Interview

എട്ട് വയസുകാരിയോട് അപ്പീലിന് പോയി സര്‍ക്കാര്‍ പോരടിക്കരുത്; നഷ്ടപരിഹാര തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജയചന്ദ്രന്‍ പറയുന്നു

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട സംഭവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നാണ് ജയചന്ദ്രന്‍ അഭ്യര്‍ത്ഥിക്കുന്നത്. പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ശേഷം തങ്ങളുടെ ജീവിതം തലകീഴായി മറിഞ്ഞുവെന്നും ഇനിയെങ്കിലും സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരണമെന്നും പറയുകയാണ് ജയചന്ദ്രന്‍.

കേസില്‍ ഇനിയും സര്‍ക്കാര്‍ അപ്പീലിന് പോകുകയാണെങ്കില്‍ എട്ട് വയസുള്ള കുട്ടിയോടാണ് സര്‍ക്കാര്‍ പോരടിക്കുന്നതെന്നും ജയചന്ദ്രന്‍ ദ ക്യുവിനോട് പറഞ്ഞു.

സര്‍ക്കാരിന്റെ പണത്തിന് വേണ്ടിയല്ല കേസിന് പോയത്

സര്‍ക്കാരിന്റെ പൈസയ്ക്ക് വേണ്ടിയല്ല കേസിന് പോയത്. ഞാനും എന്റെ മോളും കുറ്റക്കാരിയല്ല, കോടതിയില്‍ നിന്നെങ്കിലും നീതി കിട്ടും എന്ന പ്രതീക്ഷയുണ്ടായിരുന്നു.

കോടതിയാണ് കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കണമെന്ന് പറയുകയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയും ചെയ്തത്. ആ പൈസ എന്റെ കുടുംബത്തിനപ്പുറം ഒരു പത്ത് പേര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ഉപയോഗിക്കട്ടെ എന്ന് കരുതിയാണ് ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കാമെന്ന് തീരുമാനിക്കുന്നത്.

ഇത് സര്‍ക്കാരിന്റെ പൈസയാണ്. പൊതുജനങ്ങളുടെ നികുതി പൈസ കൂടിയാണ്. പഠിക്കുന്ന കുറച്ച് പേര്‍ക്കെങ്കിലും ഉപയോഗപ്പെടട്ടേ എന്നാണ് ഞങ്ങള്‍ കരുതിയത്.

എട്ടുവയസുള്ള കുഞ്ഞിനോട് സര്‍ക്കാര്‍ പോരടിക്കരുത്

കോടതി വിധിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യത്തെ വാദം മുതല്‍ തന്നെ കോടതിയില്‍ നിന്ന് അനുകൂലമായ രീതിയിലായിരുന്നു പ്രതികരണം. അതുകൊണ്ട് നീതി കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു.

ഞങ്ങള്‍ ഇതോടെ നിര്‍ത്തുകയാണ്. സര്‍ക്കാര്‍ ഇനി മുന്നോട്ട് പോകുകയാണെങ്കില്‍ മാത്രമേ ഞങ്ങള്‍ ഇതിനായി ഇറങ്ങുന്നുള്ളൂ.

സര്‍ക്കാര്‍ അപ്പീലിന് പോകുയാണെങ്കില്‍ ഞങ്ങളും കേസിന് പിന്നാലെ നടക്കേണ്ടി വരും. ഇനി കേസുമായി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നീതി കിട്ടി.

ഇനിയും കേസിന് പോകുകയാണെങ്കില്‍ എട്ട് വയസുള്ള ഒരു കുട്ടിയുമായാണ് സര്‍ക്കാര്‍ പോരടിക്കുന്നത്. എട്ടു വയസുള്ള ഒരു കുട്ടിയോട് സര്‍ക്കാര്‍ അപ്പീലിന് പോകുകയാണെങ്കില്‍ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത് ഒരു കുഞ്ഞിനെയാണ്. അത് വലിയ വിഷമമായിരിക്കും.

നമ്മുടെ കുട്ടിയെ വീണ്ടും വീണ്ടും ദ്രോഹിക്കുമ്പോള്‍ അത് പ്രയാസമാണ്. ഇനിയെങ്കിലും സ്വാഭാവികമായൊരു ജീവിത്തത്തിലേക്ക് ഞങ്ങള്‍ക്ക് പോകണം.

ഞങ്ങളുടെ നിറമായിരുന്നോ പ്രശ്‌നം

എന്റെ കുടുംബത്തിന് നല്ല പിന്തുണ ലഭിച്ചിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ പോലും കയറിയിട്ടില്ലാത്ത ഞാനൊരു ഹൈക്കോടതി വരെ പോകേണ്ടി വന്ന സാഹചര്യം ഉണ്ടായി.

അവരെന്തിനാണ് എന്നെയും മോളെയും കള്ളനു കള്ളിയുമാക്കിയതെന്ന് എനിക്ക് ഇപ്പോഴും മനസിലാക്കാത്ത കാര്യമാണ്. നിറം കണ്ടാണോ, വസ്ത്രം കണ്ടാണോ എന്നൊന്നും എനിക്ക് മനസിലാകുന്നില്ല. ചില സമയത്ത് ഞാനിങ്ങനെ അത് ചിന്തിക്കും.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റോ, പൊലീസ് ഉദ്യോഗസ്ഥയോ ഇതുവരെ ഞങ്ങളെ വിളിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല.

മകള്‍ വാര്‍ത്തകള്‍ ചിലതെല്ലാം അറിയുന്നുണ്ടായിരുന്നു. പൊലീസാന്റിയെ പിരിച്ചു വിടുമോ എന്ന് ഇടയ്ക്ക് എന്നോട് ചിന്തിക്കും. ഡിസംബര്‍ നാല് മുതലാണ് മകള്‍ സ്‌കൂളില്‍ പോകാന്‍ പോലും തുടങ്ങുന്നത്. അവള്‍ക്കൊരു പേടിയായിരുന്നു. പിന്നെ ഞാന്‍ തുടരെ കൊണ്ടുവിട്ടൊക്കെയാണ് ശരിയായത്. ദിശയുടെ നിയമസഹായമുണ്ടായിരുന്നു.

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT