ഇപ്പോഴും താന്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഹിന്ദുത്വ ആശയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എപ്പോഴും തന്റെ സുഹൃത്തായിരിക്കും. അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും ഫഡ്‌നാവിസ് സര്‍ക്കാരിനെ ചതിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരിക്കലും ഫഡ്‌നാവിസിനെ പ്രതിപക്ഷനേതാവ് എന്ന് വിളിക്കില്ല. ഉത്തരവാദപ്പെട്ട നേതാവ് എന്നേ വിളിക്കൂ. നിങ്ങള്‍ ശിവസേനയോട് നല്ല രീതിയിലായിരുന്നെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.
ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് താന്‍. തെരഞ്ഞെടുപ്പില്‍ തന്റെയൊപ്പമുണ്ടായിരുന്നവര്‍ ഇപ്പോള്‍ പ്രതിപക്ഷത്താണ്. എതിര്‍ത്തവര്‍ ഒപ്പവും. ശിവസേന പറഞ്ഞത് കേള്‍ക്കാന്‍ ഫഡ്‌നാവിസ് തയ്യാറായിരുന്നെങ്കില്‍ താന്‍ നിയമസഭാ നടപടികള്‍ ടെലിവിഷനില്‍ കണ്ട് വീട്ടില്‍ ഇരിക്കുകയായിരിക്കും ഇപ്പോള്‍ ചെയ്യുന്നുണ്ടായിരിക്കുക. മുഖ്യമന്ത്രി പദവിയിലെത്തുമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഭാഗ്യവും ജനങ്ങളുടെ അനുഗ്രഹവുമാണ് ഈ സ്ഥാനത്തെത്താന്‍ സഹായിച്ചത്. അതേസമയം ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കാനും ഉദ്ധവ് മറന്നില്ല. രാത്രിയുടെ മറവില്‍ ഒന്നും ചെയ്യില്ലെന്ന് നിയമസഭയ്ക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കും താന്‍ ഉറപ്പ് നല്‍കുന്നു. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി നിലകൊള്ളുമെന്നുമായിരുന്നു പരാമര്‍ശം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം