News n Views

വിദ്യാര്‍ത്ഥിനിയെ കുത്തിയത് 12 തവണ ; അതേ കത്തികൊണ്ട് 22 കാരന്റെ ആത്മഹത്യാശ്രമവും 

THE CUE

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്താന്‍ 22 കാരന്റെ ശ്രമം. തുടര്‍ന്ന് യുവാവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിനടുത്ത് ദെര്‍ലകട്ടെയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.സുശാന്ത് എന്ന 22 കാരനാണ് യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 20 കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ആരോ മൊബൈലില്‍ ചിത്രീകരിച്ച,ആക്രമണ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വീട്ടില്‍ നിന്ന് ക്ഷേമ ബസ്സ്റ്റാന്റ് ലക്ഷ്യമാക്കി പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം എത്തിയ സുശാന്ത് അവളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. ഇതോടെ പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവര്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടര്‍ന്ന് അയാള്‍ അതേ കത്തികൊണ്ട് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ആരംഭിക്കുകയും തടയാന്‍ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് അതുവഴി ഒരു ആംബുലന്‍സ് വരികയിലും അതിലുള്ള നഴ്‌സും രണ്ട് പുരുഷന്‍മാരും ചേര്‍ന്ന് സുശാന്തിനെ ശാന്തനാക്കുകയുമായിരുന്നു. ശേഷം,രക്തം വാര്‍ന്നുകിടക്കുകയായിരുന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ശക്തിനഗര്‍ സ്വദേശിയാണ് സുശാന്ത്. പെണ്‍കുട്ടിയും യുവാവും ഒരേ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവര്‍ഷമായി ഇവര്‍ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേര്‍ന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു.

ഇതേ തുടര്‍ന്നുള്ള പകയില്‍, കുറച്ചുനാള്‍ മുമ്പ് യുവാവ് കോളജിലെത്തി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു. ഇതില്‍ യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതാകാം സുശാന്തിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT