News n Views

മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : വിശ്വാസവോട്ട് ഉടനില്ല, കത്തുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം 

THE CUE

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അസാധാരണ നടപടിയിലൂടെ ഞായറാഴ്ച കോടതി ചേര്‍ന്ന് അടിയന്തരമായി പരിഗണിച്ച ഹര്‍ജികളില്‍ വാദം കേട്ടു. തുടര്‍ന്ന്‌ തിങ്കളാഴ്ച 10.30 ന് കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ കോടതിക്ക് മുന്നിലെത്താത്ത പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ കത്തുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കുന്ന കത്തും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച കത്തുമാണ് സമര്‍പ്പിക്കേണ്ടത്. അതായത്‌ പിന്‍തുണ സംബന്ധിച്ച് ദേവേന്ദ്ര ഫഡ്‌നാവിസും, എന്‍സിപിയില്‍ നിന്ന് പുറത്താക്കപ്പെട്ട അജിത് പവാറും ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കണം. അതേസമയം കേസില്‍ അടിയന്തര വിശ്വാസവോട്ടെടുപ്പുണ്ടാകില്ലെന്ന് വ്യക്തമായി.

ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനകം വിശ്വാസ വോട്ട് തേടാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ പാര്‍ട്ടികള്‍ക്കുവേണ്ടി കപില്‍ സിബിലും മനു അഭിഷേക് സിങ്‌വിയുമാണ്‌ പരമോന്നത കോടതിയില്‍ ഹാജരായത്. ഗവര്‍ണര്‍ മറ്റുചിലരുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കപില്‍ സിബല്‍ വാദിച്ചു. ഇന്നുതന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബിജെപിക്കുവേണ്ടി മുകുള്‍ റോഹ്ത്തഗിയാണ് ഹാജരായത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്നും അടിയന്തരമായി പരിഗണിക്കേണ്ട കേസ് അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. കൂടാതെ ഗവര്‍ണറുടെ വിവേചനാധാകാരത്തില്‍ ഇടപെടരുതെന്നും റോഹ്ത്തഗി ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT