News n Views

‘ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ പോകേണ്ടി വരും’; പിണറായിയെക്കൊണ്ട് എന്‍പിആര്‍ നടപ്പാക്കിക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ 

THE CUE

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് വിദ്വഷ പരാമര്‍ശവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ലീഗ് നേതാക്കന്‍മാര്‍ മതഭീകരവാദികളെ കയറൂരിവിട്ട് ബിജെപിയെയും ഹിന്ദു സമൂഹത്തെയും ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കേണ്ട. നിരപരാധികളായി ദുബായില്‍ കച്ചവടം നടത്തുന്ന ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍, അങ്ങനെ ചെയ്യുന്നവര്‍ക്ക് പാകിസ്താനില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്‍പിആര്‍ പിണറായി വിജയന്‍ നടപ്പാക്കും. മറിച്ചാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ പിണറായിയെക്കൊണ്ട് അത് നടപ്പാക്കിക്കും. ഇല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഡീറ്റെന്‍ഷന്‍ സെന്റ്‌റിലാക്കണമെന്നായിരുന്നു മറ്റൊരു വാദം. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയെും സവിധായകന്‍ കമലിനെയും ഗോപാലകൃഷ്ണന്‍ അധിക്ഷേപിക്കുകയും ചെയ്തു. സെന്‍സസില്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥരയെന്നാണ് വിളിക്കേണ്ടത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ സിനിമാക്കാര്‍ക്ക് നേതൃത്വം നല്‍കിയത് കമല്‍ എന്ന വര്‍ഗീയവാദിയാണ്. മോദി കൊടുക്കുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍മ്മ വേണമെന്നും സിനിമാക്കാരുടെ സമരത്തില്‍ മാന്യന്‍മാരാരും പങ്കെടുത്തില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ പിണറായി വിജയന്‍ ഗൂഢാലോചന നടത്തി. വാഹനം നിര്‍ത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT