News n Views

‘അജ്ഞാത വൈറല്‍ ന്യൂമോണിയ’; ചൈന സന്ദര്‍ശിക്കുന്നവര്‍ക്ക് അമേരിക്കയുടെ ജാഗ്രത നിര്‍ദേശം

THE CUE

അജ്ഞാത വൈറല്‍ ന്യൂമോണിയ പടരുന്ന ചൈന സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. രോഗികളുമായി ഇടപെടരുതെന്നും മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നുമാണ് യുഎസ് എംബസിയുടെ നിര്‍ദേശം. മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് അജ്ഞാത ന്യൂമോണിയ പടരുന്നത്. 11 ദശലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഈ നഗരത്തില്‍ 59 കേസുകളാണ് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വുഹാന്‍ സന്ദര്‍ശിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നാണ് യുഎസ് എംബസിയുടെ നിര്‍ദേശം. ചൈനയില്‍ ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുന്നതിന് തൊട്ട് മുമ്പാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സാര്‍സ് രോഗാണു തിരിച്ചെത്തിയതാണെന്ന വാദത്തെ ചൈനീസ് ആരോഗ്യവിഭാഗം തള്ളിക്കളഞ്ഞിട്ടുണ്ട്. നൂറ് കണക്കിന് ആളുകളാണ് സാര്‍സ് രോഗം കാരണം കൊല്ലപ്പെട്ടിരുന്നത്.

ടൂറിസം മേഖലയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് തായ്‌വാനും.വിമാനത്താവളങ്ങളിലും കപ്പലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വുഹാനിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനും വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും മാസ്‌കുകള്‍ ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വുഹാന്‍ സന്ദര്‍ശിച്ച് മടങ്ങിയ 21 പേര്‍ ഫ്‌ളൂ ലക്ഷണങ്ങളുമായി ഹോങ്കോങ്ങില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജാഗ്രതാ നിര്‍ദേശം. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണോയെന്ന് കണ്ടെത്തിയിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT