News n Views

വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ചത് ടിപ്പര്‍ ഡ്രൈവര്‍ ; തടഞ്ഞുവെച്ച് അസഭ്യം വിളിച്ച് മര്‍ദ്ദിച്ചതിന് കേസ് 

THE CUE

തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലവയലില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശവാസിയായ ടിപ്പര്‍ ഡ്രൈവര്‍ ജീവാനന്ദനാണ് ദമ്പതികളെ അസഭ്യം വിളിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തതെ ന്ന്‌ അമ്പലവയല്‍ പൊലീസ് ദ ക്യുവിനോട് വ്യക്തമാക്കി. ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍ യുവതിയെയും യുവാവിനെയും അസഭ്യം വിളിച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതുപ്രകാരം സ്ഥലവാസി റഷീദ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജീവാനന്ദനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341,323,294(b) വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞുവെയ്ക്കല്‍, അസഭ്യം വിളിക്കല്‍, കൈകൊണ്ട് മര്‍ദ്ദിക്കല്‍ എന്നീ കുറ്റങ്ങളാണ് ജീവാനന്ദനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അമ്പലവയല്‍ പൊലീസ് പറഞ്ഞു. കമ്പിളി വില്‍ക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ജൂലൈ 21 ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. യുവാവിനെ അടിച്ചിട്ടതോട യുവതി ചോദ്യം ചെയ്തു. ഇതോടെ യുവതിയെ അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും മുഖത്തടിക്കുകയും ചെയ്തു.

ഒപ്പമുള്ള യുവാവ് ആരാണെന്ന് ചോദിച്ചുകൊണ്ടാണ് യുവതിയെ ആക്രമിക്കുന്നത്. നിലത്തുവീണുകിടക്കുന്ന യുവാവിനെ ഇയാള്‍ വീണ്ടും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പൊലീസ് സ്റ്റേഷന്റെ 200 മീറ്റര്‍ അകലെ മാത്രമായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവമുണ്ടായി രണ്ടുനാള്‍ കഴിഞ്ഞിട്ടാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതേസമയം ആക്രമിച്ചത് ഓട്ടോ ഡ്രൈവറാണെന്ന് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT