News n Views

ടാര്‍ഗറ്റ് തികയ്ക്കാന്‍ സ്‌കൂള്‍ കുട്ടികളെ ബിജെപി അംഗങ്ങളായി ചേര്‍ത്ത് ഉത്തര്‍പ്രദേശ് എംഎല്‍എ 

THE CUE

നിര്‍ദ്ദിഷ്ട എണ്ണം തികയ്ക്കാന്‍ സ്‌കൂള്‍ കുട്ടികളെ പാര്‍ട്ടി അംഗങ്ങളായി ചേര്‍ത്ത് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ. ചന്ദോലി ജില്ലയിലെ സയ്യദ് രാജ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സുശീല്‍ സിങ്ങാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. ഓരോ നേതാവും നിശ്ചിത എണ്ണം ആള്‍ക്കാരെ അംഗങ്ങളായി ചേര്‍ക്കണമെന്ന് പാര്‍ട്ടി നേതൃത്വം ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇത് തികയ്ക്കാനാണ് ഇയാള്‍ കുട്ടികളെ ചേര്‍ക്കുകയെന്ന ഉപായം കണ്ടെത്തിയത്. എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അദ്ധ്യയന സമയത്തെത്തി സ്‌കൂളിനെ രാഷ്ട്രീയ പരിപാടിക്ക് വേദിയാക്കുകയായിരുന്നു.

ഈ പരിപാടിക്കായി ക്ലാസുകള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ബുധനാഴ്ച സ്‌കൂളിലെത്തിയശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം അപേക്ഷാ ഫോം വിതരണം ചെയ്ത് പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിജെപി ചിഹ്നമായ താമര ആലേഖനം ചെയ്ത ഷോളുകള്‍ അണിയിച്ചു. കുട്ടികളെക്കൊണ്ട് ബിജെപിയുടെ പ്രതിജ്ഞയെടുപ്പിക്കുകയും ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കുട്ടികളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

അധ്യയന സമയത്ത് അനധികൃതമായി പാര്‍ട്ടി പരിപാടിക്ക് സ്‌കൂള്‍ വേദിയാക്കിയതിനെ അധ്യാപകര്‍ എതിര്‍ത്തതുമില്ല. സുശീല്‍ സിങ് ആ മേഖലയിലെ ബാഹുബലിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ നിഷേധിക്കാന്‍ ആരും ധൈര്യപ്പെടാറില്ലെന്നുമാണ് ഒരു മുതിര്‍ന്ന അദ്ധ്യാപകന്‍ പ്രതികരിച്ചത്. ജൂലൈ 6 മുതലാണ് ദേശീയ തലത്തില്‍ ബിജെപി അംഗത്വ വിതരണ പരിപാടി ആരംഭിച്ചത്. സ്‌കൂളില്‍ ചെന്ന വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതാണ് ടാര്‍ഗറ്റ് തികയ്ക്കാന്‍ എളുപ്പ വഴിയെന്നാണ് ഒരു പ്രാദേശിക ബിജെപി നേതാവ് പ്രതികരിച്ചത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT