News n Views

ആദ്യം പിതാവ്, പിന്നാലെ സാക്ഷിയും മരിച്ചു, ഉന്നാവോ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടതിലും ദുരൂഹത 

THE CUE

ഉന്നാവോ ബലാത്സംഗ കേസിലെ ഇര സഞ്ചരിച്ച കാര്‍ വാഹനാപകടത്തില്‍പ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിന് സംഭവത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം യുവതിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ രണ്ട് ബന്ധുക്കള്‍ മരണപ്പെട്ടിരുന്നു. പരാതിക്കാരിയായ യുവതിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ അമ്മായിയും സഹോദരിയുമാണ് മരിച്ചത്. റായ്ബറേലി ജില്ലാ ജയിലിലുള്ള യുവതിയുടെ അമ്മാവനെ കാണാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചയോടെ അടോറ ഔട്ട്‌പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ഇ്രടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രക്കിന്റെ ഉടമയും ഡ്രൈവറും അറസ്റ്റിലായെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. 2017 ജൂണ്‍ നാലിന് വീട്ടിലെത്തിയ പതിനാറുകാരിയെ കുല്‍ദീപ് സെഗാര്‍ പീഡിപ്പിച്ചെന്നാണ് സിബിഐ കേസ്. ജോലി ആവശ്യവുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ ബലാത്സംഗം ചെയ്യുകയായിരുന്നു.

നീതികിട്ടിയില്ലെന്ന് വ്യക്തമാക്കി 2018 ഏപ്രില്‍ 8 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടി ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എന്നാല്‍ ഇതിന്റെ പിറ്റേന്ന് യുവതിയുടെ പിതാവിനെ സെങ്കാറിന്റെ സഹോദരനും അനുയായികളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പിന്നാലെ ആയുധം കൈവശം വെച്ചെന്ന കേസ് ചുമത്തി ഇദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ശേഷം പൊലീസ് കസ്റ്റഡിയില്‍ ഇദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. ലൈംഗിക പീഡന കേസില്‍ സിബിഐ അന്വേഷണവുമുണ്ടായതോടെ യുവതിയുടെ കുടുംബത്തിന് നേരെ നിരന്തരം ഭീഷണികളുണ്ടായിരുന്നു. കേസ് പിന്‍വലിക്കാന്‍ പല ഭാഗത്തുനിന്നും സമ്മര്‍ദ്ദങ്ങളുണ്ടായി.

കൂടാതെ കേസില്‍ സാക്ഷിയായിരുന്നു മൊഹമ്മദ് യൂനുസ് ഇക്കഴിഞ്ഞയിടെ മരണപ്പെട്ടതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അപകടസമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ഇതേക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് എസ്പി എംകെ വര്‍മ വ്യക്തമാക്കി. സംഭവം കൊലപാതകശ്രമമായിരിക്കാമെന്ന് എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആരോപിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് ആരാധന മിശ്രയും ആവശ്യപ്പെട്ടു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT