Special Report

'മതമില്ലെങ്കില്‍ പ്രവേശനമില്ല'; ഒന്നാം ക്ലാസില്‍ പ്രവേശനം നിഷേധിച്ച് പട്ടം സെന്റ് മേരീസ് സ്‌കൂള്‍

മതമില്ലാത്ത കുട്ടിക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം നിഷേധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂള്‍. മിശ്രവിവാഹിതരായ ധന്യയുടെയും നസീം പാലോടിന്റെയും മകനാണ് അപേക്ഷയില്‍ മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂളില്‍ പ്രവേശനം നല്‍കാതിരുന്നത്. മതം രേഖപ്പെടുത്താത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സത്യവാങ്മൂലം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി നസീം ദ ക്യുവിനോട് പറഞ്ഞു.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ എഴുതിയതിന് ശേഷം പ്രവേശന നടപടികള്‍ക്കായി ഈ മാസം 19ന് സ്‌കൂളിലെത്തിയതായിരുന്നു ധന്യയും നസീമും. മതം രേഖപ്പെടുത്തേണ്ട കോളത്തില്‍ ഇല്ലെന്ന് എഴുതി നല്‍കി. രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇത് കണ്ടതോടെയാണ് പ്രവേശനം നല്‍കാനാവില്ലെന്ന് സ്‌കൂള്‍ അഝികൃതര്‍ അറിയിച്ചതെന്ന് നസീം പറയുന്നു. മതം രേഖപ്പെടുത്തേണ്ടതില്ലെന്നതിന് സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സൈറ്റില്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ധന്യയോടും നസീമിനോടും പറഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമ്പൂര്‍ണ എന്ന സര്‍ക്കാര്‍ സൈറ്റില്‍ മതമില്ലെന്നതും രേഖപ്പെടുത്താന്‍ കഴിയും. മറ്റ് സ്‌കൂളുകളില്‍ അത് ചെയ്യുന്നുണ്ട്. വീണ്ടും സ്‌കൂളില്‍ ചെന്നപ്പോള്‍ മതമില്ലാതെ ചേര്‍ത്താല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊള്ളാമെന്ന് വെള്ള പേപ്പറില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.
നസീം

മതമില്ലാത്ത വിദ്യാര്‍ത്ഥിക്ക് പഠിക്കാന്‍ പറ്റാത്ത സ്‌കൂളാണെന്ന് തിരിച്ചറിഞ്ഞതോടെ നസീമും ധന്യയും പ്രവേശനം വേണ്ടെന്ന നിലപാട് സ്വീകരിച്ചു മടങ്ങി. ഇത്തരം സമീപനമില്ലാത്ത സ്‌കൂളില്‍ മകനെ പഠിപ്പിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT