News n Views

‘പിന്‍വാതിലിലൂടെ വരാറുള്ള പുരോഹിതരുടെ ലിസ്റ്റ് വേണോ കുമാരന്‍ നോബിളേ’; വായടപ്പന്‍ മറുപടിമായി സിസ്റ്റര്‍ ലൂസി കളപ്പുര 

THE CUE

പിന്‍വാതിലിലൂടെ വരാറുള്ള പുരോഹിതരുടെ ലിസ്റ്റ് വേണോയെന്ന് ഫാദര്‍ നോബിളിന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ മറുപടി. മാധ്യമ പ്രവര്‍ത്തകരായ ദമ്പതികള്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് സിസ്റ്റര്‍ ലൂസിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയതിന് മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ യൂട്യൂബില്‍ അപ് ലോഡ്‌ചെയ്ത ഫാദര്‍ നോബിളിന് ഫെയ്‌സ്ബുക്കിലൂടെ വായടപ്പന്‍ മറുപടിയുമായി സിസ്റ്റര്‍ രംഗത്തെത്തിയത്.

കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന്‌ നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടിയിലെ ഏതൊക്കെ വികാരിയച്ചന്‍മാര്‍ സ്ഥിരമായി കയറിയിറങ്ങിയിട്ടുണ്ടെന്നും അവരുടെ ലിസ്റ്റ് വേണോയെന്നും അവര്‍ ചോദിക്കുന്നു. വേണമെങ്കില്‍ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം എന്ന്‌ പരിഹസിക്കുന്നുമുണ്ട്. എന്തിനാണ് കാരക്കാമല മഠത്തിന്റെ പിന്‍വാതില്‍ പുരോഹിതര്‍ പതിവായി ഉപയോഗിക്കുന്നതെന്ന് നോബിള്‍ മറുപടി പറയണം.

കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തിന് വിഘാതമാകുന്ന നിലയില്‍ പുരോഹിതര്‍ മഠത്തിലെ പിന്‍വാതിലിലൂടെയും മുന്‍വാതിലിലൂടെയും പ്രവേശിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജോസ് പെരുന്നേടത്തിനും ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കും പരാതി നല്‍കിയതിനുള്ള പകപോക്കലാണോ ഇതെന്നും ലൂസി ചോദിക്കുന്നു. മഠത്തിലെ അതിഥി മുറികളില്‍ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്. കന്യാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിത വര്‍ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടതെന്നും ലസി കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുമാരൻ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമ൦ങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്.മ൦ത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്.കാരക്കാമല മ൦ത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..അവരുടെ ലിസ്റ്റ് വേണോ ? വേണമെന്കിൽ പിൻവാതിൽ സന്ദർശകരായ ,മ൦ത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.മ൦ത്തിന്റെ ആവൃതിക്കുള്ളിൽ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരൻ നോബിൾ സംസാരിക്കുപ്പോൾ.? എന്തിനാണ് കാരക്കാമല മ൦ത്തിന്റെ പിൻവാതിൽ പതിവായി പുരോഹിതർ ഉപയോഗിക്കുന്നത്.? ഉപയോഗിച്ചത്...?നോബിളേ പറയണം മറുപടി ?
2018 ഒക്ടോബറിൽ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് ,ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ഞാൻ മെയിൽ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മ൦ത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു.അതിനും കൂടിയുള്ള പകപോക്കലാണോ ഇത് ? ഭയക്കില്ല നോബിളേ ,തളരില്ല.ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പ൦ിപ്പിക്കുന്നതും ,കന്യാമ൦ത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും.ലജ്ജതോന്നുന്നു.
ബാക്കി പിന്നീട്...!!!!!!!

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT