News n Views

ഉത്തര്‍പ്രദേശ് അധ്യാപകര്‍ ക്ലാസ് മുറിക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് 8 മണിക്ക് മുന്‍പായി പോസ്റ്റ് ചെയ്യണം 

THE CUE

ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും 8 മണിക്ക് മുന്‍പായി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യണമെന്ന് ഉത്തരവ്. അധ്യാപകര്‍ കൃത്യമായി ജോലിയില്‍ പ്രവേശിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണിത്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടേതാണ് നിര്‍ദേശം. ക്ലാസ് മുറിക്ക് മുന്നില്‍ നിന്ന് എല്ലാദിവസവും സെല്‍ഫിയെടുത്ത് ബേസിക് ശിക്ഷ അധികാരിയുടെ വെബ് പേജില്‍ പോസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. സമയനിഷ്ഠ പാലിച്ച് സെല്‍ഫി അപ് ലോഡ് ചെയ്തില്ലെങ്കില്‍ അന്നത്തെ ശമ്പളം നഷ്ടമാകും. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെ നിന്ന് ഫോട്ടോയെടുക്കുകയാണ് വേണ്ടത്.

മെയ് മാസം മുതലാണ് ഈ രീതി നടപ്പാക്കിയത്. ഇതുവരെ 700 അധ്യാപകര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമായിട്ടുണ്ട്. പകരം ആളെ നിയമിച്ച് (ഗോസ്റ്റ് ടീച്ചര്‍) ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ പിടികൂടുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം കൃത്യനിഷ്ഠ ഉറപ്പുവരുത്തലും. യോഗ്യതയില്ലാത്തവരെ ക്ലാസുകളില്‍ ഏര്‍പ്പാടാക്കി അധ്യാപകര്‍ മുങ്ങുന്നത് ഇവിടങ്ങളില്‍ പതിവായിരുന്നു. പ്രിന്‍സിപ്പാള്‍മാര്‍ക്ക് പണം നല്‍കിയായിരുന്നു ഈ തട്ടിപ്പ്. ഇതിന്‍മേല്‍ പരാതി ലഭിച്ചതോടെയാണ് സെല്‍ഫിയെടുത്ത് അപ്‌ലോഡ് ചെയ്യാന്‍ ഉത്തരവിറക്കിയത്. പദ്ധതി വിജയകരാമായാല്‍ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അധ്യാപന നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് അധികൃതരുടെ പക്ഷം. കൂടാതെ അധ്യയന മണിക്കൂറുകളില്‍ അദ്ധ്യാപകര്‍ സമൂഹ മാധ്യമങ്ങളില്‍ സമയം ചെയവഴിച്ചാലും ശമ്പളം നഷ്ടമാകും. എന്നാല്‍ ഒരു വിഭാഗം അധ്യാ പകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍പ്പെടുകയോ വാഹനം കിട്ടാതെ വരികയോ സമയത്ത് ഇന്റര്‍നെറ്റ് പ്രവര്‍ത്താതിരിക്കുകയോ ചെയ്താല്‍ 8 മണിക്ക് മുന്‍പായി സെല്‍ഫിയെടുത്ത് വെബ്‌സൈറ്റില്‍ ചേര്‍ക്കാന്‍ വൈകിയേക്കാം. അങ്ങനെ വരുമ്പോഴും ശമ്പളം നഷ്ടമാകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT