Opinion

നിങ്ങള്‍ മായ്ച്ചാല്‍ മായുന്നതല്ല അറിവ് അയാൾ അടിച്ചമര്‍ത്തപ്പെട്ടൊരു തലമുറയുടെ വേരാഴമാണ്

സംഗീതം എന്ന മാധ്യമം ഉപയോഗിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ കുറിച്ച് ചുറ്റുപാടുള്ള മനുഷ്യരോട്, സമൂഹത്തോട് എത്രത്തോളം പൊളിറ്റിക്കലായി കമ്മ്യൂണിക്കേറ്റ് ചെയ്യാം, ബോധവത്കരണം നടത്താം, മനുഷ്യരെ എങ്ങനെ ഉണർത്താം എന്നതാണ് തമിഴ് നാട്ടിൽ പാ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ 'Castless Collective' എന്ന Music Band ഓരോ വേദിയിലും കാണിച്ചു തരുന്നത്.

പാ. രഞ്ജിത്ത് മുൻപോട്ടു വെച്ച ഏറ്റവും നല്ല ഇടപെടലിൽ ഒന്നായി തോന്നിയത് 'Castless Collective' എന്ന മ്യൂസിക് ബാൻഡ് തന്നെയാണ്.

സിനിമയിൽ ആണെങ്കിലും, വേദികളിൽ ആണെങ്കിലും ഒന്നിനൊന്നു മികച്ച പ്രകടനമാണ് അതിലെ ഓരോ ആളുകളും കാഴ്ച വെക്കുന്നത്.

അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് തെരുക്കുറൽ അറിവ്.

മുൻപൊരിക്കൽ The Cue ൽ അറിവുമായി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ അറിവ് പറഞ്ഞ ഏതാനും കാര്യങ്ങൾ ഇങ്ങനെയാണ് (സ്വതന്ത്ര പരിഭാഷ).

ചെറു പ്രായത്തിൽ കേട്ട പാട്ടുകളിൽ Equality യെ കുറിച്ച് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല, മാത്രമല്ല ആണുങ്ങൾ Strong ആണ് സ്ത്രീകൾ എന്നാൽ മൃദുലമായതും, ദുർബലമായതുമായ ആളുകൾ ആയിട്ടാണ് പറഞ്ഞു വെക്കുന്ന്, സ്ത്രീകളെ പലപ്പോഴും പൂക്കളോടാണ് ഉപമിക്കുന്നത്.

എന്നാൽ അങ്ങനെയല്ല പെണ്ണും ആണും ഒരേപോലെയുള്ള ജീവനുകളാണ് പ്രണയം എന്നത് ആണിനും പെണ്ണിനും മാത്രം ഉള്ളതാണെന്നതാണ് മറ്റൊന്ന്, അത് തെറ്റാണ്, പ്രണയം എന്നത് എല്ലാ ജീവനുകൾക്കും ഉള്ളതാണ് ആണിനും ആണിനും തമ്മിലും പ്രണയം വരാം, അതിന് അതിർവരമ്പുകൾ സൃഷ്ടിക്കാൻ പാടില്ല.

Change നിശ്ചയമായും വരുമെന്ന് കരുതി തന്നെയാണ് നമ്മൾ പാടുന്നത്, നമ്മുടെ ആർട്ടിൻ്റെ Purpose തന്നെ ചെയ്ഞ്ച് ആണ്, Disturb ചെയ്യുക എന്നതാണ്, 'We are going to disturb you' , അതിനാണ് ഞങ്ങൾ വന്നിട്ടുള്ളത്.

ആർട്ട് എന്നത് ഒരു Entertainment ന് വേണ്ടി മാത്രമുള്ളതല്ല, അതൊരു ആയുധമായിട്ട് കൂടിയാണ് ഉപയോഗിക്കുന്നത് എന്ന് അറിവ് പറയുന്നു.

തൻ്റെ മുത്തശ്ശി ഉൾപ്പെടെ അനേകായിരം മനുഷ്യർ ശ്രീലങ്കയിലും, തമിഴ് നാട്ടിലും തോട്ടം തൊഴിലാളികളായി ആയുസ്സ് മുഴുവൻ പണി എടുത്ത് അസ്തിത്വം പോലും നഷ്ടപ്പെട്ട് തലമുറകൾ കടന്നു പോകുന്ന ഒന്നും നേടാൻ കഴിയാതെ പോകുന്ന തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾക്ക് മുൻപിലാണ് അറിവ് തൻ്റെ Enjoy Enjaami എന്ന ആൽബം സമർപ്പിച്ചത്.

അറിവ് ഇന്ന് തമിഴ് സിനിമയിൽ lyricist , Singer എന്ന നിലയിൽ തൻ്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു.

രജനീകാന്ത്, വിജയ്, സൂര്യ, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരുടെ സിനിമകളിൽ എല്ലാം തന്നെ ഇതിനോടകം വരികൾ എഴുതി, പാടി കഴിഞ്ഞു.

അടുത്ത കാലത്ത് അറിവും, ദീയും മ്യൂസിക് ഡയറക്ടർ സന്തോഷ് നാരായണനും ചേർന്ന് ചെയ്ത മ്യൂസിക്കൽ ആൽബം 'Enjoy Enjaami' ഇതിനോടകം ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

അറിവിന്റെ പകരം വെക്കാനില്ലാത്ത വരികളും സന്തോഷ് നാരായണൻ്റെ സംഗീതവും അറിവും ദീയും ചേർന്നുള്ള ആലാപനവും ഗംഭീരമായ മെയ്ക്കിങും നൽകുന്ന അനുഭവം സമാനതകൾ ഇല്ലാത്തതാണ്.

ഇതിനെല്ലാം അപ്പുറം എടുത്തു പറയേണ്ടത് പതിവ് പോലെ തന്നെ വരിയിലെ രാഷ്ട്രീയം തന്നെയാണ്. അറിവ് ഇത് തൻ്റെ മുത്തശ്ശി വല്ലിയമ്മാൾക്ക് ആണ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്.

Naan anju maram valarthen

Azhagana thottam vachen

Thottam sezhithaalum (സമൃദ്ധി) en thonda Nanaiyalaye.

ഇങ്ങനെയൊരു വരിയുണ്ട്,

തൻ്റെ മുത്തശ്ശി ഉൾപ്പെടെ അനേകായിരം മനുഷ്യർ ശ്രീലങ്കയിലും, തമിഴ് നാട്ടിലും തോട്ടം തൊഴിലാളികളായി ആയുസ്സ് മുഴുവൻ പണി എടുത്ത് അസ്തിത്വം പോലും നഷ്ടപ്പെട്ട് തലമുറകൾ കടന്നു പോകുന്ന ഒന്നും നേടാൻ കഴിയാതെ പോകുന്ന തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾക്ക് മുൻപിലാണ് അറിവ് തൻ്റെ Enjoy Enjaami എന്ന ആൽബം സമർപ്പിച്ചത്.

അനേകായിരം പേർ പറയാൻ കഴിയാതെ, ബാക്കി വെച്ച് പോയ വരികളാണ് അറിവിലൂടെ നമ്മുടെ ചെവിയിൽ വന്നു മുഴങ്ങി കേൾക്കുന്നത്.

സൗത്ത് ഏഷ്യൻ സംഗീത ലോകത്തെ Independent Artists നെ ഗ്ലോബൽ ലെവലിൽ അവതരിപ്പിക്കാൻ വേണ്ടി എ.ആർ റഹ്മാൻ്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച Maajja Musical Platform വഴിയാണ് Enjoy Enjaami പുറത്ത് വന്നത്.

Maajja ൽ റിലീസ് ചെയ്തതിൽ ആദ്യത്തെ

ഹിറ്റ് സോംഗ് തെറുക്കുൽ അറിവ് എഴുതി, സന്തോഷ് നാരായണൻ മ്യൂസിക് ചെയ്ത, അറിവും, ദീ യും ചൈർന്ന് പാടിയ ഏൻജോയ് എൻജാമി ആയിരുന്നു.

അതിനുശേഷം അടുത്തിടെ സന്തോഷ് നാരായണൻ തന്നെ മ്യുസിക്ക് ചെയ്ത അറിവും, Shan Vincent De Paul ഉം ചേർന്ന് എഴുതിയ സർപ്പട്ട പരമ്പരൈയിലെ Neeye Oli എന്ന രണ്ടാമത്തെ ഗാനവും Maajja റീലീസ് ചെയ്തിരുന്നു.

ഇത്രയും ഇപ്പോൾ പറയാൻ കാരണം.

കഴിഞ്ഞ ദിവസം ഇതിനെ സംബന്ധിച്ച് ലോക പ്രശസ്ത Music and Pop Culture Magazine, Rolling Stone ഇന്ത്യൻ എഡിഷൻ അവരുടെ Instagram ഇതുമായി ബന്ധപ്പെട്ടൊരു കവർ സ്റ്റോറി ചെയ്തിരുന്നു.

സ്റ്റോറിയിൽ Dhee യെയും, Shan Vincent De

Paul നെയും ആണ് അവർ ഫോക്കസ് ചെയ്തിരുന്നത്.

എന്നാൽ അതിൽ അവർ രണ്ടു പേരും പെർഫോം ചെയ്ത പാട്ടിൻ്റെ വരികൾ രചിച്ച പാടിയ, അറിവ് അക്കൂട്ടത്തിൽ ഇല്ല. യാതൊരു അടയാളപ്പെടുത്തലുമില്ല.

അതിനെ തുടർന്ന് ആളുകൾ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, പാ.രഞ്ജിത്ത് ഉൾപ്പെടെ ട്വീറ്റ് ചെയ്തു തുടങ്ങിയപ്പോൾ അവർ ന്യായീകരണ രീതിയിൽ അറിവിനെ കുറിച്ച് എടുത്ത് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ട് Rolling Stone തടിതപ്പുകയാണ് ചെയ്തത്.

കുറച്ച് നാളുകൾക്ക് ശേഷം ഡിജെ സ്നേയ്ക്ക് എന്ന ലോകപ്രശസ്ത ഡാൻസ് ജോക്കി എൻജോയ് എൻജാമി എന്ന പാട്ട് സ്പോട്ടിഫൈക്ക് വേണ്ടി റീമിക്‌സ് ചെയ്തിരുന്നു, ഡിജെ സ്നേയ്ക്ക് ഒരു പാട്ട് റീമിക്‌സ് ചെയ്താൽ അത് ലോകത്തെ ഒട്ടുമിക്ക ക്ലബ്ബ്കളിലും ഉപയോഗിക്കപ്പെടും. അതായത് ആ പാട്ട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടും.

എന്നാൽ ആ പാട്ട് റീമിക്‌സ് ചെയ്തപ്പോൾ ഒരിടത്തും ലിറിക്‌സ് എഴുതി പാടിയ അറിവിന്റെ പേര് ഇല്ലായിരുന്നു. ദീയും ഡിജെ സ്നേയ്ക്കും മാത്രമേ സ്പോട്ടിഫൈ പോസ്റ്ററിൽ ആദ്യം ഉണ്ടായിരുന്നുള്ളൂ.

അതായത് ആ പാട്ടിനെ സൃഷ്ടിച്ച ആളുടെ അടയാളം കൃത്യമായി ഒഴിവാക്കുക എന്ന പ്രവർത്തി.

ശ്രീലങ്കയിലെ, തൂത്തുക്കുടിയിലെ,

തേനിയിലെ, തിരുനൽവേലിയിലെ, ശിവഗംഗയിലെ ഗ്രാമങ്ങളിൽ ഉറങ്ങി കിടന്ന ഈണങ്ങൾ മുഖ്യധാരയിൽ ഇടം കണ്ടെത്തി എടുക്കുക എന്ന ശ്രമകരമായ അധ്വാനമാണ്, അറിവും സന്തോഷ് നാരായണനും ഒക്കെ ചെയ്യുന്നത്.

അത്ര ചെറിയ കാര്യമല്ല, മുഖ്യധാരയിൽ നിന്ന് കാലങ്ങളായി മാറ്റി നിർത്തപ്പെട്ട ഒരു ജനതയുടെ, സംസ്കാരത്തിന്റെ ഒരു ആയുസ്സ് നീണ്ട സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ഇതൊക്കെ.

ഇത്രയും കാലം അതിന് മുഖ്യധാരയിൽ ഇടം ലഭിക്കാതെ പോയ തിരസ്‌കരണത്തിൻ്റെ പുതിയ രീതിയാണ് ഇപ്പോൾ അത് ഉയർത്തി കൊണ്ട് വരുന്ന അറിവിനെ പോലുള്ള ദളിത് ഐഡന്റിറ്റി ഉള്ള ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾക്ക് ആഗോള അറ്റൻഷൻ വരുന്ന ഘട്ടത്തിൽ അത്തരം ഇടങ്ങളിൽ നിന്ന് അവരുടെ സാനിധ്യവും, എഫർട്ടുകളും മായ്ച്ചു കളയുന്ന രീതി.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT