Nipah

86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പ് ; ഭയപ്പെടേണ്ടെന്ന് സര്‍ക്കാര്‍ 

THE CUE

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. എറണാകുളം സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. നിപയെ നേരിടാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.

നിപയുടെ സാഹചര്യത്തില്‍ 86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. എതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികളുണ്ടാകുമ്പോള്‍ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള നടപടിയാണ് ഹോം ക്വാറന്റൈന്‍. ഏതെങ്കിലും വിധത്തില്‍ രോഗിയുമായി ബന്ധപ്പെടുകയും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലാ തിരിക്കുകയും ചെയ്യുന്നവര്‍ വീടുകളില്‍ തന്നെ സുരക്ഷിതരായി തുടരണം എന്നതാണ് ഹോം ക്വാറന്റൈനിലൂടെ ഉദ്ദേശിക്കുന്നത്.

ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുമായി ഇടപഴകിയ 86 പേരോടാണ് ഇത്തരത്തില്‍ വീടുകളില്‍ സുരക്ഷിതസാഹചര്യത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിശ്ചിത ദിവസത്തേക്ക് വീട്ടില്‍ തന്നെ കഴിയണമെന്നാണ് ആവശ്യം. ഇവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥിയുടെ ഒരു സുഹൃത്തും ചികിത്സിച്ച രണ്ട് നഴ്‌സുമാരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ രണ്ട് പേരുള്ളത് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT