News n Views

അവര്‍ തബ്ഷീര്‍ ; ‘രേഖ വേണ്ടാത്ത, മനുഷ്യ സ്‌നേഹത്തിന്റെ മനോഹര ചിത്രത്തിലെ’ ഉമ്മ 

THE CUE

അച്ഛനോടൊപ്പമുള്ള ശബരിമല യാത്രക്കിടെ വേദയെന്ന കുട്ടി ടെയ്രിനില്‍ തൊട്ടടുത്തിരിക്കുന്ന പര്‍ദ്ദയിട്ട ഉമ്മയുടെ മടിയില്‍ തലവെച്ച് സുഖമായി ഉറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുസ്ലിങ്ങളെ രണ്ടാം തരം പൗരന്‍മാരായി മുദ്രകുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുന്നതിനിടെയാണ് ചിത്രം പുറത്തുവന്നത്. കൂടാതെ പ്രതിഷേധിക്കുന്നവരെ അക്രമികളെന്ന് വരുത്തിതീര്‍ക്കാന്‍, അവരുടെ വേഷം കണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവനയ്ക്കും പിന്നാലെ,ചിത്രം മതത്തിനതീതമായ മനുഷ്യസ്‌നേഹത്തിന്റെ ദൃഷ്ടാന്തമായി ഷെയര്‍ ചെയ്യപ്പെട്ടു.

അച്ഛന്‍ സന്ദീപ് തന്നെയാണ് വേദ, പര്‍ദ്ദയിട്ട ഒരു ഉമ്മയുടെ മടിയില്‍ തലവെച്ച് ഉറങ്ങുന്ന ചിത്രം പകര്‍ത്തിയതെന്ന് നേരത്തേ വ്യക്തമായിരുന്നു. നിരവധി പ്രമുഖര്‍ ഈ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ആരാണ് ഈ ഉമ്മ എന്ന അന്വേഷണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഉയര്‍ന്നു. തബ്ഷീര്‍ എന്ന കാസര്‍കോട് സ്വദേശിയാണ് അവരെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നജീബ് മൂടാടി. കാസര്‍കോട് ജില്ലയിലെ ചെംനാട് ആണ് തബ്ഷീറിന്റെ സ്വദേശം. ദുബായില്‍ എഞ്ചിനീയറാണ്.കുടുംബത്തോടൊപ്പം അവിടെ കഴിയുന്നു. കോട്ടയത്ത് പഠിക്കുന്ന മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവര്‍.

നജീബ് മൂടാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ഫേസ്ബുക്കില്‍ കണ്ട ആ ചിത്രം, ആരെന്നറിയില്ലെങ്കിലും മനസ്സ് നിറച്ചത് കൊണ്ടാണ് 'അവര്‍ രണ്ടുപേരും ധരിച്ച കറുത്ത വസ്ത്രങ്ങള്‍ ആര്‍ക്കും മുറിച്ചു മറ്റാനാവാത്ത സ്‌നേഹം കൊണ്ടാണ് നെയ്തത്'.എന്ന ഒരു അടിക്കുറിപ്പോടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്. അത് കണ്ട Safa യാണ് അവളുടെ കസിന്‍ തബ്ഷീര്‍ ആണ് ആ ഉമ്മ എന്ന് പറഞ്ഞതും കൂടെയുള്ള ചിത്രങ്ങള്‍ അയച്ചു തന്നതും. സഫയുടെ വാക്കുകളില്‍

ആ ഉമ്മയെ ഒന്ന് പരിചയപ്പെടാം.

ഭര്‍ത്താവും മക്കളുമായി ദുബായില്‍ എഞ്ചിനീയറായി കഴിയുന്ന തബ്ഷീര്‍ കാസര്‍ഗോഡ് ജില്ലയിലെ 'ചെംനാട്'കാരിയാണ്.M.H സീതി ഉസ്താദിന്റെ മകള്‍. കാസര്‍ഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. 'അനീസാ ബുക് ഡിപ്പോ'. പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചെംനാട് അടക്കം 3 സഹോദരന്മാരും 4 സഹോദരിമാരും ആണ് തബ്ഷീര്‍ന്.

മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിക്കാന്‍ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകള്‍ വേദ തൊട്ടടുത്തിരിക്കുന്ന പര്‍ദ്ദയിട്ട ഉമ്മയുടെ മടിയില്‍ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛന്‍ സന്ദീപ് തന്നെയാണ് പകര്‍ത്തിയത്. കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാന്‍ പോവുകയായിരുന്നു ദുബായില്‍ നിന്നെത്തിയ തബ്ഷീര്‍.

വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന,മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT