Opinion

തകര്‍ക്കപ്പെട്ട വിശ്വാസം; കേരള സര്‍ക്കാരിന്റെ ലിംഗനീതി വാഗ്ദാനം വെറും പരസ്യ പ്രചരണമോ?

2021ല്‍ കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ ആദ്യമായി രണ്ടാമതും വിജയിച്ച് ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലേറി. പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് എല്ലാ മണ്ഡലങ്ങളും കൂടുതല്‍ ഉണ്ടായിരുന്ന സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ചരിത്രപ്രധാനമായ ഈ വിജയത്തിന് മുഖ്യകാരണം.

പ്രളയകാലത്തും തുടര്‍ന്ന് വന്ന മഹാമാരിയിലും നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ ഇടതു പക്ഷത്തിന്റെ സ്വീകാര്യതയും വിശ്വാസ്യതയും ഉയര്‍ത്തി. ഇലക്ഷന്‍ പ്രകടനപത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, നവീന അടുക്കള, സര്‍ക്കാര്‍ ജോലിയിലേക്ക് അപേക്ഷിക്കുന്ന അമ്മമാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് തുടങ്ങി സ്ത്രീസൗഹാര്‍ദപരമായ പല പദ്ധതികളും ഉള്‍പ്പെട്ടിരുന്നു താനും.

ഈ അടുത്തകാലത്തായി കേരളത്തില്‍ നിരവധി പെണ്‍കൂട്ടായ്മകളുടെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇത്തരം കൂട്ടായ്മകളോടുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ അവരുടെ സ്ത്രീശാക്തീകരണ നയങ്ങളിലെ ഇരട്ടത്താപ്പ് വ്യക്തമാകും.

എന്നാല്‍ പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയതോടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമതും പിറന്ന സര്‍ക്കാരിന്റെ കപട രാഷ്ട്രീയ മുഖം പൊതുമദ്ധ്യത്തില്‍ വെളിപ്പെട്ടു.

ഈ തീരുമാനം സി.പി.ഐ.എം ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീശാക്തീകരണത്തിന്റെ അതിരുകളെ പ്രതിനിധീകരിക്കുന്നു. സ്ത്രീശാക്തീകരണം ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് ഒരു പുരുഷാധിപത്യ ഭരണകൂടത്തിന്റെ നിലനില്‍പ്പിന് ശാശ്വതം.

K. K. SHAILAJA TEACHER

ഈ അടുത്തകാലത്തായി കേരളത്തില്‍ നിരവധി പെണ്‍കൂട്ടായ്മകളുടെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇത്തരം കൂട്ടായ്മകളോടുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ അവരുടെ സ്ത്രീശാക്തീകരണ നയങ്ങളിലെ ഇരട്ടത്താപ്പ് വ്യക്തമാകും.

ഇത്തരം ചില മുന്നേറ്റങ്ങളുടെ പരസ്പര ബന്ധം മനസ്സിലാക്കുവാന്‍ ''ആര്‍ട്ട് ഫോര്‍ ഡെമോക്രസി'' ഫെല്ലൊഷിപ് മുഖേന ഞങ്ങള്‍ ശ്രമിച്ചു. പൊമ്പിളൈ ഉരുമൈ, പെണ്‍കൂട്ട്, ഹരിത, കന്യാസ്ത്രീകളുടെ പ്രതിഷേധകൂട്ടായ്മ തുടങ്ങി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(WCC) വരെയുള്ള സംഘടനകള്‍ ലിംഗനീതിക്കു വേണ്ടി എത്ര ശക്തമായാണ് പ്രതികരിക്കുന്നതെന്ന് നാം കണ്ടുകഴിഞ്ഞു.

ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട വ്യവസ്ഥിതി തന്നെ അവരെ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും തുടര്‍ന്ന് നമ്മുടെ ശ്രദ്ധയില്‍ പെട്ടു.വനിതകളുടെ സംഘടനയായ 'പെണ്‍കൂട്ട്' ജോലിസ്ഥലത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 2009 ല്‍ വിജി രൂപം കൊടുത്തതാണ്.

കേരളത്തിലെ മിഠായിതെരുവിലെ (കോഴിക്കോട്) സ്ത്രീതൊഴിലാളികള്‍ക്ക് ജോലിസമയത്ത്( 1214 മണിക്കൂര്‍) ഇരിക്കുവാനോ ശുചിമുറികള്‍ ഉപയോഗിക്കാനോ അവകാശം ഉണ്ടായിരുന്നില്ല. 'ഇരിക്കല്‍ സമരം' വിജയിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍, 2018 ജൂലൈ മാസം, കട കമ്പോള വാണിജ്യ സ്ഥാപന നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു.

ഇതുപ്രകാരം സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ശുചിമുറി, ഇരിക്കുവാനുള്ള സംവിധാനം, അടിസ്ഥാന ശമ്പളം, 8 മണിക്കൂര്‍ ജോലി, ഉച്ചയൂണിനും ചായക്കുമായി ഇടവേളകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

ഡബ്ല്യുസിസി, ഇടതുപക്ഷ സര്‍ക്കാരുമായുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു എങ്കിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഏറ്റവും വഞ്ചനാപരമായ പ്രവര്‍ത്തിയാണ് തുടര്‍ന്ന് കാണാന്‍ കഴിഞ്ഞത്.

തെരഞ്ഞെടുപ്പ് പത്രികകളില്‍ സ്ത്രീശാക്തീകരണം കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ മുന്‍നിര പുരുഷാധിപത്യ സംഘടനകളോ വിജിയുടെ ഈ പരിശ്രമങ്ങള്‍ക്ക് യാതൊരു പിന്തുണയും നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനും പ്ലാന്റേഷന്‍ മാനേജ്‌മെന്റും തമ്മിലുണ്ടായിരുന്ന അവിശുദ്ധ കൂട്ടുകെട്ട് കാരണം ദിവസ വേതനക്കാരായ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ ഗോമതി അഗസ്റ്റിന്‍ നയിച്ച പൊമ്പിളൈ ഒരുമൈ ആയിരക്കണക്കിന് സ്ത്രീകളെ അണിനിരത്തി സമരം നയിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവരും ഇത്തരത്തിലുള്ള തഴഞ്ഞു മാറ്റലും നീതി നിഷേധവും നേരിടേണ്ടി വന്നു.

മലയാള സിനിമയിലെ പ്രമുഖ നടി നേരിട്ട ലൈംഗികാധിക്ഷേപത്തിന് പിന്നാലെ രൂപം കൊണ്ട സംഘടനയായ ഡബ്ല്യുസിസി, പക്ഷേ പൊമ്പിളൈ ഒരുമൈയോ പെണ്‍ക്കൂട്ടോ പോലെയല്ലാതെ, സര്‍ക്കാരുമായി അല്‍പ്പം കൂടി സമവായത്തില്‍ ഏര്‍പ്പെട്ട് തങ്ങളുടെ മേഖലയിലെ ചൂഷണങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിച്ചത്.

ഡബ്ല്യുസിസി, ഇടതുപക്ഷ സര്‍ക്കാരുമായുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു എങ്കിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഏറ്റവും വഞ്ചനാപരമായ പ്രവര്‍ത്തിയാണ് തുടര്‍ന്ന് കാണാന്‍ കഴിഞ്ഞത്.

ഒന്നര കോടിയിലധികം രൂപ ചെലവിട്ട് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ട്, സമര്‍പ്പിച്ചിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും ഇന്നേവരെ സര്‍ക്കാര്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

ഇതിന് നേര്‍വിപരീതമായി മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചീഫ്, എന്‍ക്വയറി കമ്മീഷന്‍ നിര്‍മ്മിച്ച് വൃഥാ നികുതി പണം ചെലവാക്കാതെ തന്നെ സിനിമാ മേഖലയിലെ പ്രൊഡക്ഷന്‍ മീഡിയ ഹൗസുകളില്‍ സ്ത്രീകള്‍ക്കായി നിര്‍ബന്ധിത പരിഹാര സമിതികള്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇത്തരത്തിലൊരു മുന്‍ഉദാഹരണം ഉണ്ടായിട്ടും കേരളത്തിലെ വനിതാ കമ്മിഷന്‍ ഈ വിഷയത്തിന്മേല്‍ ഒരു നടപടിയും എടുത്തിട്ടില്ല.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിലുള്ള കേരള സര്‍ക്കാരിന്റെ ഉദാസീനതക്ക് മറ്റൊരു ഉദാഹരണമാണ് അടുത്തിടെ ഉണ്ടായ ദത്ത് വിവാദം. കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളുടെ വിവരങ്ങളുണ്ടായിരുന്നിട്ട് കൂടി സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളുമായി കൂടിച്ചേര്‍ന്ന്‌കൊണ്ട് അധികാരികള്‍ അനധികൃതമായി ദത്ത് നല്‍കിയ എന്നായിരുന്നു വിവാദം.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലെതന്നെ, ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണെന്ന് പറഞ്ഞ്, ദത്ത് കേസിലെയും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇത്തരം നീതി നിഷേധങ്ങള്‍ക്കെതിരെ പോരാടാനുള്ള പൗരന്റെ അവകാശങ്ങള്‍ക്ക് വില നല്‍കാതെയുള്ള ഈ പോക്ക് ജനാധിപത്യ വിരുദ്ധമാണെന്ന് പറയേണ്ടിവരും.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലെ തങ്ങളുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

വനിതാ മതില്‍, സിനിമാ പ്രവർത്തകരുമായി ചേർന്നിട്ടുള്ള പൊതുപരിപാടികൾ, ബോധവത്കരണ പരിപാടികൾ, മീഡിയ പരസ്യങ്ങൾ, ബോധവത്കരണ ​ഗാനങ്ങൾ, ഹെൽപ്പ് ലൈൻ സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം തന്നെ യഥാർത്ഥ പ്രശ്നങ്ങളെ മനസിലാക്കി പരിഹാരം കാണാതെ ഒരു പുകമറ സൃഷ്ടിക്കൽ മാത്രമാകുന്നു. നിർഭയഹോമുകൾ ഉണ്ടാക്കുന്നതിന് പകരം പി.ആർ സ്റ്റണ്ടുകൾക്കും ക്യാമ്പയിനുകൾക്കും ഊന്നൽ നൽകുകയാണ്.

ലിംഗനീതിക്കു വേണ്ടി നിലനില്‍ക്കണമെന്ന അടിസ്ഥാന ആശയം ഇല്ല എന്നതാണ് ഈ നിസ്സഹകരണത്തിന് പിന്നിലുള്ള ചേതോവികാരം എന്ന് വേണം മനസ്സിലാക്കാന്‍. തൊഴിലിടങ്ങളിലും യൂണിവേഴ്‌സിറ്റികളിലും പ്രശ്‌നപരിഹാര കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്ന നിയമം നിലനിൽക്കെ പോലും അത് നടപ്പില്‍ വരുത്താന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നില്ല. അതിന്റെ ഉദാഹരണമാണ് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനി, തന്റെ നേരെ നടന്ന ലൈംഗിക അതിക്രമപരാതിയിന്മേല്‍ പരിഹാരമില്ലാത്തതിനാല്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം.

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണം രൂക്ഷമായ അനാസ്ഥയാണ് വെളിവാക്കിയത്. സര്‍ക്കാര്‍, സംവിധാനങ്ങളിലെ പാകപ്പിഴകള്‍ തിരുത്താന്‍ സന്നദ്ധത കാണിച്ചില്ലെങ്കില്‍ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ തന്നെ നഷ്ടമായേക്കും.

മീ ടൂവിനെത്തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ഹേമ കമ്മിഷന്‍, അതിക്രമങ്ങള്‍ക്ക് വഴി വെക്കുന്ന, സംവിധാനത്തിന്റെ പൊളിച്ചെഴുത്തില്‍ ചരിത്രപ്രധാനമായ ഒരു ഏടായി മാറുമായിരുന്നു. എന്നാല്‍ നടന്നത് മറിച്ചാണ്. ഇരകളെ സംരക്ഷിക്കേണ്ടതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേട്ടക്കാരന് ധൈര്യം പകരുന്നു. അതിനാല്‍ തന്നെ ലിംഗനീതിക്കായി സര്‍ക്കാരിനെ സമീപിക്കുന്നത് ഇനി ഒരു ശാശ്വത പരിഹാര മാര്‍ഗമാവില്ല. നീതി ഉറപ്പാക്കേണ്ട കോടതി പോലും സ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴക്കുന്നതു സാധാരണയായ കാലത്താണിന്നു നാം ജീവിക്കുന്നത്.

ലിംഗനീതി ഉറപ്പാക്കുവാനായി പുതിയൊരു പാത നാം വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു. സംസ്ഥാന സംവിധാനങ്ങള്‍ ലിംഗനീതി ഉറപ്പാക്കുകയും മാധ്യമങ്ങള്‍ അതില്‍ പിഴവുകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. അതിനായി നമുക്ക് നിലവിലുള്ള സംവിധാനങ്ങളോട് പട വെട്ടി വിജയത്തോടടുത്തെത്തിയ സ്ത്രീകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാം.

അനുപമയുടെ കേസില്‍ ലോകമുടനീളമുള്ള സമൂഹ്യപ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ നവജാത ശിശുവിന്റെയും മാതാപിതാക്കളുടെയും അവകാശങ്ങളെ ചൊല്ലി നിയമ സംവിധാനത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയത് നാം കണ്ടല്ലോ. ഒരു പ്രമുഖ വനിതാ മാസിക ലൈംഗികാതിക്രമകേസിലെ കുറ്റാരോപിതന്റെ ചിത്രം മുഖചിത്രമായി നല്‍കിയപ്പോള്‍ കേരളത്തിലെ സ്ത്രീകളെല്ലാം അതിജീവിതക്കൊപ്പം നിന്നു.

നിലവിലെ ഭരണ സംവിധാനം നമ്മളെ നീതിക്കു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ സമ്മര്‍ദ്ധത്തിലേക്ക് തള്ളിവിടുകയാണ്. സ്ത്രീകള്‍ ഈ സമ്മര്‍ദ്ദം അതിജീവിച്ച് തുല്യ നീതിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ വേണം. കേരളത്തില്‍ ഇത്തരം ശാക്തീകരണ സമരങ്ങളുടെ അലകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു, വളരെ പെട്ടെന്ന് തന്നെ എല്ലാ ചെറു സംഘടനകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതിലൂടെ ലിംഗസമത്വം എന്ന ആശയം യാഥാര്‍ത്ഥ്യമാകുകയും ചെയ്യട്ടെ എന്ന് പ്രത്യാശിക്കാം.

The author is a pro-democracy activist and runs various policy research initiatives at Governance Innovation Labs

പരിഭാഷ ശിൽപ്പ ടി. അനിരുദ്ധൻ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT