News n Views

‘ശ്രീറാമിന് പവറുണ്ട്, അതുവെച്ച് എന്തും കെട്ടിച്ചമയ്ക്കാം’; വാഹനമോടിച്ചത് താനാണെന്ന വാദം പച്ചക്കള്ളമെന്ന് വഫ ഫിറോസ് 

THE CUE

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഇടിച്ചിട്ട കാര്‍ ഓടിച്ചിരുന്നത് താനല്ലെന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാദം തള്ളി സുഹൃത്ത് വഫ ഫിറോസ്. താന്‍ പറഞ്ഞതാണ് സത്യം. എന്ത് കാരണത്താലാണ് വഫയാണ് വാഹനമോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് അറിയില്ല. സംഭവത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ട്. അവരുടെയൊക്കെ മൊഴിയും ഫോറന്‍സിക് റിപ്പോര്‍ട്ടും എവിടെയെന്നും വഫ ഫിറോസ് ചോദിച്ചു. ടിക് ടോക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വഫ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അവരുടെ വാക്കുകള്‍ ഇങ്ങനെ.

ശ്രീറാമിന്റെ സ്‌റ്റേറ്റ്‌മെന്റ് മാധ്യമങ്ങളില്‍ കണ്ടു. വഫയാണ് കാറോടിച്ചതെന്നാണ് പറയുന്നത്. ഞാനൊരു സാധാരണക്കാരിയാണ്. എന്റെ കയ്യില്‍ അധികാരമില്ല. അപകടമുണ്ടായി മൂന്നാം ദിവസം തന്നെ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കിയതാണ്. എന്താണ് എനിക്ക് നാളെ സംഭവിക്കുകയെന്ന് അറിയില്ല. ഞാന്‍ ഇതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അദ്ദേഹത്തിന്റെ പവര്‍ ഉപയോഗിച്ച് ശ്രീറാമിന് എന്ത് വേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാം. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വഫ വിശദീകരിക്കുന്നു. കെ എം ബഷീറിനെ ഇടിച്ചിട്ട കാര്‍ ഓടിച്ചിരുന്നത് താനല്ലെന്നും ആ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നുമായിരുന്നു കാരണം കാണിക്കല്‍ നോട്ടീസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ മറുപടിയില്‍ ശ്രീറാം പറഞ്ഞത്.

ഈ സാഹചര്യത്തിലാണ് ശ്രീറാമിനെ തള്ളി അന്ന് കാറിലുണ്ടായിരുന്ന വഫ ഫിറോസ് രംഗത്തെത്തിയത്. അതേസമയം ശ്രീറാമിന്റെ ന്യായീകരണങ്ങള്‍ തള്ളിയ സര്‍ക്കാര്‍ ശ്രീറാമിന്റെ സസ്പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം.സുഹൃത്ത് വഫ ഫിറോസിന്റെ കാര്‍ ശ്രീറാം മദ്യലഹരിയില്‍ ഓടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു.

മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം പൊലീസ് സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ല. ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ എഴുതിയെങ്കിലും പൊലീസ് രക്ത പരിശോധന നടത്തിയില്ല. സംഭവം വിവാദമായതോടെ ഒടുവില്‍ 9 മണിക്കൂറിന് ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതുമൂലം ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചു. അപകടമുണ്ടായ ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT