News n Views

‘കളി തുടങ്ങാന്‍ പോവുകയാണ്, ഒന്നാം തരം കളിക്കാരുണ്ട്’, ഗോളുകള്‍ തടുക്കാന്‍ ശേഷിയുള്ള യുവനിര മറുപക്ഷത്തില്ലെന്നും ശോഭ സുരേന്ദ്രന്‍ 

THE CUE

സംസ്ഥാന പ്രസിഡന്റ് പദവി സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ധ്യക്ഷ പദവിയിലേക്ക് വരാന്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ഉചിതമായ സമയത്ത് പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കും. ഉചിതമായ നേതൃനിരയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റക്കെട്ടായി പാര്‍ട്ടിയെ തങ്ങള്‍ നയിക്കും. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യമുള്ള വ്യക്തി പ്രസിഡന്റ് പദവിയിലെത്തും. ആരാണോ ക്യാപ്റ്റന്‍ അയാള്‍ക്കൊപ്പം നിലയുറപ്പിച്ച് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ പാര്‍ട്ടിയിലുണ്ട്.

ഞങ്ങള്‍ കളി തുടങ്ങാന്‍ പോകുന്നേയുള്ളൂ. അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അധികാരത്തിന്റ തണലിലിരുന്നാണ് ഇടത് വലത് മുന്നണികള്‍ തങ്ങളെ കല്ലെറിഞ്ഞിട്ടുള്ളതെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്കായി ചരടുവലിച്ച് പാര്‍ട്ടിയിലെ മുരളീധര വിഭാഗവും കൃഷ്ണദാസ് പക്ഷവും രംഗത്തുണ്ട്. കെ സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് വി മുരളീധര വിഭാഗത്തിന്റെ താല്‍പ്പര്യം. കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്‍ ഇതിനായി ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതായാണ് വിവരം.

സുരേന്ദ്രന് ആര്‍എസ്എസ് പിന്‍തുണ കൂടി ഉറപ്പാക്കാന്‍ മുരളീധര പക്ഷം നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. എംടി രമേശിന് വേണ്ടിയാണ് കൃഷ്ണദാസ് പക്ഷം രംഗത്തുള്ളത്. എംടി രമേശ് അദ്ധ്യക്ഷ പദവിയില്‍ എത്തുന്നതിനോട് ആര്‍എസ്എസിന് താല്‍പ്പര്യമുണ്ട്. അതേസമയം കുമ്മനത്തെ തന്നെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.ആര്‍എസ്എസിന് ഏറ്റവും താല്‍പ്പര്യം കുമ്മനം പ്രസിഡന്റാകുന്നതിലാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT