'അവളുടെ ജനനപ്പേരിലും, ജനനത്തില്‍ കല്‍പ്പിക്കപ്പെട്ട ജന്‍ഡറിലും അല്ല ചരമശുശ്രൂഷയില്‍ അവള്‍ വിളിക്കപ്പെട്ടത്. സ്ത്രീയായി, അവള്‍ സ്വീകരിച്ച പേരായ അനന്യകുമാരിയായി അവള്‍ പേര് ചൊല്ലിവിളിക്കപ്പെട്ടു.'
ലിംഗമാറ്റശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് ആരോപിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അനന്യകുമാരി അലക്സിന്റെ മരണാനന്തര ചടങ്ങുകള്‍ ക്രൈസ്തവ ആചാര പ്രകാരം കൊല്ലം പെരുമണ്‍ സെന്റ് ജോസഫ് പള്ളിയില്‍ നടന്നതിനെക്കുറിച്ച് സുഹൃത്ത് ടോമി മാത്യു വടക്കഞ്ചേരില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ഉള്‍ക്കൊള്ളുന്നതില്‍ പൊതുബോധത്തിലും മതസമൂഹത്തിലും നിലനില്‍ക്കുന്ന മിഥ്യാധാരണകളെ അവഗണിച്ച വൈദികനെയും പെരുമണ്‍ സെന്റ് ജോസഫ് ചര്‍ച്ചിനെയും അഭിനന്ദിച്ചും നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലെത്തിയിരുന്നു. പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച പുരോഹിതനും ചര്‍ച്ചിനും നന്ദിയറിയിച്ചും കമന്റുകളുണ്ട്.
അനന്യ ആഗ്രഹിച്ചിരുന്ന പോലെത്തന്നെ ക്രിസ്തീയ വിശ്വാസത്തില്‍ മരണത്തിന് ശേഷം നടക്കേണ്ട എല്ലാ കര്‍മ്മങ്ങളും നടത്തിയശേഷമാണ് പള്ളിയുടെ സെമിത്തേരിയില്‍ മൃതദേഹം അടക്കിയതെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ സാജന്‍ വാള്‍ട്ടര്‍ ദ ക്യുവിനോട് പറഞ്ഞു.

പള്ളിയുമായി പണ്ടുമുതല്‍ക്കേ ബന്ധമുണ്ടായിരുന്ന ആളെന്ന നിലയ്ക്ക് അനന്യ ഞങ്ങള്‍ക്കെല്ലാം സുപരിചിതയായിരുന്നു. അതുകൊണ്ടുതന്നെ അനന്യയുടെ ആഗ്രഹത്തിന് ആരും തടസ്സം നിന്നില്ല,'
നിയമങ്ങള്‍ നോക്കുമ്പോള്‍ ചിലപ്പോള്‍ സഭയ്ക്ക് പരിമിതികളുണ്ടാകാം.പക്ഷെ മനുഷ്യത്വപരമായ കാഴ്ചപ്പാടിലാണ് അനന്യയുടെ ചടങ്ങുകള്‍ നടന്നത്. എല്ലാറ്റിനുമുപരിയായി സമൂഹത്തെയും ഇവര്‍ നിലനില്‍ക്കുന്ന സാഹചര്യത്തെയും നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്.
എല്ലാവരെയും സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്
പള്ളിയുടെ ഭാഗത്തുനിന്ന് അനന്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങുന്നത് തൊട്ട് അടക്കം വരെ എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്.
മരണപ്പെടുമ്പോള്‍ ഒരു വ്യക്തിക്ക് കൊടുക്കേണ്ട എല്ലാ ബഹുമാനത്തോടുംകൂടിയാണ് അനന്യയുടെ മൃതദേഹത്തെ ഇടവകയും പള്ളിക്കാരും സ്വീകരിച്ചത്. മനുഷ്വത്വപരമായ കാഴ്ചപ്പാട് മാത്രമേ ആ സമയം തങ്ങളില്‍ ഉണ്ടായിരുന്നുള്ളുവെന്നും ഫാദര്‍ സാജന്‍.
നിയമങ്ങള്‍ നോക്കുമ്പോള്‍ ചിലപ്പോള്‍ സഭയ്ക്ക് പരിമിതികളുണ്ടാകാം.പക്ഷെ മനുഷ്യത്വപരമായ കാഴ്ചപ്പാടിലാണ് അനന്യയുടെ ചടങ്ങുകള്‍ നടന്നത്. എല്ലാറ്റിനുമുപരിയായി സമൂഹത്തെയും ഇവര്‍ നിലനില്‍ക്കുന്ന സാഹചര്യത്തെയും നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്.
സ്വന്തം ഇടവകയായ കൊല്ലം മുണ്ടക്കല്‍ പെരുമണ്‍ സെന്റ് ജോസഫ് ചര്‍ച്ചില്‍ അനന്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ എത്തിയിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോട് സമഭാവനയോടെ പെരുമാറണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടിന്റെ തുടര്‍ച്ചയാണ് പെരുമണില്‍ കണ്ടതെന്ന് സംസ്‌കാരത്തില്‍ പങ്കെടുത്ത ജോണ്‍ പോള്‍.
കൊച്ചി ആലുവയിലുള്ള രഞ്ജു രഞ്ജിമാറിന്റെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് അനന്യകുമാരി അലക്സിന്റെ മൃതദേഹം കൊല്ലത്തെത്തിച്ചത്.
ലിംഗമാറ്റശസ്ത്രക്രിയ നടത്തിയ റെനെ മെഡിസിറ്റിക്കി പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും ഉത്തരവിട്ടിരുന്നു.