News n Views

മംഗളൂരു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണമില്ല; സിഐഡി അന്വേഷിക്കുമെന്ന് യെദ്യൂരപ്പ

THE CUE

മംഗളൂരുവിൽ പൗരത്വ നിയമത്തിനെതിരായുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണമില്ലെന്ന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. വെടിവെപ്പും സംഘര്‍ഷവും ഉള്‍പ്പെടെയുള്ള കേസുകളെല്ലാം സി.ഐ.ഡി അന്വേഷിക്കുമെന്ന്
മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ പ്രദേശത്ത്
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ 19ന് മംഗളൂരുവിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് പ്രതിഷേധക്കാർ തന്നെയാണെന്നാണ് പോലീസിന്റെ വാദം. ബന്ധുക്കളുടെ വാദം തളളിയ പൊലീസ് കൊല്ലപ്പെട്ടവരെ പ്രതികളാക്കി ഇന്നലെ കേസെടുത്തിരുന്നു. ജോലിക്ക് പോയി മടങ്ങുമ്പോഴാണ് നൗഷീന്‍ എന്നയാള്‍ കൊല്ലപ്പെട്ടതെന്നും ഇയാള്‍ പ്രതിഷേധത്തിലുള്ളതായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്. ഇത് തളളിക്കൊണ്ടാണ് കൊല്ലപ്പെട്ട നൗഷീനും ജലീലും പ്രതിഷേധക്കാർ തന്നെയെന്ന് വ്യക്തമാക്കി മംഗളൂരു പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ആകെ 77 പേർക്കെതിരെയാണ് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്. ജലീൽ മൂന്നാം പ്രതിയും നൗഷീൻ എട്ടാം പ്രതിയുമാണ്. പൊതുമുതൽ നശിപ്പിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും എഫ്ഐആറിലുണ്ട്. രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് നഗരത്തിൽ സംഘടിച്ചതെന്നാണ് പൊലീസ് വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT