Special Report

രാജ്യസഭയിലേക്ക് ആരെ അയക്കും; ആശയക്കുഴപ്പം തീരാതെ ലീഗ്; കെ.പി.എ മജീദിനെ പിന്തുണച്ച് നേതൃത്വം

പി.വി അബ്ദുല്‍ വഹാബ് നിയമസഭയിലേക്ക് മത്സരിക്കുന്നതോടെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കാനാകാതെ മുസ്ലിം ലീഗ്.സീറ്റിനായി കേരളത്തില്‍ നിന്നുള്ളവരും ദേശീയ ഭാരവാഹികളും രംഗത്തെത്തിയതോടെയാണ് ലീഗ് നേതൃത്വം പ്രതിസന്ധിയിലായത്.

അബ്ദുല്‍ സമദ് സമദാനി, കെ.എന്‍.എ ഖാദര്‍ എന്നിവരാണ് രാജ്യസഭാ സീറ്റിനായി രംഗത്തുള്ളത്. എന്നാല്‍ ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ എന്നിവര്‍ സീറ്റ് വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. ദേശീയ തലത്തില്‍ പാര്‍ട്ടി വളരാന്‍ ഇത് സഹായകമാകും എന്നാണ് ഇവരുടെ പ്രധാനവാദം. ഖുറം അനീസ് ഉമര്‍ സീറ്റിനായി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനെയും സമീപിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍ വിട്ട് ലീഗിലെത്തിയിട്ടും ഇത്രയും കാലം പാര്‍ലമെന്ററി രംഗത്ത് സ്ഥാനങ്ങള്‍ ലഭിക്കാതിരുന്ന സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ടിനെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

എം.കെ മുനീര്‍ ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണയും സിറാജ് സേട്ടിനുണ്ട്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നതും സിറാജ് സേട്ടിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തുണ്ട്.

നിയമസഭയിലേക്ക് സുരക്ഷിത മണ്ഡലം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്ന ഫോര്‍മുലയും ലീഗിന്റെ പരിഗണനയിലുണ്ട്. പാര്‍ട്ടിക്ക് ആകെയുള്ള ഒരു രാജ്യസഭാ സീറ്റില്‍ ദേശീയ - സംസ്ഥാന നേതാക്കള്‍ അവകാശവാദവുമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തിന് തലവേദനയാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT