News n Views

ഷഹ്‌ലയുടെ മരണം: ആന്റിവെനം ഇല്ലായിരുന്നെന്ന ഡോ. ജിസയുടെ വാദം തള്ളി ജില്ലാ കളക്ടറും ഡിഎംഒയും 

THE CUE

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്‌ല ഷെറിന് നല്‍കാന്‍ താലൂക്ക് ആശുപത്രിയില്‍ ആന്റിവെനം(പ്രതിവിഷം) ആവശ്യത്തിന് ഇല്ലായിരുന്നുവെന്ന ഡ്യൂട്ടി ഡോക്ടര്‍ ജിസ മെറിന്‍ ജോയിയുടെ വാദം തള്ളി ജില്ലാ കളക്ടറും ഡിഎംഒയും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം ആന്റിവെനം ആവശ്യത്തിന് ഉണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന വാദവും ജില്ലാ കളക്ടര്‍ നിഷേധിച്ചു. രണ്ടെണ്ണത്തില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാതിരുന്നതെന്ന് ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി.

ഷഹ്‌ലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം ഉണ്ടായിരുന്നുവെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുകയുടെ വിശദീകരണം. മുതിര്‍ന്ന ആള്‍ക്ക് പോലും 10 ഡോസ് ആന്റിവെനമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന വാദവും ഡിഎംഒ തള്ളുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.

ഷഹ്‌ല ഷെറിന്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. ജിസ മെറിന്‍ ജോയിയെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ആന്റി സ്‌നേക്ക് വെനവും അത് നല്‍കുന്നത് സംബന്ധിച്ച് രോഗിയുടെ ഉറ്റവരില്‍ നിന്ന് സമ്മതം ഒപ്പിട്ട് വാങ്ങാനുള്ള പേപ്പര്‍ പോലും താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഡോ. ജിസ മെറിന്‍ ജോയി പറഞ്ഞത്. 10 വയല്‍ ആന്റിവെനമാണ് ആവശ്യമായിരുന്നത്. എന്നാല്‍ ആ സമയത്ത് ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വാദം. കൂടാതെ ലഭ്യമായിരുന്ന ഒരു വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നുമായിരുന്നു ജിസ മാധ്യമങ്ങളോട് പറഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT