ടി ഒ സൂരജ്   
News n Views

പാലാരിവട്ടം: ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം തടസ്സപ്പെടുത്തില്ലെന്ന് ഹൈക്കോടതി

THE CUE

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ പത്ത് മണി മുതല്‍ ഉച്ച വരെ ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കി. ജയിലില്‍ വെച്ചാണ് ചോദ്യം ചെയ്യുക.

അഴിമതിക്കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ഉദ്യേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലത്തിന്റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടി വരും. കേസ് ഡയറി വെള്ളിയാഴ്ച ഹാജരാക്കണം. അനുബന്ധ രേഖകള്‍ മുദ്രവെച്ച കവറിലാണ് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. അഴിമതിയില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, കിററ്‌കോ ജോയിന്റ് ജനറല്‍ മാനേജരായിരുന്ന ബെന്നി പോള്‍ എന്നിവരും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ ഇന്നലെ വിജിലന്‍സ് അറിയിച്ചിരുന്നു. കരാറുകാരന്‍ സുമിത് ഗോയലിനു രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാം എന്ന് അറിയാമെന്നാണ് വിജിലന്‍സ് പറയുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് കൈക്കൂലി വാങ്ങിയവരുടെ പേര് വെളിപ്പെടുത്താത്തതെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT