Special Report

വനം-ക്വാറിദൂരപരിധി ഒരു കിലോമീറ്ററാക്കിയത് ബാധിക്കില്ലെന്ന് സര്‍ക്കാര്‍; രണ്ട് ദുരന്തങ്ങള്‍ കണ്ടിട്ടും പഠിച്ചില്ലേയെന്ന് വിദഗ്ധര്‍

THE CUE

സംരക്ഷിതവനത്തിനോട് ചേര്‍ന്നുള്ള ക്വാറി, ക്രഷര്‍ യൂണിറ്റുകളുടെ ദൂരപരിധി ഒരു കിലോമീറ്ററിലേക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍. നിലവിലുള്ള വിലക്ക് നീക്കും. കരട് വിജ്ഞാപനം തയ്യാറാക്കുകയാണെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. രണ്ട് ദുരന്തങ്ങള്‍ കണ്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പഠിച്ചില്ലേയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ വി എസ് വിജയന്‍ ചോദിച്ചു.

ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖല പത്ത് കിലോമീറ്ററായിരുന്നു. ഈ മേഖലയില്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുമതി നല്‍കാറുണ്ടായിരുന്നില്ല. ഈ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് വനംവകുപ്പ് സ്റ്റോപ് മെമ്മോ നല്‍കുകയാണ് ചെയ്തിരുന്നത്. ദൂരപരിധി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. 2015 മെയ് 13 ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 2018ല്‍ കാലാവധി കഴിഞ്ഞുവെന്നാണ് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കുന്നത്. വിടി ബല്‍റാം, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, അനില്‍ അക്കര എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

10 കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്താനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം കേരളത്തിനും ബാധകമാണെന്നും മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 31 ന് സംരക്ഷിത വനമേഖലയില്‍ നിന്നുള്ള ദൂരപരിധി ഒരു കിലോമീറ്ററായി ചുരുക്കിയത് തത്വത്തില്‍ അംഗീകരിച്ചു. കരട് വിജ്ഞാപനം തയ്യാറാക്കുകയാണ്. ഈ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്നും കരട് വിജ്ഞാപനമാണ് അംഗീകരിക്കേണ്ടതെന്നും വ്യവസായ വകുപ്പ് മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളും വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് കരട് വിജ്ഞാപനം തയ്യാറാക്കുക. വനമേഖലയുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കുറവാണ്.
ഇ പി ജയരാജന്‍

വനമേഖലയോട് ചേര്‍ന്ന് ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുമതി നല്‍കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പാരിസ്ഥിതിക ദുര്‍ബല മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്. കേരളം നേരിട്ട രണ്ട് പ്രളയത്തിന് കാരണം പാറമടകളാണെന്ന് ഡോക്ടര്‍ വി എസ് വിജയന്‍ ചൂണ്ടിക്കാട്ടി. അതില്‍ നിന്നും സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ല. പത്ത് കിലോമീറ്ററില്‍ നിന്നും ഒരു കിലോമീറ്ററാക്കാന്‍ പാടില്ല.

പശ്ചിമഘട്ടത്തിലെ ഏറ്റവും സെന്‍സിറ്റിവായ മേഖലയാണ് സോണ്‍ ഒന്ന്. ഒന്നിലും രണ്ടിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഈ മേഖലയില്‍ പാറമടകള്‍ അനുവദിക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. നിയമം കര്‍ക്കശമാക്കേണ്ടിടത്താണ് കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. അതില്‍ രാഷ്ട്രീയമോ ജാതിയോ മതവുമോ ഇല്ല. പശ്ചിമഘട്ടത്തെ സംരക്ഷിച്ചെ മതിയാകു. സര്‍ക്കാര്‍ ഇക്കാര്യം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വി എസ് വിജയന്‍

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രചരണ പരിപാടികള്‍ ശക്തമാക്കാനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം. സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പരിസ്ഥിതി വിരുദ്ധവും ഖനന മാഫിയ പ്രീണനുവുമാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു സുധീരന്റെ അരോപണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT