Special Report

'ഈ ചെളിവെള്ളക്കെട്ടിന് നടുവിലാണ് ഞങ്ങള്‍', കണ്ണമാലിയുടെ കൊടും ദുരിതം

കൊവിഡ് ഭീഷണിക്കിടെ ദുരിതം വിതച്ചെത്തിയ കടലാക്രമണം കണ്ണമാലി സ്വദേശികളെയും സാരമായി ബാധിച്ചിരിക്കുകയാണ്. മൂന്നു ദിവസം തുടര്‍ച്ചയായുണ്ടായ കടലാക്രമണത്തില്‍ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. കടല്‍ ഭിത്തിയോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ ദുരവസ്ഥ അധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കൊവിഡ് വ്യാപന ഭീതിയുള്ളതിനാല്‍ അവര്‍ക്ക് ചില പരിമിതികളുണ്ടെന്നാണ് പറയുന്നതെന്ന് പ്രദേശ വാസിയായ തോമസ് ഉണ്ണി ദ ക്യുവിനോട് പറഞ്ഞു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമടക്കം ക്വാറന്റൈനിലാണ്. മൂന്നു ദിവസമായി തുടര്‍ച്ചയായി കടല്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം വീടുകളും വെള്ളവും ചെളിയും കയറി നിറഞ്ഞിരിക്കുകയാണ്. വളരെ മോശമാണ് നിലവിലെ അവസ്ഥയെന്നും തോമസ് പറയുന്നു.

'നേരത്തെ ഈ ഭാഗത്ത് ശക്തമായ ഒരു കടല്‍ ഭിത്തിയും, അതിനൊപ്പം മണ്ണിന്റെ ഒരു ഭിത്തിയുമുണ്ടായിരുന്നു, ഈ കടല്‍ കയറ്റത്തില്‍ കടല്‍ ഭിത്തി ഇടിഞ്ഞു, അതോടെ മണ്ണിന്റെ ഭിത്തിയും തകര്‍ന്നു. ഇപ്പോല്‍ കടല്‍ കയറിയാല്‍ നേരിട്ട് വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്. മൂന്നുദിവസമായി പല അധികാരികളെയും സഹായത്തിനായി വിളിച്ചു, ഫലമുണ്ടായില്ല, ഒരാളും ഞങ്ങളുടെ കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ല.

കൊവിഡ് ഭീതി എല്ലാവര്‍ക്കുമുണ്ട്, പക്ഷെ ഈ സമയത്ത് എങ്ങനെ വീടുകളില്‍ ഇരിക്കാന്‍ കഴിയും. കടല്‍ ഇളകി ചെളി നിറഞ്ഞ വെള്ളമാണ് ഇന്ന് മുതല്‍ വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ വെള്ളം വന്നാല്‍ എങ്ങനെ വീടുകളിലിരിക്കാന്‍ കഴിയും. എല്ലാവരും ഒരുമിച്ചാണ് വെള്ളം കയറാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും കൊവിഡ് ഉണ്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ സാധിക്കില്ലല്ലോ. ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ പടരാനുള്ള സാധ്യതയുണ്ട്, അങ്ങനെയുള്ള അവസ്ഥയിലാണ് ഞങ്ങള്‍ കഴിയുന്നത്.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണം. കടല്‍ഭിത്തിയും പുലിമുട്ടും ഒറ്റ ദിവസം കൊണ്ട് വേണമെന്നല്ല. മണല്‍ ചാക്ക് നിറച്ച് താല്‍കാലിക കടല്‍ ഭിത്തികള്‍ അടിയന്തിരമായി നിര്‍മ്മിക്കുകയാണ് വേണ്ടത്', തോമസ് ഉണ്ണി പറഞ്ഞു.

പഞ്ചായത്തിന്റെ വിശദീകരണം

കടലാക്രമണം രൂക്ഷമായതാണ് വെള്ളം കയറാന്‍ കാരണമെന്ന് ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി ദ ക്യുവിനോട് പറഞ്ഞു. 'മഴക്കാലം വരുന്നതിന് മുമ്പ് തന്നെ വേണ്ടതെല്ലാം ചെയ്തിരുന്നു. മിക്ക വാര്‍ഡുകളിലും ജിയോ ബാഗുകള്‍ വെച്ചു. 28 ലക്ഷം മുടക്കി മണല്‍വാട നിര്‍മ്മിച്ചു. കളക്ടറുടെ ഉത്തരവോട് കൂടി പഞ്ചായത്തിന്റെ ഫണ്ട് എടുത്താണ് ഇത് ചെയ്തത്. എംഎല്‍എ അടക്കമുള്ളവരുടെ സഹകരണമുണ്ട്. ഞാനും ചില മെമ്പര്‍മാരുമടക്കമുള്ളവര്‍ ക്വാറന്റൈനിലാണ്, പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇത്തവണ കടലാക്രമണം രൂക്ഷമായിരുന്നു. എല്ലായിടത്തും കടല്‍ കയറി, നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ കടലാക്രമണമായിരുന്നു ഉണ്ടായത്', മേഴ്‌സി ജോസി പറഞ്ഞു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT