രാജ്യവ്യാപകമായി പ്രതിഷേധം ആളുമ്പോള്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിന് ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹോദര്യം സഹവര്‍ത്തിത്വം, സഹാനുഭൂതി തുടങ്ങി രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെയാണ് നിയമം പ്രതിനിധാനം ചെയ്യുന്നതെന്നായിരുന്നു ട്വീറ്റിലൂടെയുള്ള മോദിയുടെ അവകാശവാദം. പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത് വലിയ പിന്തുണയോടെയാണ്. ഏത് മതത്തില്‍പ്പെട്ട ഇന്ത്യക്കാരെയും നിയമം ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം കുറിച്ചു.
നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ വകവെച്ചുകൊടുക്കരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു വാദം. സമാധാനവും ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കേണ്ട സമയമാണിത്. ചര്‍ച്ചകളും സംവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും മോദി പറയുന്നു.
പൊതുമുതല്‍ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതം തടസപ്പെടുത്തുകയും ചെയ്യുന്ന തരത്തിലേക്ക് പ്രതിഷേധങ്ങള്‍ പോകരുത്. ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ മോദി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. അക്രമം നടത്തുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ കഴിയുമെന്നായിരുന്നു വിദ്വേഷച്ചുവയുള്ള പ്രസ്താവന.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം