News n Views

പരിസ്ഥിതി നിയമം ലംഘിച്ചാല്‍ ക്ഷമിക്കാനാകില്ല; ഫ്‌ളാറ്റ് പൊളിക്കാന്‍ സമയപരിധി നീട്ടില്ലെന്ന് സുപ്രീംകോടതി 

THE CUE

കൊച്ചി മരട് നഗരസഭയിലെ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സമയപരിധി നീട്ടിനല്‍കില്ലെന്ന് സുപ്രീം കോടതി. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മെയ് 8 നായിരുന്നു നിര്‍ണ്ണായക വിധി. പ്രസ്താവിച്ച ദിനം മുതല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്നായിരുന്നു അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ.

എന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ വിധി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അവധിക്കാല ബെഞ്ച് ഈ ആവശ്യം തള്ളി. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള സമയമായെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉചിതമായ സംവിധാനങ്ങളെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

വിധി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ചെറുവിരല്‍ അനക്കാന്‍ മരട് നഗരസഭയ്ക്കായിട്ടില്ല. വിധിയില്‍ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് നഗരസഭ. വിധി പ്രസ്താവം ലഭിക്കാന്‍ വൈകിയെന്നാണ് നഗരസഭയുടെ വിശദീകരണം. ഫ്‌ളാറ്റുകള്‍ ആരാണ് പൊളിച്ചുനീക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും നഗരസഭ പറയുന്നു. വിധി നടപ്പാക്കാന്‍ ഇനി കേവലം 16 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. താമസക്കാരെ ഒഴിപ്പിച്ച് കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ഈ സമയപരിധി മതിയാകില്ലെന്നും നഗരസഭ വിശദീകരിക്കുന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT