Special Report

പാലത്തായി പോക്‌സോ കേസാണെന്നതിന് തെളിവുണ്ട്; മൊഴിയിലെ വൈരുധ്യം മാറ്റേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

പാലത്തായി കേസില്‍ പോക്‌സോ നിലനില്‍ക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത്. പോക്‌സോ കേസ് ഒഴിവാക്കിയിട്ടില്ല. ശാസ്ത്രീയമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ്. കുട്ടിയുടെ മൊഴിയിലെ വൈരുധ്യം വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടേണ്ടതില്ല. പീഡനം നടന്നതിന് മെഡിക്കല്‍ തെളിവുകളുണ്ടെന്നും ബീന കാളിയത്ത് ദ ക്യുവിനോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാന്‍ താമസമുണ്ടായതാണ് ആദ്യ കുറ്റപത്രത്തില്‍ പോക്‌സോ ചുമത്താന്‍ കഴിയാതിരുന്നത്. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പീഡനം നടന്ന കാര്യം കുട്ടി വിശദമായി പറഞ്ഞിട്ടുണ്ട്. പോക്‌സോ കേസില്‍ അന്വേഷണം തുടരുകയാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഭാഗിക കുറ്റപത്രം നല്‍കിയത് പ്രതിക്ക് സഹായകരമാകില്ല. ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്നും നിയമോപദേശം തേടിയതിന് ശേഷമാണ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോയില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ അഡീഷണല്‍ ചാര്‍ജ്ജായി സമര്‍പ്പിക്കും. പിന്നീട് ഒറ്റകുറ്റപത്രമായി പരിഗണിച്ചാണ് കേസ് മുന്നോട്ട് പോകുകയെന്നും സ്‌പെഷ്യല്‍ പബ്ലിര് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത് വിശദീകരിച്ചു.

90 ദിവസമാകുന്നത് കൊണ്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇനി വൈകുന്നത് കൂടുതല്‍ പ്രതിസന്ധിയാകുന്നത് കൊണ്ടാണ് സമര്‍പ്പിച്ചത്. അഡീഷണല്‍ ചാര്‍ജ്ജായി പോക്‌സോ കോടതിക്ക് മുന്നിലെത്തും. നിയമപരമായ തടസ്സമില്ല. ഒറ്റക്കുറ്റപത്രമായി പരിഗണിക്കാനാകും.
ബീന കാളിയത്ത്

കുട്ടികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. മൊഴിയില്‍ വൈരുധ്യമുണ്ടെങ്കിലും പോക്‌സോ ഒഴിവാക്കാനാവില്ല. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളേറ്റിറ്റുണ്ടെന്ന് മെഡിക്കല്‍ തെളിവുകളുണ്ട്. രാസപരിശോധന ഫലമാണ് വരേണ്ടത്. സിസിടിവി, മൊബൈല്‍ ഫോണ്‍, കുട്ടിയുടെ വസ്ത്രം എന്നിവയെല്ലാം ഇങ്ങനെ പരിശോധിക്കേണ്ടതുണ്ട്. അത് കേസില്‍ നിര്‍ണ്ണായകമാണ്.അന്വേഷണത്തില്‍ കൃത്യത വരുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. വലിയൊരു പ്രശ്‌നമായി അതിനെ ഉയര്‍ത്തിക്കാട്ടേണ്ടതില്ല.

പ്രതി പദ്മരാജന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT