Special Report

‘പാഞ്ചാലിമേട്ടില്‍ റവന്യൂ വകുപ്പിന്റേത് ക്ഷേത്രവിരുദ്ധ നിലപാട്’ ; ഇടുക്കി കളക്ടറെ തള്ളി പത്മകുമാര്‍ 

കെ. പി.സബിന്‍

പാഞ്ചാലിമേട് വിഷയത്തിലടക്കം ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പ് സ്വീകരിക്കുന്നത് ക്ഷേത്രവിരുദ്ധ നിലപാടുകളാണെന്ന ഗുരുതര വിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍. മംഗളാദേവി ക്ഷേത്ര ഭൂമി തര്‍ക്കത്തിലടക്കം ഇത് വ്യക്തമായതാണെന്നും പത്മകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. പാഞ്ചാലിമേട്ടിലെ ക്ഷേത്രമുള്‍പ്പെടുന്ന 22 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്ന വാദം ഇടുക്കി കളക്ടര്‍ എച്ച് ദിനേശന്‍ തള്ളിയതിന് പിന്നാലെയായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പാഞ്ചാലിമേട്ടില്‍ ദേവസ്വം കുപ്പിന് ഒരു ഇഞ്ച് ഭൂമി പോലുമില്ലെന്നും ക്ഷേത്രവും കുരിശുകളും കയ്യേറ്റ ഭൂമിയിലാണെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പത്മകുമാറിന്റെ മറുപടി ഇങ്ങനെ. സര്‍വ്വേ നമ്പര്‍ 811 ലെ 269 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കും മുന്‍പ് വഞ്ചിപ്പുഴ മഠം വകയായിരുന്നു. ഇതില്‍ 22 ഏക്കര്‍ റിലിജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടിലെ വകുപ്പുകള്‍ പ്രകാരം 2013 ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കിയതുമാണ്. ഇതില്‍ എന്ത് കയ്യേറ്റമുണ്ടെങ്കിലും ഒഴിപ്പിക്കും. 2006 ല്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടന്നതാണ്. മൂലസ്ഥാനം കണ്ടെത്താത്തിനാല്‍ പോരായ്മകളുണ്ടെന്നായിരുന്നു ദേവപ്രശ്‌നവിധി. ഇതിന്റെ ചുവടുപിടിച്ചാണ് ഗസറ്റ് വിജ്ഞാപനം ഇറക്കി 22 ഏക്കര്‍ ദേവസ്വത്തിന്റെ അധീനതയിലാക്കിയത്. ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ നാട്ടിയിരിക്കുന്നത് മിച്ച ഭൂമിയിലാണോ ദേവസ്വം സ്ഥലത്താണോയെന്ന് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ പത്മകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് 22 ഏക്കര്‍ ദേവസ്വത്തിന്റേതാണ് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ക്ഷേത്രവും കുരിശുകളും നിലനില്‍ക്കുന്നത് മിച്ചഭൂമിയിലാണെന്ന ഉറച്ച നിലപാടിലാണ് റവന്യൂ വകുപ്പ്. 1973 ലെ കേരള ലാന്‍ഡ് റിഫോംസ് ആക്ട് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലത്താണ് അമ്പലവും കുരിശുകളും ഉള്ളത്. ഇതിന്റെ മഹസറും സ്‌കെച്ചും ഉള്‍പ്പെടെയുള്ള രേഖകളുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരു കുരിശ് മാത്രം ഉണ്ടായിരുന്നതായി സംശയമുണ്ട്. എന്നാല്‍ സ്ഥലം മിച്ചഭൂമിയായി തിരിച്ചതാണ്.

ഇതില്‍ 22 ഏക്കര്‍ ദേവസ്വം ബോര്‍ഡിന്റേതാക്കിയുള്ള 2013 ലെ ഗസറ്റ് വിജ്ഞാപനത്തിന് നിയമസാധുതയില്ല. മിച്ചഭൂമിയായി തിരിച്ച സ്ഥലത്തിന്റെ കാര്യത്തില്‍ ഗസറ്റ് വിജ്ഞാപനത്തിന് നിയമപരമായ പ്രസക്തിയില്ലെന്നാണ് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് പാഞ്ചാലിമേട്ടില്‍ ഒരു ഇഞ്ച് ഭൂമി പോലും ദേവസ്വം ബോര്‍ഡിനില്ല. 2013 ല്‍ ഇതിനായി പരാമര്‍ശിച്ച സര്‍വ്വേ നമ്പറിലടക്കം തെറ്റുണ്ടെന്നും അദ്ദേഹം അറിയിച്ചു. മിച്ച ഭൂമിയായി ഏറ്റൈടുത്തതിന് ശേഷം കയ്യേറ്റത്തിലൂടെ സ്ഥാപിക്കപ്പെട്ടതാണ് ഇപ്പോള്‍ കാണുന്ന അമ്പലവും കുരിശുകളും. ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടാല്‍ നടപ്പാക്കുമെന്നും അദ്ദേഹം ദ ക്യുവിനോട് വ്യക്തമാക്കി.

പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ ഭൂമിയില്‍ 14 കോണ്‍ക്രീറ്റ് കുരിശുകള്‍ വര്‍ഷങ്ങളായുണ്ട്. ഇവിടെയും ക്ഷേത്രത്തിലും ആരാധനയ്ക്ക് തടസങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞയിടെ പുതുതായി 3 മരക്കുരിശുകള്‍ സ്ഥാപിക്കപ്പെട്ടു. പഴയ കോണ്‍ക്രീറ്റ് കുരിശിനോട് ചേര്‍ന്ന് ഒരു തൃശൂലവും നാട്ടിയതായി കണ്ടെത്തി. ഇതോടെയാണ് ഭൂമിത്തര്‍ക്കം വീണ്ടും സജീവമായത്. തൃശൂലം പൊലീസ് കസ്റ്റഡിയിലെടുക്കുകയും മരക്കുരിശുകള്‍ കണയങ്കവയല്‍ കത്തോലിക്ക പള്ളി അധികൃതരെക്കൊണ്ട് ജില്ലാ ഭരണകൂടം നീക്കുകയും ചെയ്യുകയായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT