപ്പടികളായതിനാല്‍ കൃഷിയെ ചുറ്റിപ്പറ്റി ഉപജീവനം കഴിച്ചിരുന്ന നാനാജാതി മനുഷ്യര്‍ ദേശത്തിന്റെ പലമൂലകളില്‍ നിന്നുമായി ആ ദിവസങ്ങളില്‍ കളിയാട്ടച്ചന്തയിലേക്ക് ഇളകി വന്നു.കട്ടത്തല്ലിക്കും നുരുക്കൈക്കോട്ടിനും ഓലത്തൊപ്പിക്കും വിലപേശി നില്‍ക്കുന്ന മുതിര്‍ന്നവരെയും അവരുടെ വിരലില്‍ തൂങ്ങി പനംശര്‍ക്കര നുണഞ്ഞു നില്‍ക്കുന്ന കുട്ടിക്കൂട്ടങ്ങളെയും കൊണ്ട് നിറഞ്ഞ ചന്ത കളിയാട്ടം കഴിഞ്ഞും ദിവസങ്ങള്‍ നീളും.വിത്തും കൈക്കോട്ടും, പായും മുറവും ചൂലും തുടങ്ങി പാതാളക്കരണ്ടി വരെ ആ ചിന്തകളില്‍ വിറ്റു പോയി. 'ഉമ്മന്യും ബാപ്പന്യും അല്ലാത്തതെന്തും ഇബടെ കിട്ടും' എന്നു പറയുമ്പോള്‍ ആ ചന്തയുടെ വ്യാപ്തി ഊഹിക്കാവുന്നതാണ്. അവിടത്തെ വിത്തു വീഴാത്ത പറമ്പുകള്‍, ഒരുകാലം വരെ നാട്ടില്‍ വിരളമായിരുന്നെന്ന് പറയാം. ഇവിടെയില്ലാത്തത് ഒരിടത്തുമില്ലെന്ന മട്ടില്‍ സമ്പന്നമായ ഒരു കര്‍ഷിക വിപണിയുടെ ചരിത്രം പേറി കൊണ്ട് ഇന്നും കളിയാട്ടചന്ത പുതിയ ചരക്കുകളുമായി തലപ്പാറ മുതല്‍ കളിയാട്ടപ്പറമ്പ് വരെ നീണ്ടു കിടക്കുന്നു.

കളിയാട്ടം പ്രസക്തമാകുന്നത് കാലത്തിന് മുമ്പേയുള്ള അതിന്റെ സഞ്ചാരപഥത്തിന്റെ പ്രത്യേകത കൊണ്ടാണ്.ഐതീഹ്യത്തെ ചരിത്രമെന്ന് വിവക്ഷിക്കുക എത്രമാത്രം അബദ്ധ ജടിലമാകുമെന്ന തോന്നല്‍ നിലനില്‍ക്കുമ്പോഴും കളിയാട്ടത്തെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ അത് വിനിമയം ചെയ്യുന്ന മതേതരപാരാമ്പര്യത്തിന്റെ ഉള്ളടക്കം കൊണ്ടാണ് പ്രസക്തമാകുന്നത്. തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഏഴ്‌പെണ്‍മക്കളില്‍ ഇളയവളായ കുഞ്ഞാഞ്ചീരുവും സഹോദരിമാരും ഭൂസ്വത്തിനെ ചൊല്ലി അമ്മാവന്മാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരിക്കാനൊരിടമന്വേഷിച്ച് മലബാറിലെ സമതലങ്ങളിലൂടെ സഞ്ചരിക്കുന്നു.

കുഞ്ഞാഞ്ചീരു തന്റെ യാത്രക്കിടയില്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളില്‍ എത്തിപ്പെടുന്നതായും അവിടെയുള്ള പ്രമാണിമാരായ വ്യവസായികളുമായും ചാലിയത്ത് കുഞ്ഞാലിമരക്കാരുമായും, മറ്റ് മതപണ്ഡിതന്മാരുമായുമൊക്കെ സംവദിക്കുന്നതായും ചൂതുകളിയില്‍ ഏര്‍പ്പെടുന്നതായും വാമൊഴിയായി പ്രചരിക്കുന്ന തോറ്റംപാട്ടുകളില്‍ പ്രദിപാദിക്കുന്നു.

കേരളത്തിലെ ഭഗവതിക്കാവുകളുടെ ഐതീഹ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ സഹോദരിമാരായ ഭഗവതിമാരുടെ കുടിയിരിക്കാനുളള സ്ഥലം അന്വേഷിച്ചുള്ള നടപ്പ് ഒരു പൊതു മിത്താണെന്ന് കാണാന്‍ കഴിയും. ഇവിടെ പക്ഷെ ഇളയവളായ കുഞ്ഞാഞ്ചീരു എന്ന അമ്മാഞ്ചേരി ഭഗവതിയുടെ കഥ വ്യത്യസ്തമാകുന്നത് അത് നൂറ്റാണ്ടുകള്‍ മുമ്പ് ഈ പ്രദേശത്ത് നിര്‍മ്മിച്ചെടുത്ത മതേതര അരാധനാ സമ്പ്രദായമാണ്.സഹോദരിമാര്‍ യഥാക്രമം പേട്യാട്ട് കാവ്, പറമ്പത്ത്കാവ്, കൊടുങ്ങലൂര്‍, നെറുംങ്കൈത കോട്ട എന്നിങ്ങനെ പലയിടങ്ങളിലായി വാസമുറപ്പിച്ചെങ്കിലും ഇളയവളായ കുഞ്ഞാഞ്ചീരുവിന് മാത്രം കുടിയിരിക്കാന്‍ ഇടം ലഭിക്കുന്നില്ല.കുഞ്ഞാഞ്ചീരു തന്റെ യാത്രക്കിടയില്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളില്‍ എത്തിപ്പെടുന്നതായും അവിടെയുള്ള പ്രമാണിമാരായ വ്യവസായികളുമായും ചാലിയത്ത് കുഞ്ഞാലിമരക്കാരുമായും, മറ്റ് മതപണ്ഡിതന്മാരുമായുമൊക്കെ സംവദിക്കുന്നതായും ചൂതുകളിയില്‍ ഏര്‍പ്പെടുന്നതായും വാമൊഴിയായി പ്രചരിക്കുന്ന തോറ്റംപാട്ടുകളില്‍ പ്രദിപാദിക്കുന്നു.

കീഴാളരൊത്തുള്ള സഹവാസം കുഞ്ഞാഞ്ചീരുവിനെ സമുദായ ഭ്രഷ്ടയാക്കി. ചേക്കയിരിക്കാന്‍ ഇടം തേടി വന്ന അനിയത്തിയെ പുലയന്റെ പുലപ്പാടം നിരങ്ങിയവളെന്ന് അധിക്ഷേപിച്ച് സഹോദരിമാര്‍ ആട്ടിയകറ്റുമ്പോള്‍ മമ്പുറം തങ്ങള്‍ കുഞ്ഞാഞ്ചീരുവിനെ സ്വീകരിക്കുകയും പള്ളിക്ക് സമീപത്തായി ഇന്നു കാണുന്ന കളിയാട്ടപറമ്പില്‍ ഇരിക്കാന്‍ സ്ഥലം നല്‍കുകയും ചെയ്യുന്നു എന്നാണ് കഥ.

തോറ്റംപാട്ടുകള്‍ തന്നെയാണ് കീഴാളരുമൊത്തുള്ള ഭഗവതിയുടെ സഹവാസത്തെ സംബന്ധിച്ചുള്ള സൂചനകള്‍ തരുന്നത്.കുഞ്ഞാഞ്ചീരു തന്റെ സവര്‍ണ്ണമേല്‍ക്കോയ്മകളെല്ലാം ഉപേക്ഷിച്ച് അവര്‍ണ്ണരായ കീഴാളജനതക്കൊപ്പം ജീവിക്കുന്നു.അവരുടെ പുലപ്പാടങ്ങളിലേക്കിറങ്ങി വന്ന് നാട്ടിപ്പണിയും കാളപൂട്ടും നടത്തുന്ന മനുഷ്യര്‍ക്കൊപ്പം ജീവിക്കുന്നു.അവര്‍ വിളമ്പിയ കള്ളും കോഴിക്കറിയും കൂട്ടി സംതൃപ്തയായി, ജാതിയുടെ വേലിക്കെട്ടുകളെ ജാതിയത മാത്രം കൊടിക്കുത്തി നിന്നിരുന്ന ഒരു കാലത്ത് തന്നെ വെല്ലുവിളിക്കാന്‍ ഭഗവതി ശ്രമിക്കുന്നു.

എന്നാല്‍ കീഴാളരൊത്തുള്ള സഹവാസം കുഞ്ഞാഞ്ചീരുവിനെ സമുദായ ഭ്രഷ്ടയാക്കി. ചേക്കയിരിക്കാന്‍ ഇടം തേടി വന്ന അനിയത്തിയെ പുലയന്റെ പുലപ്പാടം നിരങ്ങിയവളെന്ന് അധിക്ഷേപിച്ച് സഹോദരിമാര്‍ ആട്ടിയകറ്റുമ്പോള്‍ മമ്പുറം തങ്ങള്‍ കുഞ്ഞാഞ്ചീരുവിനെ സ്വീകരിക്കുകയും പള്ളിക്ക് സമീപത്തായി ഇന്നു കാണുന്ന കളിയാട്ടപറമ്പില്‍ ഇരിക്കാന്‍ സ്ഥലം നല്‍കുകയും ചെയ്യുന്നു എന്നാണ് കഥ. കഥകളെ കഥകളോട് ഏച്ചു കെട്ടി പാട്ടും ഉപകഥകളുമായി വികസിപ്പിക്കാനുള്ള മനുഷ്യരുടെ സഹജമായ വാസന കളിയാട്ടക്കാവിന്റെ ഐതീഹ്യത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മലബാറിലെ കീഴാള മുസ്ലീം ഐക്യത്തിന്റെ സത്ത് അതില്‍ നിന്ന് ചോര്‍ന്ന് പോകുന്നേയില്ല.

ഇന്നും വലിയ മുളങ്കാലുകളില്‍ പണിത് കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച ഭീമന്‍ ദേശക്കുതിരകള്‍ കാവുതീണ്ടും മുമ്പ് മമ്പുറം മഖാമിലും മുട്ടിച്ചിറ പള്ളിമുറ്റത്ത് കത്തിച്ചു വച്ച നിലവിളക്കിന് മുന്നിലും വണങ്ങിയതിന് ശേഷം മാത്രമേ കാവുതീണ്ടുന്നുള്ളു. ഓങ്കാരവും ചന്ദ്രക്കലയും കുരിശും അണിഞ്ഞ് കളിയാട്ടക്കാവിലേക്ക് ചലിക്കുന്ന പൊയ്ക്കുതിരകള്‍ ഈ നാടിന്റെ മാതേതരപാരമ്പര്യം എല്ലാക്കാലത്തും ഊട്ടിയുറപ്പിച്ചിരുന്നു.ആധുനികത മതേതരസംങ്കല്‍പ്പങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറിലെ ഒരു ചുരുങ്ങിയ പ്രദേശത്തെ മനുഷ്യരും മതങ്ങളും ഭഗവതിയും ആ സംസ്‌കാരം നിര്‍മ്മിക്കുകയും നാളിതുവരെ പരിപാലിച്ചു പോരുകയും ചെയ്തിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വത്തില്‍ അവകാശം നല്‍കാതെ സമുദായ ഭ്രഷ്ടായാക്കി ഇറക്കി വിട്ട ഒരു സ്ത്രീ സമൂഹത്തിലെ പുരുഷമേധാവിത്വത്തോട് കലഹിക്കുകയും ജാതീയമായ ഉച്ചനീചത്വത്തെ വെല്ലുവിളിച്ച് ഒടുവില്‍ ഭൂമിയിലുള്ള തന്റെ അവകാശത്തെ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതാണ് കുഞ്ഞാഞ്ചീരുവിന്റെ ചരിത്രം.

മുന്നിയൂരിലെ കളിയാട്ടമഹോത്സവത്തിലേക്ക് നാടുതെണ്ടി ഇരച്ചെത്തുന്ന ദേശക്കുതിരകള്‍ നല്‍കുന്ന ഏറ്റവും പുതിയ കാഴ്ച്ചയും അതു തന്നെയാണ്.സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയുടെ ചിത്രം ആലേഖനം ചെയ്ത് അതിനു താഴെ പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായതിന് ശേഷം അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം വിവാഹം കഴിപ്പിക്കുക എന്ന് രേഖപ്പെടുത്തിയ കുതിരകളെയുമായി പൊയ്ക്കുതിര സംഘങ്ങള്‍ കാവു തീണ്ടുന്നു.

മനുഷ്യസമൂഹം വെച്ചു പുലര്‍ത്തുന്ന എല്ലാ അഹന്തകളെയും കളിയാട്ടക്കാവിലെ പറമ്പിലിട്ട് അടിച്ചു പൊളിച്ച് ഭഗവതിയെ വണങ്ങി കീഴാളര്‍ പിന്‍വാങ്ങുന്നു.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വത്തില്‍ അവകാശം നല്‍കാതെ സമുദായ ഭ്രഷ്ടായാക്കി ഇറക്കി വിട്ട ഒരു സ്ത്രീ സമൂഹത്തിലെ പുരുഷമേധാവിത്വത്തോട് കലഹിക്കുകയും ജാതീയമായ ഉച്ചനീചത്വത്തെ വെല്ലുവിളിച്ച് ഒടുവില്‍ ഭൂമിയിലുള്ള തന്റെ അവകാശത്തെ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതാണ് കുഞ്ഞാഞ്ചീരുവിന്റെ ചരിത്രം.

കുഞ്ഞിക്കുതിരപ്പുറത്ത് കുതിച്ചു വരുന്നോള് കുഞ്ഞാഞ്ചീരു... പെണ്ണേ...

പൊലയന്റെ പുലപ്പാടം എറങ്ങി നടന്നീലേ കുഞ്ഞാഞ്ചീരു... പെണ്ണേ...

പൊലയന്റെ പൊലക്കുയ്ന്ന് വെള്ളാലും കുടിച്ചില്ലേ... കുഞ്ഞാഞ്ചീരു പെണ്ണേ...

ചാലിയത്ത് മരക്കാര്വായ്ട്ട് ചൂത് കളിച്ചിര്ന്നിലേ.. കുഞ്ഞാഞ്ചീരു പെണ്ണേ...

മമ്പറത്ത് തങ്ങള്വായ്ട്ട് സൊറ പറഞ്ഞിര്ന്ന്‌ലേ.. കുഞ്ഞാഞ്ചീരു പെണ്ണേ...

മലബാറിലെ കീഴാള സമൂഹത്തിന്റെ പരദേവതയായി കളിയാട്ടക്കാവില്‍ ഇരുന്നരുളുന്ന ഭഗവതി താന്‍ പറഞ്ഞു വച്ച, ചെയ്തു ഫലിപ്പിച്ച പ്രതിരോധത്തിന്റെ രാഷ്ട്രീയം തലമുറകളിലേക്ക് സംവേദനം ചെയ്യുന്നു.

തോറ്റം അങ്ങനെ ശക്തിയുടെ ദേവതയെ കുറിച്ച് പലമട്ടില്‍ പാടുന്നു.അതിലെല്ലാം അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം നിന്ന്, സ്ത്രീയുടെ അവകാശം സ്ഥാപിച്ചെടുക്കുന്ന, മത മൈത്രിയുടെ പുതിയ കൂട്ടായ്മ സൃഷ്ട്ടിച്ചെടുക്കുന്ന, പ്രതിരോധത്തിന്റെ രാഷ്ട്രീയം ചമയ്ക്കുന്ന കുഞ്ഞാഞ്ചീരുവിനെ കാണാം. പേട്യാട്ട് അമ്മ തുറന്ന് അമ്മാഞ്ചേരി അമ്മ അടക്കുന്ന മലബാറിലെ ഭഗവതിക്കാവുകളിലെ ഉല്‍സവ പരമ്പരകളില്‍ വേറിട്ടു നില്‍ക്കാന്‍ കളിയാട്ടക്കാവിന് കഴിയുന്നത് അങ്ങനെയാണ്.

മലബാറിലെ കീഴാള സമൂഹത്തിന്റെ പരദേവതയായി കളിയാട്ടക്കാവില്‍ ഇരുന്നരുളുന്ന ഭഗവതി താന്‍ പറഞ്ഞു വച്ച, ചെയ്തു ഫലിപ്പിച്ച പ്രതിരോധത്തിന്റെ രാഷ്ട്രീയം തലമുറകളിലേക്ക് സംവേദനം ചെയ്യുന്നു.പൊയ്ക്കുതിരകളുമായി കാവിലേക്ക് ഉറഞ്ഞെത്തുന്ന ജനത അതിനെ ആവേശത്തോടെ ഏറ്റെടുക്കുന്നു.അത് ഈ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ ക്ഷുദ്ര പ്രയോഗങ്ങളെയും ചെറുക്കാനുള്ള ആവേശത്തോടെ ഇവിടെ നിലനില്‍ക്കുന്നു.പ്രതിരോധത്തിന്റെ തോറ്റംപാട്ടുകളുമായി, നാസിക് ഡോളുകളുടെ ചടുലപ്രയോഗങ്ങളുടെ അകമ്പടിയില്‍ സൗഹാര്‍ദത്തിന്റെ ചിഹ്നങ്ങളും പ്രതിരോധത്തിന്റെ മുദ്രവാക്യങ്ങളുമായി പൊയ്ക്കുതിരകള്‍ കളിയാട്ടമുക്കിലെത്തുകയാണ്.

കുഞ്ഞിക്കുതിരക്ക് വെള്ളം കൊടുക്കെടി കുഞ്ഞാഞ്ചീര്വോ പെണ്ണേ...

അമ്മാഞ്ചേരി പൊന്നമ്മേ..

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT