മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. നിയമസഹായം നല്‍കുമെന്ന പ്രാദേശിക ഘടകത്തിന്റെ നിലപാട് തള്ളുകയായിരുന്നു അദ്ദേഹം. നിയമ സഹായം നല്‍കേണ്ടത് കുടുംബമാണെന്ന് പി മോഹനന്‍ പറഞ്ഞു. നിയമ നടപടിയാകാമെന്നാണ് നിലപാടെന്നും എന്നാല്‍ യുഎപിഎ ചുമത്തിയതിലാണ് എതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നിരോധിത പ്രസ്ഥാനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസിന് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗമാണ് താഹ ഫസല്‍, മീഞ്ചന്ത ബ്രാഞ്ച് അംഗമാണ് അലന്‍ ഷുഹൈബ്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് താഹ. കണ്ണൂര്‍ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അലന്‍. അലനും താഹയും തെറ്റുകാരല്ലെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നിലപാടെടുത്തു. സിപിഎമ്മാണ് നിയമസഹായം നല്‍കുന്നതെന്ന് നേരത്തേ അലന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് തള്ളിയാണ് പി മോഹനന്‍ രംഗത്തെത്തിയിരിക്കുന്നത്.