ലൂസി ടീച്ചര്‍  
Special Report

‘കുട്ടികളിലെ നിഷ്‌കളങ്കത പകര്‍ന്നതാണ്’; ചിറ്റണ്ടയിലെ ലൂസി ടീച്ചര്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ചിറ്റണ്ടയിലെ ലൂസി ടീച്ചറുടേയും കുട്ടികളുടേയും മുദ്രാവാക്യം വിളി സമൂഹമാധ്യമങ്ങളില്‍ വൈറലായി തുടരുകയാണ്. ചെറുവത്ത് നടന്ന വടക്കഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ ചിറ്റണ്ട ജ്ഞാനോദയം യുപി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഒന്നാം സ്ഥാനം പോലെ ആഘോഷിക്കുന്നതിനും നാടുമുഴുവന്‍ ഒപ്പം നില്‍ക്കുന്നതിനും പിന്നില്‍ ഒരു കാരണം കൂടിയുണ്ടെന്ന് ലൂസി ടീച്ചര്‍ പറയുന്നു. ചെറിയൊരു ഗ്രാമപ്രദേശമാണ് ചിറ്റണ്ട. ഭൂരിഭാഗം കുട്ടികളും പാവപ്പെട്ട വീടുകളില്‍ നിന്നുള്ളവരാണ്. പിന്നോക്ക സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുകയായിരുന്നു ചിറ്റണ്ട സ്‌കൂളിലെ അദ്ധ്യാപകര്‍. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും കഠിനാധ്വാനം കൊണ്ട് ലഭിച്ച രണ്ടാം സ്ഥാനമായതുകൊണ്ടാണ് ഇത്രയേറെ ആഹ്ലാദമെന്ന് ലൂസി ടീച്ചര്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു.

നിങ്ങള്‍ വന്നു നോക്കൂ. കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്കറിയാം. ഒരു പിന്നോക്ക മേഖലയാണത്. ചെറിയ ഷെഡ്ഡുകള്‍ കെട്ടിയുള്ള, മിക്കപ്പോഴും കറന്റില്ലാത്ത വീടുകളില്‍ നിന്ന് വന്നാണ് മിക്ക കുട്ടികളും പഠിക്കുന്നത്.
ലൂസി ടീച്ചര്‍

ഞങ്ങള്‍ എല്ലാ വര്‍ഷവും ക്ലാസിലെ കുട്ടികളുടെ വീടുകളില്‍ പോവാറുണ്ട്. അവരുടെ ജീവിതം കാണുമ്പോള്‍ ഞങ്ങള്‍ക്ക് വിഷമമാണ്. നല്ല നന്മയുള്ള നിഷ്‌കളങ്കരായ കുട്ടികളാണ് എല്ലാവരും. അത് ഞങ്ങളിലേക്കും പകരുമല്ലോയെന്നും ലൂസി ടീച്ചര്‍ ചോദിക്കുന്നു. വടക്കഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ ഒരു പോയിന്റിനാണ് ഒന്നാം സ്ഥാനം പോയത്. എന്നാലും ഞങ്ങള്‍ക്ക് അത് ഒന്നാം സ്ഥാനം തന്നെയാണ്. അറബി കലോത്സവത്തിലും യുപി ലെവലില്‍ ഓവറോള്‍ മൂന്നാം സ്ഥാനം കിട്ടി. എല്ലാം കൂടിയായപ്പോള്‍ ഞങ്ങള്‍ക്ക് ആഹ്ലാദം ഇരട്ടിച്ചു. 69 എല്‍പി സ്‌കൂള്‍ മത്സരിച്ചിടത്തുനിന്നാണ് ഞങ്ങളുടെ വിജയം.

ആഹ്ലാദ പ്രകടനറാലി കഴിഞ്ഞ് വന്ന് സ്‌കൂളില്‍ കയറിയ ശേഷമാണ് ആ വിളി. രക്ഷിതാക്കള്‍ക്കെല്ലാം കുട്ടികള്‍ക്ക് വയ്യാണ്ടായി എന്ന തോന്നലാണ്. അത് അങ്ങനെയാണല്ലോ. പക്ഷെ കുട്ടികള്‍ 'ടീച്ചറേ കുറച്ചുംകൂടി, കുറച്ചുംകൂടി' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ എഴുതിക്കൊടുത്തു. അവര്‍ക്ക് തനിയെ പറയാന്‍ പറ്റുന്നില്ല. ഞാന്‍ വിളിച്ചു. കുട്ടികള്‍ അത് ഏറ്റെടുത്തു. മൂന്നാം ക്ലാസിലേയും അഞ്ചാം ക്ലാസിലേയും കുട്ടികളാണ് എന്റെ ഇടത്തും വലത്തുമായി നില്‍ക്കുന്നത്. ഞാന്‍ ആ ആഹ്ലാദത്തില്‍ അങ്ങ് കൂടിപ്പോയി, അത്രേയുള്ളൂ. മുന്‍പും ഇതുപോലെ മുദ്രാവാക്യം വിളിക്കാറുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കൂടാതെ നാട്ടുകാരും ആഹ്ലാദ പ്രകടനത്തിന് വന്നിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വന്ന് പടക്കം പൊട്ടിക്കുകയും എല്ലാവര്‍ക്കും മിഠായി കൊടുക്കുകയും ചെയ്തു. ഞാന്‍ പഠിപ്പിച്ച നന്ദീഷ് എന്ന വിദ്യാര്‍ത്ഥി വീഡിയോ എടുത്തിട്ടു. അത് പോയി. അതന്നെ. അറിയപ്പെടാത്ത ഞങ്ങളുടെ സ്‌കൂളിനെ അറിയിച്ചു എന്നുള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. കുട്ടികളുടെ ഭാവം തന്നെ മാറി. കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി. ഞാന്‍ ഏറ്റവും വലുതായി കാണുന്നത് അതാണ്. ജില്ലാ കലോത്സവത്തിലാണ് ഇനി അടുത്ത ശ്രദ്ധ. ഫസ്റ്റും എ ഗ്രേഡും കിട്ടിയവര്‍ ഇനി ജില്ലാ കലോത്സവത്തില്‍ മത്സരിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

SCROLL FOR NEXT