ഒരു 'വിപ്ലവകാരി' എന്ന നിലയ്ക്ക് അപ്പുറം തന്റെ ജനതയേയും, പൊതുസമൂഹത്തെയും പരിഷ്‌കരിക്കുകയും, ജനാധിപത്യ സിവില്‍സമൂഹമായി ഗോത്രസമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തതില്‍ അതുല്യപങ്ക് വഹിച്ച മഹാനായാണ് നമ്മള്‍ അയ്യന്‍കാളിയെ മനസിലാക്കേണ്ടത്. 'പൊതു' എന്ന ജനാധിപത്യത്തിലേക്ക് ഉള്ള അടിത്തട്ട് മനുഷ്യന്റെ വാതായനമായിരുന്നു അയ്യന്‍കാളി. മഹാത്മാ അയ്യങ്കാളിയെക്കുറിച്ച് അനന്തു രാജ് എഴുതിയത്.
ജനാധിപത്യ ആശയവും അതിന്റെ നടത്തിപ്പും കേരളീയ സമൂഹത്തില്‍ കടന്നു വന്നതിനും സാധ്യമായതിനും പുറകില്‍ പോരാട്ടങ്ങളുടെയും, പരിശ്രമങ്ങളുടെയും വലിയ ചരിത്രം തന്നെ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ ഉള്ള പോരാട്ടങ്ങളും, മറികടക്കലുകളും, പരിവര്‍ത്തനങ്ങളും സാധ്യമായതില്‍ അടിത്തട്ട് ജനവിഭാഗത്തിന് വലിയ പങ്കാണുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ നവോത്ഥാനമെന്നോ, വലിയ പ്രതിരോധങ്ങളെന്നോ വിളിക്കാവുന്ന ജനാധിപത്യ മുന്നേറ്റങ്ങള്‍ ഉണ്ടായി വന്നത് അടിത്തട്ടില്‍ നിന്നാണ്, അഥവാ അടിത്തട്ട് മനുഷ്യരില്‍ നിന്നാണ്.
ജനാധിപത്യവത്കരണത്തിന് വലിയ പങ്ക് വഹിച്ച ഒരു സമരമാണ് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നടന്ന മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര.
ഇത്തരത്തില്‍ ജനാധിപത്യവത്കരണത്തിന് വലിയ പങ്ക് വഹിച്ച ഒരു സമരമാണ് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നടന്ന മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര. 1860കളില്‍ മാധവറാവു എന്ന ദിവാന്റെ ഭരണത്തിന്റെ കീഴിലാണ് ആദ്യമായി പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറില്‍ ഉണ്ടാവുന്നത്. അതിനുശേഷം രാജവീഥിയായും, ഇടറോഡുകളായും ധാരാളം പൊതുപാതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ആ 'പൊതു' എന്ന ജനാധിപത്യ സങ്കല്പത്തിനുള്ളില്‍ തിരുവിതാംകൂറിലെ ദളിതരും പിന്നോക്കക്കാരും ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
തങ്ങള്‍ അശുദ്ധരാണെന്നു സ്വയം കരുതുന്ന മനുഷ്യരെയും, അശുദ്ധരാണ് ഇവര്‍ എന്ന് കരുതി പെരുമാറിയ മുന്നോക്ക ജനതയെയും ഗോത്രസംസ്‌കാരത്തിന്റെ പുറത്തേയ്ക്ക് കൊണ്ടുവരാനും ജനാധിപത്യസമൂഹത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുമുള്ള ശ്രമമായാണ് വില്ലുവണ്ടി സമരത്തെ നമ്മള്‍ മനസിലാക്കേണ്ടത്.
1878ല്‍ ചന്തയില്‍ നിന്നുള്ള പാതയില്‍ ക്ഷീണിതയായി ഇരുന്ന ഒരു പറയ സ്തീയെ അതുവഴി വന്ന ഒരു ശൂദ്രന്‍ റോഡ് ഉപയോഗിച്ചതിന് ഉപദ്രവിച്ചതിനെപറ്റി സാമൂവല്‍ മെറ്റീര്‍ എഴുതുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇതേപോലെ ഈഴവന്‍ പുലയനെയും പറയനെയും ഓടിക്കുന്നതിനെപ്പറ്റിയും, സവര്‍ണ്ണര്‍ ഈഴവനെ ഓടിക്കുന്നതിനെപ്പറ്റിയും ചരിത്രത്തില്‍ കാണാവുന്നതാണ്. റോഡുകളും പാതകളും പൊതുസമൂഹത്തിന് തുറന്നു കൊടുത്തു എന്ന് പറയുന്ന കാലത്ത് തന്നെ പിന്നോക്ക ജനതകള്‍ പൊതുറോഡ് ഉപയോഗിക്കരുത് എന്ന് പ്രാദേശിക അധികാരികള്‍ വിളംബരം നടത്തുന്നുണ്ടായിരുന്നു. 'ഒരു ഘട്ടത്തില്‍, ഞാന്‍ യാത്ര ചെയ്തിരുന്ന പാതയില്‍ നിന്നും ഭയവിഹ്വലരായി ഓടിയകലുന്ന പുലയര്‍ എന്നെ തികച്ചും വിസ്മയിപ്പിച്ചു', എന്നും ' ബ്രാഹ്മണ പ്രീതി പിടിച്ചുപറ്റാമെന്ന് മോഹിച്ച്, തന്റെ 'സാമീപ്യം അടുത്തുപോയതിനാല്‍ തിരുമേനി അശുദ്ധനായിപ്പോയി ' എന്ന് അങ്ങോട്ട് ചെന്ന് അറിയിച്ചു പ്രഹരം ഏറ്റുവാങ്ങേണ്ടിവന്ന ചില ഈഴവരുമുണ്ട് ' എന്നും ഞാന്‍ കണ്ട കേരളം എന്ന കൃതിയില്‍ സാമുവല്‍ മെറ്റീര്‍ എഴുതുന്നുണ്ട്. ഇത്തരത്തില്‍ തങ്ങള്‍ അശുദ്ധരാണെന്നു സ്വയം കരുതുന്ന മനുഷ്യരെയും, അശുദ്ധരാണ് ഇവര്‍ എന്ന് കരുതി പെരുമാറിയ മുന്നോക്ക ജനതയെയും ഗോത്രസംസ്‌കാരത്തിന്റെ പുറത്തേയ്ക്ക് കൊണ്ടുവരാനും ജനാധിപത്യസമൂഹത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുമുള്ള ശ്രമമായാണ് വില്ലുവണ്ടി സമരത്തെ നമ്മള്‍ മനസിലാക്കേണ്ടത്.
കേവലമായി ഒരു 'വിപ്ലവകാരി' എന്ന നിലയ്ക്ക് അപ്പുറം തന്റെ ജനതയേയും, പൊതുസമൂഹത്തെയും പരിഷ്‌കരിക്കുകയും, ജനാധിപത്യ സിവില്‍സമൂഹമായി ഗോത്രസമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തതില്‍ അതുല്യപങ്ക് വഹിച്ച മഹാനായാണ് നമ്മള്‍ അയ്യന്‍കാളിയെ മനസിലാക്കേണ്ടത്.
ഇത്തരത്തില്‍ വൈജ്ഞാനികമായ ഒരു തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അയ്യന്‍കാളിക്കും തന്റെ കൂട്ടര്‍ക്കും കഴിയില്ല എന്ന സവര്‍ണ്ണ കാഴ്ചപ്പാടുകൊണ്ടാണ് ഈ സമരത്തെ, ' കീഴാളന്റെ ലഹള, കലാപം ' എന്നീ രീതിയില്‍ മാത്രം മനസിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ പൊതുസമൂഹം ശ്രമിക്കുന്നത്. എന്നാല്‍ സ്ഥൂലരാഷ്ട്രീയ ബോധ്യങ്ങളില്‍ നിന്ന് നോക്കിയാല്‍ പോലും പ്രജയില്‍ നിന്നും പൗരനിലേക്കുള്ള ഒരു പാലത്തിലൂടെയായിരുന്നു അയ്യന്‍കാളി ആ വില്ലുവണ്ടി ഓടിച്ചു കയറ്റിയത് എന്നത് കൃത്യമായി ബോധ്യപ്പെടുന്നതാണ്.
ആരെയും കൊല്ലുകയെന്നോ, തങ്ങളുടെ താഴെ ആക്കുക എന്ന ഉദ്ദേശത്തില്‍ ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നതും ആ ശൈലികളില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ കേവലമായി ഒരു 'വിപ്ലവകാരി' എന്ന നിലയ്ക്ക് അപ്പുറം തന്റെ ജനതയേയും, പൊതുസമൂഹത്തെയും പരിഷ്‌കരിക്കുകയും, ജനാധിപത്യ സിവില്‍സമൂഹമായി ഗോത്രസമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തതില്‍ അതുല്യപങ്ക് വഹിച്ച മഹാനായാണ് നമ്മള്‍ അയ്യന്‍കാളിയെ മനസിലാക്കേണ്ടത്. 'പൊതു' എന്ന ജനാധിപത്യത്തിലേക്ക് ഉള്ള അടിത്തട്ട് മനുഷ്യന്റെ വാതായനമായിരുന്നു അയ്യന്‍കാളി.
പൗരസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വെളിച്ചം ഏകിയ മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനം അദ്ദേഹത്തിന്റെ സ്മരണകളാല്‍ നിറയുകയും സമകാലീന സമൂഹത്തിലെ ജനാധിപത്യ മനുഷ്യരുടെ പ്രതീക്ഷകള്‍ക്ക് തുറവികള്‍ നല്‍കുകയും ചെയ്യട്ടെ.