News n Views

രണ്ടാമൂഴം തിരക്കഥ : എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിഎ ശ്രീകുമാര്‍ സുപ്രീം കോടതിയില്‍ 

THE CUE

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ സുപ്രീം കോടതിയില്‍. വിഷയത്തില്‍ ഹൈക്കോടതിയുടെ വിധി വ്യക്തതയില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേഷന്‍ നടപടികളിലൂടെ പരിഹാരം ഉണ്ടാക്കണമെന്ന കരാര്‍ വ്യവസ്ഥ അംഗീകരിച്ച ഹൈക്കോടതി, ഇതുസംബന്ധിച്ച ന്യായവാദങ്ങള്‍ കീഴ്‌ക്കോടതികള്‍ പരിഗണിച്ചില്ലെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ ഹര്‍ജിയില്‍ വാദിക്കുന്നു.

കരാറിലുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിചാരണ കോടതിയെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും ഫലത്തില്‍ വിധിയില്‍ വ്യക്തതയില്ലെന്നും ആരോപിക്കുന്നുമുണ്ട്. രണ്ടാമൂഴം സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതിനോടകം 13.5 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എംടിക്ക് രണ്ട് കോടി രൂപ നല്‍കിയിട്ടുമുണ്ടെന്നും ശ്രീകുമാര്‍ പറയുന്നു. ഇതിന് പിന്‍ബലമേകുന്ന രേഖകളും ഹാജരാക്കിയിട്ടുണ്ട്.

പ്രൊജക്ടിനെയും കരാറിനെയും സംബന്ധിച്ച് കൂടുതല്‍ വസ്തുതകള്‍ സുപ്രീം കോടതിയെ അറിയിക്കാനുണ്ടെന്നും അവ പരിഗണിക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു കരാര്‍. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് എംടി ശ്രീകുമാറിനും നിര്‍മ്മാണ കമ്പനിക്കുമെതിരെ നിയമനടപടിയാരംഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT