Special Report

2019 മുതല്‍ സിനിമയില്‍ ആരൊക്കെ പണം മുടക്കിയെന്നതില്‍ അന്വേഷണം; നിര്‍മ്മാതാക്കള്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കത്ത്

ബംഗളൂരു ലഹരിമരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ പിടിയിലായ മുഹമ്മദ് അനൂപ്, നിയാസ്, റിജേഷ് രവീന്ദ്രന്‍ എന്നിവരുമായി ബന്ധമുള്ള ചലച്ചിത്ര മേഖലയിലുള്ളവരെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നറിയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 ജനുവരില്‍ മുതല്‍ മലയാളത്തില്‍ നിര്‍മ്മിച്ച സിനിമകളുടെ മുടക്കമുടതലിനെക്കുറിച്ചും വിജയപരാജയം സംബന്ധിച്ചും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് നല്‍കിയതെന്നാണ് സൂചന.

സ്വര്‍ണ്ണക്കടത്ത്-ബംഗളൂരു ലഹരിമരുന്ന് കേസുകളില്‍ വന്‍ തോതില്‍ സാമ്പത്തിക ഇടപാടും പണം വെളുപ്പിക്കാനുള്ള നീക്കവും നടന്നതായി മൊഴികളുണ്ടായിരുന്നു. ബംഗളൂരു ലഹരിമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് നോട്ട് നിരോധനത്തിന് പിന്നാലെ മൂന്നാറില്‍ 200 ഏക്കറോളം വരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇടനിലക്കാരനായിരുന്നുവെന്ന് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിരുന്നു. മലയാള സിനിമാ മേഖലയിലുള്ളവര്‍ ഈ ഇടപാടിന്റെ ഭാഗമായിരുന്നുവെന്നും മൊഴിയിലുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും ഈ ഇടപാടില്‍ ഉണ്ടായിരുന്നു.

2019 മുതലുള്ള സിനിമകളുടെ വിവരം തേടിയതില്‍ അസ്വാഭാവികതയില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുതിര്‍ന്ന ഭാരവാഹി ദ ക്യുവിനോട് പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ടും ഏതെങ്കിലും കേസുകള്‍ വരുമ്പോഴും സിനിമകളുടെ നിര്‍മ്മാണച്ചെലവുകള്‍ സംബന്ധിച്ചും അതത് വര്‍ഷം കണക്കുകള്‍ ചോദിക്കാറുണ്ട്. നിലവിലെ സ്വര്‍ണക്കടത്തു കേസുമായോ ലഹരികേസുമായി ബന്ധപ്പെട്ടോ അല്ല സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കത്ത്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവമല്ല എന്നേ ഈ ഘട്ടത്തില്‍ പറയാനാകൂ എന്നും മുതിര്‍ന്ന ഭാരവാഹി പറഞ്ഞു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT