News n Views

പൗരത്വനിയമം: മേഘാലയക്ക് ഐഎല്‍പി നല്‍കിയേക്കും; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ

THE CUE

പൗരത്വനിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പൗരത്വനിയമത്തേക്കുറിച്ചുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അമിത് ഷാ ഉറപ്പുനല്‍കിയിരിക്കുന്നത്. പൗരത്വനിയമത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പല തരത്തിലുള്ള ആശങ്കയമുണ്ടെന്ന് മനസിലാക്കുന്നു. മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാണ്. ക്രിസ്മസിന് ശേഷം വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ മേഘാലയയില്‍ നിന്നുള്ള നേതാക്കളെ അറിയിച്ചു.

ഐഎല്‍പി വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പൗരത്വ നിയമം ബാധകമല്ല. അഭയാര്‍ത്ഥികള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ അഭയം ലഭിക്കില്ല.

അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ മണിപ്പൂരിന് കൂടി ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടാണ് മണിപ്പൂരിന് ഐഎല്‍പി (പ്രത്യേക അനുമതിയോടെ മാത്രം സന്ദര്‍ശനം) നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഐഎല്‍പി തങ്ങളുടെ സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് മേഘാലയയുടെ ആവശ്യം. കൂടുതല്‍ പ്രദേശങ്ങളും സംരക്ഷിത മേഖലകളാണെങ്കിലും മേഘാലയയിലെ ഷില്ലോങ്ങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഈ പരിധിയില്‍ വന്നിരുന്നില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷില്ലോങ്ങില്‍ കനത്ത പ്രതിഷേധം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മേഘാലയ തലസ്ഥാനത്ത് നടന്ന റാലിയില്‍ 15,000ല്‍ അധികം ആളുകളാണ് പങ്കെടുത്തത്.

മേഘാലയയേയും ഉള്‍പ്പെടുത്തുന്നതോടെ ഐല്‍പി വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചാകും. ഐഎല്‍പി വിരുദ്ധ നിലപാടാണ് ബിജെപി ഇത്രയും നാള്‍ സ്വീകരിച്ചുപോന്നിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായതിനേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റം. നിലവില്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ദേശീയ പൗരത്വ നിയമം പ്രയോഗിക്കപ്പെടില്ല. ഇതോടെ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രഭൂരിപക്ഷ സ്വയംഭരണ മേഖലകള്‍ പൗരത്വനിയമത്തില്‍ നിന്നും മുന്‍പ് തന്നെ ഒഴിവായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Nayanthara Faces Cyber Backlash Over Dhanush Dispute

ബെൽറ്റും ചെരുപ്പും ഉപയോ​ഗിച്ചാണ് അച്ഛൻ അടിച്ചിരുന്നത്, എന്റെ ചൈൽഡ്ഹുഡ് ട്രോമയായിരുന്നു അത്: ആയുഷ്മാൻ ഖുറാന

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

SCROLL FOR NEXT