News n Views

വേമ്പനാട് തീരത്ത് 625 അനധികൃത കെട്ടിടങ്ങള്‍; നടപടി നോട്ടീസില്‍ ഒതുങ്ങി

THE CUE

വേമ്പനാട് കായല്‍ത്തീരത്ത് നോട്ടീസ് നല്‍കിയിട്ടും പൊളിച്ച് നീക്കാതെ 625 അനധികൃത കെട്ടിടങ്ങള്‍. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപടി ആരംഭിച്ചെങ്കിലും പൊളിച്ച് നീക്കിയില്ല. വേമ്പനാട് കായല്‍ കടന്നു പോകുന്ന മൂന്ന് ജില്ലകളുടെ പരിധിയിലെ പഞ്ചായത്തുകളിലെ കയ്യേറ്റത്തിലാണ് തുടര്‍നടപടിയില്ലാത്തതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വേമ്പനാട്ടുകായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ അമിക്കസ്‌ക്യൂറിക്ക് കൈയ്യേറ്റങ്ങളെക്കുറിച്ച് പഞ്ചായത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.അനധികൃതമായി നിര്‍മ്മിച്ചവയില്‍ വാണിജ്യാവശ്യത്തിനുള്ളവയുമുണ്ടെന്നും പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ നല്‍കിയ വിശദീകരണത്തിലുള്ളത്.

എറണാകുളം ജില്ലയില്‍ മാത്രം ഇത്തരത്തില്‍ നിര്‍മ്മിച്ച 383 കെട്ടിടങ്ങളുണ്ട്. ആലപ്പുഴയില്‍ 212 അനധികൃതനിര്‍മ്മാണങ്ങളുണ്ട്. കോട്ടയം ജില്ലയില്‍ 30 കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കേരള പഞ്ചായത്തീരാജ് ആക്ട് 235 പ്രകാരം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT